NEWS

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ശ്‌ളാഘിച്ച് രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിയ്ക്ക് വിമർശനം

കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ച രീതിയിൽ എന്ന് രാഹുൽ ഗാന്ധി .കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ .ഹർഷവർധനെ രാഹുൽ ഗാന്ധി വിമർശിച്ചു .

കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു .രാജ്യമൊട്ടാകെ ഒന്നായാണ് കോവിഡിനെതിരെ പൊരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി .മികച്ച ഏകോപനം എല്ലാ തലങ്ങളിലും കേരളത്തിൽ നടക്കുന്നുണ്ട് .എല്ലാ സാഹചര്യങ്ങളിലുമെന്ന പോലെ പ്രതിസന്ധികൾ ഉണ്ടാകുക സ്വാഭാവികം .അതിനെ തരണം ചെയ്യേണ്ടതുണ്ട് .പിന്നാക്ക- ആദിവാസി സമൂഹങ്ങൾക്ക് കൂടുതൽ പിന്തുണ കൊടുത്ത് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് .വയനാട്ടിലും മികച്ച രീതിയിലാണ് പ്രതിരോധപ്രവർത്തനങ്ങൾ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി .

Signature-ad

സ്‌കൂൾ കെട്ടിട ഉദ്ഘാടനം ഒഴിവായതിൽ പ്രശ്നമില്ല .ആശയപരമായി കേരളത്തിലെ സർക്കാരുമായി വിയോജിപ്പ് ഉണ്ടാകാം .അതൊന്നും തന്നെ ജനോപകാരപ്രദമായ പ്രവർത്തനം ചെയ്യുന്നതിൽ നിന്ന് തടുക്കില്ലെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി .

കോവിഡിനിടയിൽ കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് കാർഷിക നിയമം പാസാക്കിയത് .ഈ നിയമങ്ങൾ അപകടകരമാണ് .കർഷകരാണ് നാടിന്റെ നട്ടെല്ലെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി .

Back to top button
error: