LIFE

അച്ഛന്റെ പാത പിന്തുടരാതെ മകള്‍-കെ.പി.എസ്.സി ലളിത

ലയാള ചലച്ചിത്രലോകം എന്നും സ്‌നേഹാദരങ്ങളോടെ ഓര്‍ത്ത് വെക്കുന്ന പേരാണ് സംവിധായകന്‍ ഭരതന്റേത്. ഒരു കാലത്ത് സംവിധാനം ഭരതന്‍ എന്ന ടൈറ്റില്‍ കാര്‍ഡിന് മലയാള സിനിമലോകത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയും അംഗീകാരവുമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഭരതനും മകളും തമ്മിലുണ്ടായ ഒരു വഴക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെ.പി.എസ്.സി ലളിത.

മക്കളോട് വല്ലാത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന, അവരെ ഒരുപാട് സ്‌നേഹിച്ചിരുന്ന പിതാവായിരുന്നു അദ്ദേഹം. മകളെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. തന്നെപ്പോലെ അവള്‍ ലോകമറിയുന്ന ഒരു ചിത്രകാരിയാകണമെന്നായിരുന്നു ഭരതന്റെ ആഗ്രഹം. അവള്‍ നന്നായി പെയിന്റ് ചെയ്യുമായിരുന്നു അതുകൊണ്ട് തന്നെ മകള്‍ അച്ഛനെപോലെ ആകുമെന്നും അവര്‍ കരുതിയിരുന്നു. പക്ഷേ അവള്‍ക്ക് പെയിന്റിംഗ് ഒരു സൈഡ് ബിസിനസ് മാത്രമായിരുന്നു. അവളൊരിക്കലും പെയിന്റിംഗ് ഒരു പ്രൊഫഷനാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല- കെ.പി.എസ്.സി ലളിത പറയുന്നു

Signature-ad

മകളുടെ തീരുമാനത്തില്‍ ഭരതന് നല്ല വിഷമമുണ്ടായിരുന്നു. അവര്‍ തമ്മില്‍ അതിന്റെ പേരില്‍ പിണങ്ങുകയും ചെയ്തു. പെയിന്റിംഗ് ഉപേക്ഷിച്ച് മകള്‍ ബി.ബി.എ യ്ക്ക് പോവാന്‍ തീരുമാനിച്ച ദിവസം അച്ഛന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ചിരുന്നു. അന്നാണ് അവര്‍ തമ്മില്‍ കുറേ നാളുകള്‍ക്ക് ശേഷം സംസാരിക്കുന്നത്. അന്ന് രാത്രിയാണ് ഭരതേട്ടന് സുഖമില്ലാതെ ആശുപത്രിയില്‍ പോവുന്നത് കെ.പി.എസ്.സി ലളിത ഓര്‍മ്മിക്കുന്നു.

ഭരതന്റെ വിയോഗം മലയാള സിനിമയിലെ വലിയ നഷ്ടങ്ങളിലൊന്നാണ്. കലാസംവിധായകനായും, പോസ്റ്റര്‍ ഡിസൈനറായും സംവിധായകനായുമൊക്കെ അദ്ദേഹം മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയിരുന്നു. 1972 മുതല്‍ പത്തോളം സിനിമയില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ഭരതന്‍ സ്വതന്ത്രമായി ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. 1975 ല്‍ പുറത്തിറങ്ങിയ പ്രണയമായിരുന്നു ഭരതന്റെ ആദ്യ സംവിധാന സംരംഭം. പിന്നീട് 40 ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. സ്വതന്ത്ര സംവിധായകന്‍ ആയതിന് ശേഷവും തന്റെ സുഹൃത്തുക്കളുടെ ചിത്രത്തില്‍ അദ്ദേഹം കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: