NEWS

വൈറലായ ‘ബാബ കാ ധാബ’യില്‍ ഇനി ഉഷാറായി കച്ചവടം

സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലെ ഒരു ചെറിയ ചായക്കടയാണ് ബാബ കാ ധാബ. അവിടെ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യയും കഷ്ടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പക്ഷേ കോവിഡും ലോക്ഡൗണും പിടിമുറുക്കിയതോടെ വിരലിലെണ്ണാവുന്നവര്‍ മാത്രമായി കടയിലേക്ക്. അതോടെ ജീവിതം വളരെ ബുദ്ധിമുട്ടിലുമായി. എന്നാല്‍ ഒരു നിമിഷം മതി ജീവിതം മാറിമറായന്‍ എന്ന വാക്ക് ഇപ്പോള്‍ ഇവിടെ ഫലിച്ചിരിക്കുകയാണ്.

Signature-ad

തലേന്നുവരെ ആളൊഴിഞ്ഞ ചായക്കടക്കുമുമ്പില്‍, വ്യാഴാഴ്ച തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കണ്ട് കാന്ത പ്രസാദ് അമ്പരന്നു. സാധാരണ ഗതിയില്‍ വൈകുന്നേരമായാലും ആളെത്താതെ ബാക്കിയാവുന്ന ഭക്ഷണം രാവിലെത്തന്നെ ചൂടപ്പംപോലെ വിറ്റുതീര്‍ന്നു. അതെന്താണെന്നല്ലെ ഒരു വീഡിയോ ആണ് ആ കഥയ്ക്ക് പിന്നില്‍. ഭക്ഷണം കഴിക്കാന്‍ ആരും വരാത്തതിനാല്‍ ജീവിതം പ്രതിസന്ധിയിലായ വൃദ്ധദമ്പതിമാരുടെ കണ്ണീരിന്റെ വീഡിയോ ഗൗരവ് വാസന്‍ എന്നയാള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത് വൈറലാവുകയായിരുന്നു.

’80കാരായ ഈ ദമ്പതികള്‍ ഒന്നാന്തരം മടര്‍ പനീറാണ്? വില്‍ക്കുന്നത്?. ഇവര്‍ക്ക്? നമ്മുടെ സഹായം ആവശ്യമാണ്?’ എന്ന അടിക്കുറിപ്പോടെ വാസന്‍ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നടിമാരായ സ്വര ഭാസ്‌കറും രവീണ ടണ്ടനും അടക്കമുള്ളവര്‍ ഇത് ഷെയര്‍ ചെയ്തു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും പിന്നീട്’ബാബാ കാ ധാബ’ ട്രെന്‍ഡിങ്ങായി.

ഇതോടെ ഈ വൃദ്ധ ദമ്പതികള്‍ക്ക് കൈത്താങ്ങാവാന്‍ നിരവധി ആളുകളാണ് കടയുടെ മുന്നിലെത്തിയത്.ഭക്ഷണം കഴിക്കാതെ പലരും സംഭാവനയായും ഒട്ടേറെ തുക കാന്തപ്രസാദിനും ഭാര്യക്കും നല്‍കി. വൈറലായ കടക്കുമുന്നില്‍ ആളുകള്‍ സെല്‍ഫിയെടുത്തും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ശിവാലിക് കോളനിയില്‍ ഹനുമാന്‍ മന്ദിറിനു സമീപത്താണു ഇവരുടെ ധാബ. 1988 മുതല്‍ ഇവിടെ കച്ചവടം ആരംഭിച്ച കാന്തപ്രസാദ് കുറഞ്ഞ വിലക്കാണ് ചോറും പരിപ്പും റൊട്ടിയും അടക്കമുള്ളവ വില്‍പന നടത്തുന്നത്. രാവിലെ ആറരയോടെഅദ്ദേഹവും ഭാര്യയും പാചകം ആരംഭിക്കും. 30 മുതല്‍ 50 പേര്‍ക്ക് കഴിക്കാവുന്ന വിധത്തിലാണു പാചകം ചെയ്യുക. ഇപ്പോഴിതാഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സേവനമായ സൊമാറ്റോയും ബാബാ കാ ധാബയെ ലിസ്റ്റുചെയ്തിട്ടുണ്ട്.

Back to top button
error: