തൃശ്ശൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

തൃശൂർ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി.പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ആണ് കൊല്ലപ്പെട്ടത് .26 വയസായിരുന്നു .കൊലപാതകത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഐഎം ആരോപിച്ചു .

കുന്നംകുളം ഇയാലിൽ ഞാറാഴ്ച രാത്രി 10 30 ഓടെ ആയിരുന്നു സംഭവം .സനൂപ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു .മൂന്നു പേർക്ക് വെട്ടേറ്റു .പരുക്കേറ്റവരെ കുന്നംകുളം ,തൃശൂർ ,മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു .

പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനം കുന്നംകുളത്ത് വെച്ച് കണ്ടെടുത്തിട്ടുണ്ട് .ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും .ഇന്നുതന്നെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും . മേഖലയിൽ കനത്ത സുരക്ഷാ സാന്നാഹം ഒരുക്കിയിരിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *