LIFE

ചേട്ടനോടുള്ള വാശിക്കാണ് ഞാന്‍ നടനായത്- ഡെയിന്‍ ഡേവിസ്

ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഒരു ലക്ഷ്യസ്ഥാനം ഉണ്ടെങ്കില്‍, അതിനായി നിങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കില്‍ എന്തൊക്കെ പ്രതികൂല സാഹചര്യമുണ്ടായാലും നിങ്ങളാ ലക്ഷ്യത്തിലെത്തിച്ചേരും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഡെയിന്‍ ഡേവിസ്. ചെറുപ്പത്തില്‍ സംസാരശേഷിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു കുട്ടി ഇന്ന് കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിധ്യമാകുന്നു, നടനാകുന്നു, വലിയ ഷോകളുടെ അവതാരകനായി ആളുകള്‍ പൊട്ടിച്ചിരിപ്പിക്കുന്നു. ഡെയിന്‍ ഡേവിസിന്റെ കഥ ഇങ്ങനെയാണ്.

സ്വപ്‌നം കണ്ട ജീവിതം എത്തിപ്പിടിക്കാന്‍ അയാള്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. മിമിക്രിക്കാരനായ അച്ഛന്റെ
സ്വാധീനമാണ്‌ ഡെയിനെ ഒരു കലാകാരനാക്കി മാറ്റിയത്. ചെറുപ്പത്തില്‍ ചേട്ടന്‍ തനിയെ സ്‌കിറ്റുകളുണ്ടാക്കി ചെയ്യുമ്പോഴും, മോണോ ആക്ടില്‍ തുടരെ സമ്മാനങ്ങള്‍ വാങ്ങുമ്പോഴും തനിക്ക് നല്ല അസൂയ ഉണ്ടായിരുന്നുവെന്നും, എന്നെങ്കിലും ഇതേ പോലെ തനിക്കും നേടണമെന്നും തീരുമാനിച്ചതില്‍ നിന്നാണ് താന്‍ ഇന്ന് കാണുന്ന നിലയിലെത്തിയതെന്ന് ഡെയിന്‍ പറയുന്നു.

Signature-ad

സ്‌കൂള്‍ കാലഘട്ടത്തില്‍ ഡെയിന്‍ ഡേവിസ് നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് അയാളിലെ നടനെ വളര്‍ത്തിയത്. ആദ്യമായി മോണോആക്ട് അവതരിപ്പിക്കാന്‍ കയറിയ സ്‌റ്റേജില്‍ നിന്നും ആര്‍ക്കും താന്‍ പറയുന്നത് മനസിലാവാത്തതുകൊണ്ട് പാതിവഴിക്ക് ഇറങ്ങിപ്പോവേണ്ടി വന്ന കുട്ടിക്ക് പിറ്റേ വര്‍ഷം അതേ വിഭാഗത്തില്‍ മോണോ ആക്ട് മല്‍സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചത് മാജിക് കാട്ടിയോ കള്ളത്തരം ചെയ്‌തോ അല്ല. മറിച്ച് നീണ്ട ഒരു വര്‍ഷം മോണോ ആക്ട് അയാള്‍ പഠിച്ചു. സമ്മാനമോ, ഉയര്‍ന്ന വേദികളോ ആ കുട്ടിക്ക് വേണ്ടിയിരുന്നില്ല മറിച്ച് അവന്റെ ആഗ്രഹം അക്ഷരം തെറ്റാതെ, അക്ഷരസ്പുടതയോടെ അവന് ഒരു തവണയെങ്കിലും തന്റെ പ്രകടനം മുഴുവിപ്പിക്കണം എന്ന് മാത്രമായിരുന്നു.

Back to top button
error: