മാരുതി കാറിനെ കേന്ദ്രകഥാപാത്രമായി പുതുമ നിറഞ്ഞ പ്രണയ ചിത്രവുമായ് സേതു; യുവത്വത്തിന്റെ ആഘോഷങ്ങളുമായി മഹേഷും മാരുതിയും ….

ച്ചി സേതു കൂടുകെട്ടിലെ സേതു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മഹേഷും മാരുതിയും. ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നു.

സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയുടെ മറ്റൊരു ഫീൽ ഗുഡ് മൂവി ആയിരിക്കും മഹേഷും മാരുതിയും. മണിയൻപിള്ള രാജു പ്രൊഡക്ഷൻ and VSL ഫിലിം house ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *