NEWS

വിശ്വാസ വഞ്ചന കാണിച്ചു; ഭാര്യയുടെ തലയറുത്ത് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

ബന്‍ഡ: ഭാര്യയുടെ തലയറുത്ത് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ ബന്‍ഡയില്‍ ഇന്നു രാവിലെയാണു നാടിനെ നടുക്കിയ സംഭവം.

വിശ്വാസവഞ്ചന കാണിച്ചെന്നു സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തതിനുശേഷം അതുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പ്രതി ചിന്നാര്‍ യാദവും ഭാര്യ വിമലയും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് യാദവ് മൂര്‍ച്ഛയേറിയ ആയുധമുപയോഗിച്ച് വിമലയുടെ കഴുത്തില്‍ വരയുകയായിരുന്നു. അറ്റുവീണ കഴുത്തുമായി ഇയാള്‍ ബാബെറു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന് എസ്പി മഹേന്ദ്ര പ്രതാപ് സിങ് ചൗഹാന്‍ പറഞ്ഞു. ഭാര്യയുടെ തലയുമായി സ്റ്റേഷനിലേക്കു പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ചിന്നാര്‍ യാദവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊലയ്ക്കുപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Back to top button
error: