ഉത്തർപ്രദേശിൽ ക്രൂരമായി ബലാത്സംഗം ചെയ്ത ദളിത് യുവതിയെ കൊന്ന സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹത്രാസിലേക്കുള്ള യാത്രക്കിടെ പോലീസ് കയ്യേറ്റം ചെയ്തിട്ടും മുന്നോട്ട് പോകാൻ ആയിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം.
മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുൽ പറഞ്ഞു. ഒറ്റയ്ക്ക് നടന്നാൽ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും രാഹുൽ പോലീസിനോട് ചോദിച്ചു. മോഡിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ പറ്റുകയുള്ളൂ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഇതോടെ ഐപിസി 188 പ്രകാരം താങ്കളെ അറസ്റ്റ് ചെയ്യുക ആണെന്ന് പോലീസ് പ്രഖ്യാപിച്ചു. പിന്നാലെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിൽ എടുത്ത് ഫോർമുല വൺ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി.
ഒടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു. ഇരുവരും ഡൽഹിക്ക് തിരിച്ചു.