NEWS

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കൊഫെപോസ ചുമത്തി

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കൊഫെപോസ ചുമത്തി.ഇതിനായി ആഭ്യന്തര സെക്രട്ടറി അനുമതി നൽകി .വാറണ്ട് നടപ്പാക്കാൻ കസ്റ്റംസ് അധികൃതർ കാക്കനാട് ജയിലിൽ എത്തി .ഒരു വര്ഷം മുഴുവൻ ജാമ്യമില്ലാതെ ഇരുവരും ജയിലിൽ കഴിയേണ്ടി വരും .

സ്ഥിരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ തടയാൻ ആണ് കൊഫെപോസ .സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റും

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ് .ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിൽ ആണ് ചോദ്യം ചെയ്യൽ എങ്കിലും സ്വർണ്ണക്കടത്ത് കേസിനെ സംബന്ധിച്ചാണ് പ്രധാന ചോദ്യങ്ങൾ .സമാന്തരമായി സ്വപ്നയെ കാക്കനാട് ജയിലിലും ചോദ്യം ചെയ്യുന്നുണ്ട്.

ഇന്നലെ 11 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു .എന്നാൽ കൊച്ചിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു.രാവിലെ പത്ത് മണിയോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ആരംഭിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: