LIFETRENDING

മൂന്നാം വിവാഹവും തകർച്ചയുടെ വക്കിൽ ,പൊട്ടിക്കരഞ്ഞ് വനിതാ വിജയകുമാർ -വീഡിയോ

മൂന്നാം ഭർത്താവിനെ അടിച്ചു വീട്ടിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി നടിയും ബിഗ് ബോസ് താരവുമായ വനിതാ വിജയകുമാർ .താൻ അടിച്ചു പുറത്താക്കിയതല്ലെന്നും പീറ്റർ സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത വിശദീകരിക്കുന്നു .പീറ്റർ മദ്യത്തിനും പുകവലിയ്ക്കും അടിമ ആണെന്നും സഹിക്കാവുന്നതിന് പരിധി ഉണ്ടെന്നും വനിത വിഡിയോയിൽ വിശദീകരിക്കുന്നു .

പീറ്റർ ഇപ്പോൾ തന്റെ ഒപ്പം ഇല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒപ്പം ആണെന്നും വനിത പറയുന്നു .മുൻഭാര്യക്കും മക്കൾക്കുമൊപ്പം പീറ്റർ പോയാലും സന്തോഷമേ ഉള്ളൂവെന്നും വനിത കൂട്ടിച്ചേർക്കുന്നു .

തുടക്കത്തിൽ സന്തോഷകരമായിരുന്നു ജീവിതമെന്നു വനിത പറയുന്നു .എന്നാൽ പിന്നീടാണ് പീറ്റർ മദ്യത്തിനും പുകവലിയ്ക്കും അടിമയാണെന്ന് മനസിലാകുന്നത് .ഇടയ്ക്ക് പീറ്ററിന്‌ ഹൃദയാഘാതം വന്നു .ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു പീറ്റർ .മദ്യവും പുകവലിയും ആയിരുന്നു കാരണം .ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നിട്ടും മദ്യപാനവും പുകവലിയും തുടർന്നു .ഒരു ദിവസം ചോര ഛർദിച്ചു .വീണ്ടും ആശുപത്രിയിൽ ആയി .അതിൻറെയൊക്കെ ബില്ലുകൾ തന്റെ പക്കൽ ഉണ്ടെന്നും വനിത പറയുന്നു .

പീറ്റർ കുടിച്ച് ലക്കുകെട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്ന് വനിതാ വിജയകുമാർ പറയുന്നു .സുഹൃത്തുക്കളോട് പീറ്റർ കടം വാങ്ങാൻ തുടങ്ങി .അവരൊക്കെ തന്നെ വിളിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു തുടങ്ങി .അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെ എവിടെ പോകുന്നുവെന്നറിയാൻ ഫോണിൽ ട്രാക്കർ വച്ചു .എന്നിട്ടും ഗുണമുണ്ടായില്ല .വീട്ടിൽ വഴക്ക് പതിവായെന്നും വനിത പറയുന്നു .

അദ്ദേഹം മുഴുനേരം കള്ളുകുടി ആയിരുന്നു .ഒരു ദിവസം വെളുപ്പിനെ നാലുമണിയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി .വിളിച്ചപ്പോൾ ഫോണിൽപോലും കിട്ടുന്നില്ല .ഒടുവിൽ സഹായികളാണ് വീട്ടിൽ എത്തിച്ചത് .നിലത്ത് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു .ജീവിത സമ്മർദ്ദം അദ്ദേഹത്തിന് താങ്ങുന്നുണ്ടാവില്ല .തങ്ങളെ കുറിച്ചുമുള്ള സോഷ്യൽ മീഡിയ ട്രോളുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം -വനിത ചൂണ്ടിക്കാട്ടുന്നു .

ഇതിനിടെയാണ് ഗോവയിൽ പോയത് .സന്തോഷകരമായിരുന്നു യാത്ര .ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത് .ആകെ അസ്വസ്ഥൻ ആയിരുന്നു അദ്ദേഹം .വീട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ താൻ പണവും കൊടുത്താണ് വിട്ടത് .എന്നാൽ അദ്ദേഹം ആ വീട്ടിലും എത്തിയില്ല .താൻ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല .പോയിട്ട് ദിവസങ്ങൾ ആയി .ഫോൺ സ്വിച്ച് ഓഫ് ആണ് .

എന്നാൽ പല സ്ഥലങ്ങളിലും പീറ്റർ പോകുന്നത് താൻ അറിയുന്നുണ്ട് .തന്നെ മാത്രം വിളിക്കുന്നില്ല .തന്നെക്കാൾ പീറ്ററിനിഷ്ടം മദ്യത്തെയാണ് .താൻ ഒരു കുടുംബം തകർത്തു എന്ന് പറയുന്നവരോട് ഒരു കാര്യം പറയാൻ ഉണ്ട് .വര്ഷങ്ങളായി കുടുംബം ഇല്ലാതെ നടന്ന ഒരാൾക്ക് താൻ കുടുംബം ഉണ്ടാക്കിക്കൊടുക്കുക ആയിരുന്നു .അവനു സന്തോഷം നൽകിയത് താനായിരുന്നു .കോവിഡ് കാലത്ത് വളരെ സന്തോഷപൂർവ്വമായ ദാമ്പത്യം ആയിരുന്നു തങ്ങളുടേത് .പരസ്പരം സ്നേഹിച്ച് ജീവിച്ചു .തങ്ങളെ കുറിച്ചുള്ള പല വാർത്തകളും മാധ്യമ സൃഷ്ടിയാണ് .ഇതിനെയൊക്കെ അതിജീവിക്കും .മക്കൾക്ക് വേണ്ടി ജീവിക്കും – വനിത പറഞ്ഞു നിർത്തി .

പീറ്ററുമായുള്ളത് വനിതയുടെ മൂന്നാം വിവാഹം ആണ് .രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട് .നടൻ ആകാശുമായി 2000 ൽ നടന്ന വിവാഹത്തിൽ വനിതയ്ക്ക് രണ്ടു കുട്ടികൾ ഉണ്ട് .2007 ൽ ഈ ബന്ധം വേർപിരിഞ്ഞു .പിന്നാലെ ബിസിനസുകാരൻ ആനന്ദ് ജയരാജനെ വനിത വിവാഹം കഴിച്ചു .ഈ ബന്ധത്തിൽ വനിതയ്ക്ക് ഒരു കുട്ടിയുണ്ട് .2012 ൽ ഈ ബന്ധവും ഒഴിഞ്ഞു .

ഈ വർഷം ജൂൺ 27 നു വിഷ്വൽ എഫക്ട് ഡയറക്ടർ പീറ്റർ പോളിനെ വനിത വിവാഹം കഴിച്ചത് സിനിമ മേഖലയിൽ വൻവാർത്ത ആയിരുന്നു .നിയമപരമായി വിവാഹമോചനം നടത്താതെ ആണ് പീറ്റർ വീണ്ടും വിവാഹം കഴിച്ചത് എന്നാരോപിച്ച് പീറ്ററിന്റെ ഭാര്യ എലിസബത്ത് രംഗത്തെത്തി .പീറ്റർ പോളിന്റെ ഭാര്യയെ പിന്തുണച്ച് സിനിമാ മേഖലയിൽ നിന്നുള്ളവർ എത്തിയതോടെ വിവാദം കൊഴുത്തു .കസ്തൂരി ,ലക്ഷ്മി രാമകൃഷ്ണൻ ,രവീന്ദർ ചന്ദ്രശേഖർ എന്നിവരാണ് പീറ്റർ പോളിന്റെ ഭാര്യയെ പിന്തുണച്ച് എത്തിയത് .ഈ വിവാദത്തിൽ പീറ്ററിനെ പൂർണമായി പിന്തുണക്കുന്നതായിരുന്നു വനിതയുടെ നിലപാട് .

വനിതയുടെ നാൽപ്പതാം ജന്മദിനം ആഘോഷിക്കാൻ ആയിരുന്നു പീറ്ററും വനിതയും കുട്ടികളും ഗോവയിൽ പോയത് .എന്നാൽ ജന്മദിനാഘോഷം അടിയിൽ ആണ് കലാശിച്ചത് .ഒടുവിൽ നാല് മാസം പ്രായമുള്ള ദാമ്പത്യം പിരിയലിന്റെ വക്കിലും .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker