യൂട്യൂബ് ചാനലിലൂടെ നീരന്തരം സ്ത്രീവിരുദ്ധ പരാമർശം ,പരാതിയുടെ പൂർണ രൂപം ഇങ്ങനെ

യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വ്യക്തിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ .തിരുവനന്തപുരം സ്വദേശി ഡോ വിജയൻ പി നായർക്കെതിരെ ആണ് കരി ഓയിൽ പ്രയോഗം .വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് .

തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യം ഉയർന്നിട്ടുണ്ട് .

ഇയാൾക്കെതിരെ പോലീസിലും പരാതി നല്കിയിട്ടുണ്ട് .വനിതാ കമ്മീഷനും പരാതി നൽകി .യൂട്യൂബ് ചാനൽ വഴി ഇയാൾ നിരന്തരം അസഭ്യ പ്രചാരണങ്ങൾ നടത്തുകയായിരുന്നു .സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും ദിയ സേനയും ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഇയാൾക്ക് നേരെ കരി ഓയിൽ പ്രയോഗം നടത്തിയത് .

പരാതിയുടെ പൂർണ രൂപം ഇങ്ങനെ

എല്ലാവർക്കും മെയിലിൽ കംപ്ലെയിന്റ് അയച്ചിട്ടുണ്ട്.
നടപടി വേഗത്തിൽ ഉണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് ഒരു ഓപ്പൺ കംപ്ലെയിന്റ് പോസ്റ്റ് ചെയ്യുന്നു.
To : 1)കേരളാ വനിതാ കമ്മീഷൻ
2) സൈബർസെൽ കേരള
3) വനിതാ ശിശു ക്ഷേമ വകുപ്പ് കേരള
4) ജെൻഡർ അഡ്വൈസർ കേരള
വിഷയം: Dr. വിജയ് പി നായർ എന്ന ആൾ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ
സംബന്ധിച്ച് സമർപ്പിക്കുന്ന പരാതി.
സർ,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവൻ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഡബിംഗ് ആർട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുർഗ്ഗ എന്നിവരിൽ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവിൽ മുഴുവൻ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാൻ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീർക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകൾ ഒക്കെ കെ എസ് ആർ ടി സി കക്കൂസ് പോലെ ആണെന്നും അവർ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാൾ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളിൽ ‘അമ്മയുടെ കഴപ്പ് മാറ്റാൻ മകൻ’ , ‘രതിമൂർച്ഛ നൽകിയ മകൻ ‘ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകൾ ഒക്കെതന്നെ രണ്ട് ലക്ഷത്തിൽ അധികം ആൾക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളർന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കൾ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകൾ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകൾ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *