കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കൊലപാതകങ്ങൾ തുടർക്കഥ ആവുന്നത് പൊലീസിന് നാണക്കേടാകുന്നു .തിങ്കളാഴ്ച ഉച്ചയോടെ പഴയന്നൂരിലാണ് അവസാന കൊലപാതകം .ഒരാഴ്ചക്കിടെ പഴയന്നൂരിലെ രണ്ടാമത്തെ കൊലപാതകം ആണിത് .
കഞ്ചാവ് കേസിൽ പ്രതിയായ റഫീഖിനെയാണ് പഴയന്നൂരിൽ വെട്ടിക്കൊലപ്പെടുത്തിയത് .റഫീഖിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് പരിക്കുണ്ട് .ആരാണ് അക്രമങ്ങൾക്ക് പിന്നിൽ എന്നത് വ്യക്തമല്ല .
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും വ്യക്തിവൈരാഗ്യവുമൊക്കെ കൊലപാതകങ്ങൾക്ക് കാരണമാകുന്നുണ്ട് .പണ്ടൊക്കെ ഇരുട്ടിന്റെ മറവിൽ ആയിരുന്നു കൊലപാതകങ്ങൾ എങ്കിൽ ഇപ്പോഴത് പകൽവെളിച്ചത്തിൽ ആയിരിക്കുകയാണ് .
ഓരോ കൊലപാതകത്തിന് ശേഷവും പ്രതികളെ പിടികൂടാൻ പൊലീസിന് ആവുന്നുണ്ടെങ്കിലും കൊലപാതകങ്ങൾ തടയാൻ ആവുന്നില്ല എന്നത് പോരായ്മയാണ് .അമ്പിളിക്കലയിൽ റിമാൻഡ് പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചത് ക്രൂരമർദനം കാരണമാണെന്നത് ആഭ്യന്തരവകുപ്പിന് മാനക്കേടായി .