NEWS

സൈനിക കാന്റീനുകളില്‍ ഇനി വിദേശ ഉത്പ്പന്നങ്ങള്‍ക്ക് വിലക്ക്‌

ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വില്‍ക്കുന്നത് വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഈ നിരോധനം വിദേശ മദ്യത്തിനുള്‍പ്പടെ ഏര്‍പ്പടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു.എന്നാല്‍ ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.

Signature-ad

സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ സൈനിക കാന്റീനുകള്‍ വഴി വില്‍ക്കുന്നുണ്ട്. അതേസമയം, ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Back to top button
error: