NEWS

ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിലെത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശയാത്രകളുമായി ബന്ധപ്പെട്ടാണ് ഇന്ന് ചോദ്യം ചെയ്യുക. 2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയേക്കും.

Back to top button
error: