NEWS

പെണ്‍മക്കളുടെ പീഡനത്തിന് ഒത്താശ ചെയ്ത അമ്മയും ബന്ധുവും അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. കണ്ണൂര്‍ പരിയാരത്താണ് നാടിനെ നടുക്കിയ സംഭവം. പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളെയാണ് അമ്മയുടെ അറിവോടെ ബന്ധു പീഡനത്തിന് ഇരയാക്കിയത്.

കൗണ്‍സിലിങ്ങിനിടെയിലാണു പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ കുട്ടികള്‍ തുറന്നുപറഞ്ഞത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം.

Signature-ad

കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഈ വിവരത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയെങ്കിലും പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

Back to top button
error: