കര്‍ണാടകത്തില്‍ ആദ്യമായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വനിത

ബെംഗളൂരു: ആദ്യമായി കര്‍ണാടകത്തില്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വനിതയെ നിയമിച്ചു. റെയില്‍വേ പോലീസ് ഐ.ജി.യായ ഡി. രൂപയെയാണ് നിയിച്ചത്. നിലവില്‍ ഈ സ്ഥാനത്തുണ്ടായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനല്‍ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു.

2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ. അഴിമതിക്കെതിരായ ശക്തമായ നടപടിയിലൂടെ പേരെടുത്ത ഉദ്യോഗസ്ഥയാണ് രൂപ. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.ഡി.എം.കെ. മുന്‍നേതാവ് വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിച്ചെന്ന് അന്ന് ജയില്‍ ഡി.ഐ.ജി.യായ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പിന്നീട് വന്‍വിവാദത്തിനിടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *