കോവിഡ് നിയന്ത്രണങ്ങളോടെ അത്തച്ചമയത്തിന് കൊടിയേറി

ഘോഷങ്ങളും ആരവങ്ങളും വർണശബളമായ ഘോഷയാത്രയുമില്ലാതെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് ഇത്തവണ തൃപ്പൂണിത്തുറ നഗരം.

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി അത്തച്ചമയഘോഷയാത്ര വേണ്ടെന്ന് വച്ചത്. എങ്കിലും ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തി.

എം സ്വരാജ് എം എല്‍ എ അത്തപ്പതാക ഉയര്‍ത്തി ഹില്‍പ്പാലസില്‍ കൊച്ചി രാജകുടുംബാംഗങ്ങളില്‍ നിന്ന് ഇന്നലെ നഗരസഭാ അധികൃതര്‍ അത്തപ്പതാക ഏറ്റുവാങ്ങിയിരന്നു.

Leave a Reply

Your email address will not be published. Required fields are marked *