കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും ഗുരുതരമായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ബുള്ളിറ്റിനിലൂടെയാണ് ഈ കാര്യം അശുപത്രി അധികൃതര്‍ പുറത്ത് വിട്ടത്. എസ്.പി.ബി അരുമ്പാക്കം എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബുള്ളറ്റിനില്‍ പറയുന്നു.
അതേ സമയം അച്ചന്റെ ആരോഗ്യനിലയില്‍ മെച്ചമുണ്ടെന്ന് മകന്‍ എസ്.പി ചരണ്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍ ഗുരുതരമാണെങ്കിലും അച്ചന്റെ ആരോഗ്യത്തില്‍ തൃപിതയുണ്ട്-മകന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കോവിഡ് സ്ഥിതീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാന്‍ തികച്ചും ആരോഗ്യവാനാണ്. എസ്.പി.ബി പറയുന്നു.
ഓഗസ്റ്റ് 13 വരെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമായതും അദ്ദേഹത്തെ ഐ.സിയു വിലേക്ക് മാറ്റിയതും.