NEWS

മക്കള്‍സെല്‍വം വീണ്ടും മലയാളത്തിലേക്ക്; നായിക നിത്യ മേനോന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മക്കള്‍സെല്‍വം വിജയ് സേതുപതി. വിത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട താരം മലയാളത്തില്‍ മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് സേതുപതി നായകനാവുന്നത്. നായിക നിത്യ മേനോനാണ്.

ഒക്ടോബര്‍ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂര്‍ണമായും കേരളത്തിലാകും ചിത്രീകരിക്കുക. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Back to top button
error: