കാറോടിച്ച് പ്രിയങ്ക ,അപ്പുറത്തെ സീറ്റിൽ രാഹുൽ ,നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് -വീഡിയോ

ഇന്ന് ഹത്രാസിലെ നിർഭയയുടെ കുടുംബത്തെ കണ്ടേ മടങ്ങൂ എന്ന നിശ്ചയദാർഢ്യത്തോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടത് .ഏതാണ്ട് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു യാത്ര ആരംഭിച്ചത് .പ്രിയങ്കയായിരുന്നു വണ്ടിയോടിച്ചത് .രാഹുൽ ഡ്രൈവറുടെ തൊട്ടടുത്തുള്ള സീറ്റിൽ ഇരുന്നു .പ്രിയങ്ക രാഹുലിനെയും കൊണ്ട് ഹത്രാസിലേക്ക് കാർ ഓടിച്ചു പോകുന്ന ദൃശ്യം വൈറലാണ് .

കോൺഗ്രസ്സ് എംപിമാർ ഒരു ബസിൽ ഇരുവരുടെയും കാറിനെ ഫോളോ ചെയ്തു .ഡൽഹി എക്സ്പ്രസ്സ് ഹൈവേയിൽ കാർ തടഞ്ഞെങ്കിലും ചർച്ചകൾക്ക് ശേഷം 5 പേരെ ഹത്രാസിലേയ്ക്ക് പോകാൻ അനുവദിച്ചു .രാഹുലിനെയും പ്രിയങ്കയെയും കൂടാതെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,ലോക്സഭാ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ,രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് ഹത്രാസിലേക്ക് പോയത് .

ഡൽഹി -നോയിഡ പാത അടച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കളുടെ യാത്ര മുടക്കാൻ യോഗി സർക്കാർ ശ്രമിച്ചത്.ഒപ്പം പോകാൻ ഇരുന്ന ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലുവിനെ വീട്ടുതടങ്കലിലും ആക്കി .എന്നാൽ പ്രതിസന്ധികളെ മറികടന്നു സംഘം യാത്ര തുടരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *