TRENDING

‘തലൈവി’യായി കങ്കണ; ചിത്രങ്ങള്‍ വൈറല്‍

ങ്കണയെ നായികയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി. ചിത്രത്തിലെ കങ്കണയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു.

കങ്കണയുടെ ആരാധകരുടെ ട്വിറ്റര്‍ അക്കൗണ്ടായ ടീം കങ്കണയിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിയില്‍ ജയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് തലൈവി. ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.

എന്നാല്‍, ജയലളിതയുടെ ജീവിതം പറയുന്ന മറ്റു രണ്ടു സിനിമകള്‍ കൂടി പുറത്തിറങ്ങും എന്ന് പറഞ്ഞിരുന്നു. ഒന്ന് ‘ദി അയണ്‍ ലേഡി’ യാണ് പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് ജയലളിതയായി അഭിനയിക്കുന്നത്.

രണ്ടാമത്തേത്, നിര്‍മാതാവ് ആദിത്യ ഭരദ്വാജിന്റെ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ‘തായ്: പുരട്ചി തലൈവി’ ആണ്. ചിത്രത്തിന്റെ സംവിധാനം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ നിര്‍വ്വഹിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപനമുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button