NEWS

ഇന്ത്യയിൽ കൊറോണ വാക്സിൻ അടുത്ത ജനുവരിയിൽ

ഇന്ത്യയിൽ കൊറോണ വാക്സിൻ ജനുവരിയിൽ ലഭ്യമായേക്കാം .എ ഐ ഐ എം എസ് ഡയറക്ടർ രൺദീപ് ഗുലേറിയ അറിയിച്ചതാണ് ഇക്കാര്യം .എന്നാൽ ഇക്കാര്യത്തിൽ വെല്ലുവിളികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു .

കാര്യങ്ങൾ വിചാരിച്ച പോലെ മുന്നേറുകയാണെങ്കിൽ ജനുവരിയിൽ തന്നെ വാക്‌സിൻ ലഭ്യമാകും .എന്നാൽ മൊത്തം ജനസംഖ്യയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

വാക്‌സിൻ കണ്ടെത്തൽ മാത്രമല്ല ,ഉത്പാദനവും വിതരണവും വലിയ വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു .

Back to top button
error: