വാളയാര്‍ വ്യാജമദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതായി പറയപ്പെടുന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കി.തൃശ്ശൂര്‍ ഡി ഐ ജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
വാളയാറിൽ അഞ്ച് പേർ മരിച്ചത് മെഥിലേറ്റഡ് സ്പിരിറ്റ് കഴിച്ചാണെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് .അതുകൊണ്ട് തന്നെ മെഥിലേറ്റഡ് സ്പിരിറ്റ് അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന വ്യവസായശാലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം .കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വ്യവസായ ശാലകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു .
ആദിവാസികൾക്കിടയിൽ വ്യാജമദ്യവുമായെത്തിയ ശിവൻ കൂലിത്തൊഴിലാളി ആയിരുന്നു . ഇയാൾ പണിയെടുത്ത വ്യവസായ ശാലയിൽ നിന്നാണോ മെഥിലേറ്റഡ് സ്പിരിറ്റ് ശേഖരിച്ചത് എന്നാണ് സംശയം .പണിയ്ക്ക് പോയ സ്ഥലത്ത് നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടുപോരുകയായിരുന്നുവെന്നാണ് സംശയം .