TRENDING
-
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്സിക് ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ ഒരുങ്ങുന്ന, കൂടുതൽ ഇരുണ്ടതും ആഴമേറിയതും ധൈര്യസഹിതവുമായൊരു ദൃശ്യാനുഭവമായി വളർന്നു കൊണ്ടിരിക്കുകയാണ് ടോക്സിക്. ഈ വമ്പൻ ആക്ഷൻ ഡ്രാമയുടെ ലോകം ഇനി കൂടുതൽ ശക്തമാക്കിക്കൊണ്ട് മെലിസ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തത്. പ്രേക്ഷകരുടെ പ്രിയ അഭിനേത്രി രുക്മിണി വസന്ത് ആണ് മെലിസയായി ടോക്‌സികിൽ എത്തുന്നത്. സൗന്ദര്യവും ആത്മവിശ്വാസവും കർശനതയും ഒരേസമയം ഉൾക്കൊള്ളുന്ന രുക്മിണി വസന്ത് അവതരിപ്പിക്കുന്ന മെലിസ ടോക്‌സിക്കിലെ കഥാപ്രപഞ്ചത്തിന് പുതിയ ഊർജമാണ് നൽകുന്നത്. യാഷിന്റെ നേതൃത്വത്തിൽ, സംവിധായിക ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ടോക്സിക് മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്കുകൾ പുറത്തിറങ്ങിയതിന് പിന്നാലെ, മെലിസയായി രുക്മിണി വസന്തിന്റെ…
Read More » -
റിങ്ങിലേക്ക് ഇഷാൻ ഷൗക്കത്ത്: ചത്താ പച്ച യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി റീൽ വേൾഡ് എന്റർടെയിൻമെന്റ്
റീൽ വേൾഡ് എന്റർടെയിൻമെന്റിന്റെ വരാനിരിക്കുന്ന റെസ്ലിംഗ് ആക്ഷൻ എന്റർടെയിനർ ചത്താ പച്ചയിലെ ഇഷാൻ ഷൗക്കത്തിന്റെ കഥാപാത്ര പോസ്റ്റർ പുറത്തുവിട്ടു. ജനുവരി 22, 2026-ന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ, ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോ യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ഇഷാൻ, ഇപ്പോൾ ലിറ്റിൽ ആയി ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ശൗഖത്ത്, പ്രൊഡ്യൂസർ രിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ശൗഖത്ത് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദ്വൈത് നായർ സംവിധാനം ചെയ്യുന്നു. ടീസറും ടൈറ്റിൽ ട്രാക്കും ഉയർന്ന ഊർജ്ജവും പുത്തൻ ദൃശ്യഭാഷയും കൊണ്ടു ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം ഇപ്പൊൾ പുറത്തിറങ്ങുന്ന ഓരോ ക്യാരക്ടർ പോസ്റ്ററുകളും ചർച്ചയാവുകയാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശക് നായർ തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ അടുത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്ററിൽ നിന്നും ശ്രീ മമ്മൂട്ടിയും ചിത്രത്തിൽ ഉണ്ട് എന്ന ഊഹങ്ങൾ ഉറപ്പിക്കുന്നതാണ്.…
Read More » -
സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
ഗാനമേളകളിലൂടേയും പാർട്ടികളിലൂടേയും ഒരു തലമുറയുടെ ഹരമായി മാറിയ ബപ്പി ലാഹിരി – ഉഷ ഉതുപ്പ് ഒന്നിച്ചൊരുക്കിയ ‘ഡിസ്കോ ഡാൻസറി’ലെ ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനം പ്രഭാസ് ചിത്രം ‘രാജാ സാബി’ലൂടെ വീണ്ടും. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ഈ ഗാനം ഒരുക്കിയിരിക്കുന്നത് തമൻ എസ് ആണ്. ഫറൂഖ് ഖൈസർ, റക്യൂബ് ആലം എന്നിവർ ചേർന്നാണ് വരികൾ ഒരുക്കിയിരിക്കുന്നത്. തമൻ എസ്, നകാഷ് എസ് എസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 9നാണ് രാജാസാബ് വേൾഡ് വൈഡ് റിലീസ്. ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. ഇപ്പോഴിതാ ചടുലമായ ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്. ഐതിഹ്യങ്ങളും മിത്തുകളും…
Read More » -
ആഗോള വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികള്‍ മനസിലാക്കി പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍
കൊച്ചി: വിദേശവിദ്യാഭ്യാസ രംഗത്തെ സേവനദാതാക്കളില്‍ മുന്‍ നിരക്കാരും ദീര്‍ഘകാല പരിചയസമ്പത്തുമുള്ള സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ചു. കൃത്രിമ ബുദ്ധി (എഐ), പുതുതലമുറയുടെ മാറുന്ന താല്‍പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി 2026-ലേക്ക് അനുയോജ്യമായ വിദേശപഠന അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പുതിയ കര്‍മ്മപദ്ധതികളാണ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രതീക്ഷകള്‍ക്ക് അതീതമായി കൗണ്‍സലിംഗ് സംവിധാനങ്ങളിലും പ്രവര്‍ത്തനക്രമങ്ങളിലും കാര്യക്ഷമമായ നവീകരണങ്ങള്‍ നടപ്പാക്കിയതായി സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു. ‘വിദേശ വിദ്യാഭ്യാസ സേവനം എന്നത് അഡ്മിഷന്‍ നേടിക്കൊടുക്കുന്ന ഒരു കച്ചവടപ്രക്രിയയല്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവിനും ലക്ഷ്യത്തിനും അനുയോജ്യമായ അക്കാദമിക് വഴികള്‍ കണ്ടെത്തുകയാണ് ഞങ്ങളുടെ സമീപനം,’ എന്ന് സാല്‍വെ മരിയ ഇന്റര്‍നാഷണല്‍ സ്ഥാപകനും സി.ഇ.ഒയുമായ ബോബി സെബാസ്റ്റ്യന്‍ പറഞ്ഞു. ‘ഞങ്ങളുടെ ഉത്തരവാദിത്വം അഡ്മിഷനില്‍ അവസാനിക്കുന്നതല്ല; വിദ്യാര്‍ത്ഥികളെ അവരുടെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് സത്യസന്ധമായി നയിക്കുകയെന്നതാണ്.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളുടെ സുസ്ഥിരമായ ഭാവി മുന്‍നിര്‍ത്തിയുള്ള സുതാര്യവും ഉത്തരവാദിത്വപരവുമായ മാര്‍ഗനിര്‍ദേശമാണ്…
Read More » -
എഐ ജീവിതത്തിന്റെ പുതിയ കൂട്ടാളിയുമായി സാംസങ്; കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ നയരേഖ പ്രഖ്യാപിച്ചു
കൊച്ചി: നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഉപകരങ്ങളിലെ ആര്‍ടിഫിഷ്യല്‍ സാങ്കേതിക വിദ്യാ സാധ്യതകളെ തുറന്നിടുകയാണ് സാംസങ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2026. സാംസങ് ഇലക്ട്രോണിക്‌സ് എഐ ജീവിതത്തില്‍ നിങ്ങളുടെ കൂട്ടായി എന്ന ക്യാമ്പയിന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉല്‍പന്ന വികസനം, സേവനങ്ങള്‍, ഉപഭോക്തൃ അനുഭവം എന്നിവയെ ഏകീകരിക്കുന്ന അടിസ്ഥാന തത്വമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സാംസങ് അറിയിച്ചു. എഐ സജ്ജമായ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇക്കോസിസ്റ്റത്തിന്റെ കരുത്ത് ഉപയോഗിച്ച് ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ വ്യക്തിപരവും അര്‍ത്ഥവത്തവുമായ അനുഭവങ്ങള്‍ നല്‍കാനാകുമെന്ന് സാംസങ് ഡിവൈസ് എക്‌സ്പീരിയന്‍സ് ഡിവിഷന്‍ സിഇഒ ടിം റോ പറഞ്ഞു. മൊബൈല്‍, ഡിസ്‌പ്ലേ, ഗൃഹോപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവയെ ഒരൊറ്റ അനുഭവമായി മാറ്റുന്നതാണ് പുതിയ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ മേഖലയിലെ പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി 130-ഇഞ്ച് മൈക്രോ ആര്‍ജിബി ടിവി അവതരിപ്പിച്ചു. മൈക്രോ സൈസ്ഡ് ആര്‍ജിബി ലൈറ്റ് സോഴ്സിലൂടെ മികച്ച കളര്‍ ക്വാളിറ്റിയും, കൃത്യതയും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍, സാംസങിന്റെ അടുത്ത…
Read More » -
പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും ഇതാ ഒരു ഗാനം; കെ എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് പാടിയ ‘മാജിക് മഷ്റൂംസ്’ സിനിമയിലെ ‘ആരാണേ ആരാണേ ഈ അമ്പിളി പൂങ്കടവിൽ…’ ഗാനം വൈറൽ
പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസി’ൽ മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ഒന്നിച്ച് ആദ്യമായി പാടിയ ഗാനം പുറത്ത്. ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം വേറിട്ട രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെല്ലെ തുടങ്ങുന്ന പല്ലവിയും കുറച്ചുകൂടി വേഗമേറുന്ന അനുപല്ലവിയും ഏറ്റവും ദ്രുതഗതിയിലാകുന്ന ചരണവുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. പാടുന്നവർക്ക് പാടി തിമിർക്കാനും, ആടുന്നവർക്ക് ആടി തിമിർക്കാനും പറ്റിയ ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗാനരംഗത്തിൽ അക്ഷയയുടെ അസാധ്യമായ നൃത്തപ്രകടനം എടുത്തുപറയേണ്ടതാണ്. പുരാണ കഥാപാത്രമായുള്ള വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഗാനരംഗത്തിലുണ്ട്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ…
Read More » -
കണ്ണിമചിമ്മാതെ വീക്ഷിക്കൂ ഓരോ നീക്കവും…! ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുത്തൻ അപ്ഡേറ്റ് പുറത്ത്, ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. സിനിമയുടെ ടീസർ അനൗൺസ്മെന്‍റ് വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5-നാണ് സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ്…
Read More »


