NEWS

തൊഴിലാളികള്‍ക്ക് കോവിഡ്; കൊല്ലത്തെ പ്രധാനപ്പെട്ട മൂന്ന് ഹാര്‍ബറുകള്‍ അടച്ചു

കൊല്ലം: നീണ്ടകര,അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. തൊഴിലാളികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ട് ദിവസത്തേക്കാണ് ഹാര്‍ബറുകള്‍ അടച്ചത്. ഇന്നലെ രാത്രിയോടെയാണ് തൊഴിലാളികളുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നത്. അതേ തുടര്‍ന്ന് രാത്രിയും പുലര്‍ച്ചെയുമായി ഹാര്‍ബറുകള്‍ അടയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ജില്ലയിലെ മറ്റൊരു ഹാര്‍ബറായ ശക്തികുളങ്ങരയും അടച്ചിട്ടിരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഈ മൂന്ന് ഹാര്‍ബറുകള്‍ അടച്ചത്. മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

പത്ത് അറുപത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചത്. മാത്രവുമല്ല ട്രോളിങ്ങിന്റെ നിരോധനത്തിന് ശേഷം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയും അവര്‍ നേരിട്ടത്.

ഇന്ന് പ്രദേശത്തെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ആന്റിജന്‍ പരിശോധന നടത്തി വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Back to top button
error: