NEWS

ഹോണര്‍ 10 എക്‌സ് ലൈറ്റ്; പ്രധാന സവിശേഷതകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്‌

ഹുവാവേയുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണാണ് ഹോണര്‍ 10 എക്‌സ്. ഒക്‌ടോബര്‍ 23ന് പുറത്തിറക്കാനിരിക്കെ
ഫോണിന്റെ പ്രധാന സവിശേഷതകള്‍ ചോര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹോണര്‍ 10 എക്‌സ്, ലൈറ്റ് കിരിന്‍ 710 എ പ്രോസസറുകളുമായാണ് വരുന്നത്. ഈ ഹാന്‍ഡ് സെറ്റിന് കമ്പനി നല്‍കുന്നത് എല്‍സിഡി ഡിസ്‌പ്ലെയാണ്.

അതേസമയം, ഹോണ്‍ 10 എക്‌സ് ഒക്ടോബറില്‍ റഷ്യയിലാണ് അവതരിപ്പിക്കുന്നത്. ഹോണര്‍ റഷ്യയുടെ വെബ്‌സൈറ്റ് ഒരു ടീസറും ലോഞ്ച് തിയതിയും കാണിക്കുന്നുണ്ടെങ്കിലും അറിയപ്പെടുന്ന ടിപ്സ്റ്റര്‍ അഭിഷേക് യാദവ് ഔദ്യോഗിക വില്‍പ്പന വരെയുളള മുഴുവന്‍ ടൈംലൈന്‍ ട്വീറ്റ് ചെയ്തു കഴിഞ്ഞു. ഒരു പഞ്ച് ഹോള്‍ഡ് ഡിസൈന്‍, സ്ലിം ബെസലുകള്‍, ഒരു ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ് എന്നിവ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറില്‍ എടുത്തുകാണിക്കുന്നു. കിരിന്‍ 710 എ പ്രോസസറാണ് ഈ സ്മര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളെക്കുറിച്ച് നല്‍കുന്ന സൂചന ഇങ്ങനെയാണ്. 1,080 X 2,400 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഐപിഎസ് അടിസ്ഥാനമാക്കിയുളള എല്‍സിഡി ഡിസ്‌പ്ലെ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 4 ജിബി റാമും 128 ജിബി സ്റ്റോറേജും ഹോണര്‍ 10 എക്‌സ് ലൈറ്റിന് ലഭിക്കുന്നു.

എഫ് / 1.8 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സ്നാപ്പര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഹോണര്‍ 10 എക്സ് ലൈറ്റിന്റെ ക്വാഡ് ക്യാമറ സെറ്റപ്പില്‍ വരുന്നു. മുന്‍വശത്ത്,ഈ സ്മാര്‍ട്ട് ഫോണില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഉണ്ടായിരിക്കാം എന്നാണ് ഹോണ്‍ 10 എക്‌സിന്റെ ക്യാമറ സവിശേഷതകളായി പറയുന്നത്.

22.5വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ 10 എക്സ് ലൈറ്റില്‍ വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലൂടൂത്ത് 5.1, 2.4 ജിഗാഹെര്‍ട്‌സ് വൈ-ഫൈ, എല്‍ടിഇ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

ഏതായാലും ഈ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Back to top button
error: