NEWS

ആയുധം താഴെവെക്കാൻ ആയിട്ടില്ല ,തോക്കുകളും മാരകായുധങ്ങളും പൂജിച്ച് ഹിന്ദു സേന നേതാവ്

ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജിച്ച് ഹിന്ദു സേന നേതാവ് പ്രതീഷ് വിശ്വനാഥ് .ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം താഴെവെക്കാൻ ആയിട്ടില്ല എന്ന് ഫേസ്ബുക് പോസ്റ്റിൽ പ്രതീഷ് വിശ്വനാഥ് കുറിച്ചു .

പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക് കുറിപ്പ് –

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്‍റെയും ത്യാഗത്തിന്‍റെയും തണലിലാണ്….
ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി..

Back to top button
error: