കോവിഡ്: സംസ്ഥാനത്ത്‌ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി

സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തി സർക്കാർ ഉത്തരവായി. ശനിയാഴ്ച പകല്‍ ഒന്‍പത് മുതല്‍ ഈ മാസം 31 വരെയാണ് വിലക്ക്.

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കർശന നിയന്ത്രണം. ജില്ലാ കലക്ടര്‍മാര്‍ക്ക് അതത് ജില്ലകളിലെ സാഹചര്യത്തിന് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാം. 

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും. അതിതീവ്രവ്യാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം

Leave a Reply

Your email address will not be published. Required fields are marked *