TRENDING

  • ഇത് വെറുമൊരു ബസ് അല്ല! സഞ്ചരിക്കുന്ന ആഢംബരക്കൊട്ടാരം; വില 27 കോടി 

    റോഡിൽ പലയിനം വാഹനങ്ങളുണ്ട്. കാറുകൾ, ബൈക്കുകൾ വാനുകൾ അങ്ങനെയങ്ങനെ അനേകം. ഇക്കൂട്ടത്തിൽ പ്രത്യേകതയുള്ള ബസുകൾ പോലെയുള്ള വാഹനങ്ങളാണ് റീക്രിയേഷനൽ വെഹിക്കിൾ അഥവാ ആർവി. മോട്ടോർഹോം, കാംപർവാൻ, കാരവൻ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. റീക്രിയേഷനൽ വെഹിക്കിൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ബസുകളിൽ വലിയ വിലയുള്ള ഒന്നാണ് മാർച്ചി മൊബൈൽ എലമെന്റ് പലാസോ എന്ന വാഹനം. ലോകത്തിലെ ഏറ്റവും വിലകൂടിയതും ആഢംബര സൗകര്യങ്ങളുള്ളതുമായ ബസുകളിലൊന്നും കൂടിയാണ് ഇത്. 27 കോടി രൂപയ്ക്കുമേലാണ് ഇതിന്റെ വില. ഭാവികാലഘട്ടത്തിലേക്കെന്ന രീതിയിൽ നിർമിക്കപ്പെട്ട ഈ ബസ് കണ്ടാൽ ഹോളിവുഡ് സിനിമകളിലും മറ്റുമുള്ള ഒരു ബസ് മാതിരി തോന്നും. ഒരു ബഹിരാകാശവാഹനമാണോ അത്യാധുനിക ബോട്ടാണോ എന്നൊക്കെ സംശയം തോന്നാം.   ഏവിയേഷൻ, യാട്ട്, മോട്ടർസ്‌പോർട്ട്‌സ് ഡിസൈനുകൾ കൂട്ടിയിണക്കിയാണ് ഈ ബസിന്റെ നിർമാണം. ലൂഞ്ച് ഏരിയ, കിച്ചൻ, ബാത്ത്‌റൂം, മാസ്റ്റർ ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ബസിലുണ്ട്. ഈ ബസിലുള്ള മൾട്ടിമീഡിയ സംവിധാനം യാത്രകൾ വളരെ ആസ്വാദ്യകരമാക്കുന്നതാണ്. രണ്ട്…

    Read More »
  • കണ്ണേറ് തട്ടി ബ്ലാസ്റ്റേഴ്‌സ് ;ബ്രൈസ് മിറാണ്ടയ്ക്ക് പിന്നാലെ  ബിദ്യാസാഗറും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

    കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിംഗ് താരമായ ബിദ്യാസാഗർ ക്ലബ് വിട്ടു. താരം പഞ്ചാബ് എഫ് സിയിലേക്കാണ്  പോകുന്നത്.സ്ഥിര കരാറില്‍ ആകും ബിദ്യയെ പഞ്ചാബ് സ്വന്തമാക്കുക.  സീസണ്‍ തുടക്കത്തില്‍ ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബിദ്യസാഗർ ഹാട്രിക്ക് നേടിയിരുന്നു. എന്നാല്‍ അതിനു ശേഷം കാര്യമായ അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സില്‍ അദ്ദേഹത്തിന് ലഭിച്ചില്ല. 2022 ഓഗസ്റ്റില്‍ ആയിരുന്നു ബിദ്യ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ടയും ക്ലബ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയിരുന്നു. ഈ ജനുവരിയില്‍ നടന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരവും ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് മാറിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌.ഈ സീസണില്‍ അധികം അവസരം ബ്രൈസിനും ലഭിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളായിരുന്ന അഡ്രിയാൻ ലൂണയും ഖ്വാമെ പെപ്രയും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു.ഈ സീസണിൽ ഇരുവരും ഇനി കളിക്കില്ല.

    Read More »
  • ”നന്ദി ലിജോ, ഷിബു! സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയില്‍ അവസരം നല്‍കിയതിന്”… വാലിബനിലെ രാജകുമാരിയെക്കുറിച്ച് ഹൈക്കോടതി വക്കീലിന്റെ കുറിപ്പ്

    ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മനോഹരകാവ്യമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിക്കൊണ്ട് ഈ ചിത്രം തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്. അമര്‍ച്ചിത്ര കഥകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കഥപറച്ചില്‍. മരുഭൂമികളില്‍ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകന്റെ കണ്ണിനും മനസിനും ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തില്‍ മറ്റൊരു ഘടകമാണ് ചിത്രത്തിലെ നായികമാര്‍. വാലിബനില്‍ പ്രധാനമായും മൂന്ന് നായികമാരാണുള്ളത്. ഇതില്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ വാലിബനൊപ്പം കാണുന്ന സുചിത്ര നായര്‍ എന്ന നടിയാണ് ചര്‍ച്ചാവിഷയമാകുന്നത്. സുചിത്രയെ ടെലിവിഷന്‍ ആസ്വാദകരല്ലാത്ത പ്രേക്ഷകര്‍ക്ക് തീരെ പരിചയം കാണില്ല. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സുചിത്രയെക്കുറിച്ച് അഡ്വക്കേറ്റ് ആയ സംഗീത ലക്ഷ്മണ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുചിത്രയെ വാലിബന്റെ ഭാഗമാക്കിയതിന് ലിജോ ജോസ് പെല്ലിശ്ശേരിയോടും നിര്‍മ്മാതാവ് ഷിബു ബേബി ജോണിനോടും നന്ദി പറയുകയാണ് സംഗീത. തന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും…

    Read More »
  • 1,12,000 രൂപ വരെ ശമ്പളം; എൻഐയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍

    ദേശീയ അന്വേഷണ ഏജൻസിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്പെക്ടർ മുതല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വരെയുള്ള നിരവധി തസ്തികകളിലാണ് എൻഐഎ റിക്രൂട്ട്മെൻറ് നടത്തുന്നത്. താത്പര്യമുള്ളവർക്ക് എൻഐഎയുടെ വെബ്സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷ സമർപ്പിക്കാം.അവസാന തീയ്യതി 2024 ഫെബ്രുവരി 22 ആണ്. ഇതില്‍ 43 തസ്തികകള്‍ ഇൻസ്പെക്ടർ, 51 തസ്തികകള്‍ സബ് ഇൻസ്പെക്ടർ, 13 തസ്തികകള്‍ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, 12 തസ്തികകള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രമായിരിക്കും സ്വീകരിക്കുക. ഇതിനായി എൻഐഎയുടെ ഔദ്യോഗിക വെബ്സൈറ്റ് nia.gov.in സന്ദർശിക്കുക.   ഇൻസ്പെക്ടർ തസ്തികയില്‍ 35,000 മുതല്‍ 1,12,000 രൂപ വരെയും അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ തസ്തികയില്‍ 29,000 മുതല്‍ 92,300 രൂപ വരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 25,000 മുതല്‍ 81,000 രൂപ വരെയും വരെയാണ് ശമ്ബളം.  

    Read More »
  • 7.5 ശതമാനം പലിശ, നികുതി ഇളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം വിശദാംശങ്ങൾ

    ഓരോ വ്യക്തിയുടെയും സാമ്ബത്തിക നില അനുസരിച്ചു് വേണം നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കാൻ.മെച്ചപ്പെട്ട പലിശനിരക്കാണ് ആവശ്യമെങ്കില്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നത് ഉചിതമായ മാര്‍ഗമാണെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കുമെന്നതാണ് ഇതിന് കാരണം. നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ. നിക്ഷേപകന്റെ ആവശ്യം അനുസരിച്ച്‌ ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍…

    Read More »
  • കാഴ്ചകളുടെ പറുദീസയായ ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം

    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ  അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം.  കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…

    Read More »
  • കൊണ്ടേ പോകൂ പുകവലി; ചുമ ആദ്യ മുന്നറിയിപ്പ് 

    പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന കേള്‍ക്കുന്നവരാണ്  നമ്മൾ. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ്.  ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന പുകവലി ആസ്തമ പോലെയുള്ള അസുഖങ്ങളിലേയ്ക്കാണ് മനുഷ്യരെ തള്ളിവിടുന്നത്. അതായത് ശ്വാസം മുട്ടലിലേക്ക്. പുകവലിക്കാരില്‍ ചുമയാണ് ഏറ്റവുമധികം കണ്ടുവരുന്നത്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. പല്ലിന്റെ നിറവ്യത്യാസം, ചര്‍മ്മത്തിലെ ചുളിവ് എന്നിവയ്ക്കും പുകവലി കാരണമാകുന്നുണ്ട്. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളും പുകവലിക്കാരില്‍ കണ്ടുവരുന്നുണ്ട്. പുകയില ഉപയോഗിക്കുന്നവരില്‍ 50 ശതമാനവും ഇവയുടെ ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകവലി ഉള്‍പ്പെടെയുള്ള പുകയില ഉപയോഗം കാരണം 80 ലക്ഷം ജനങ്ങളെങ്കിലും ആയുസെത്താതെ ആഗോളതലത്തില്‍ മരിക്കുന്നുണ്ട്. ഇന്ത്യയില്‍ 13 ലക്ഷം ആളുകളാണ് ഒരു വര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നത്. നിങ്ങള്‍ പുകവലിക്കാരനാണെങ്കില്‍ പുകവലിയുടെ ഉപയോഗം എത്രമാത്രം ഭവിഷ്യത്തുളവാക്കുന്നതാണെന്ന് മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യം സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. വായ്ക്കുള്ളില്‍ സിഗരറ്റിന്റെയോ ബീഡിയുടെയോ…

    Read More »
  • രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടും; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 

    ഭക്ഷണത്തിനു ശേഷം ഉറങ്ങുകയാണ് എന്നതിനാല്‍ രാത്രിയിലെ ആഹാരം ശരീരഭാരം കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.അതിനാല്‍ തന്നെ ഒന്നോരണ്ടോ ചപ്പാത്തിയോ അല്‍പ്പം സാലഡോ അല്ലെങ്കില്‍ കഞ്ഞിയോ കഴിക്കുന്നതാണ് രാത്രിയില്‍ കൂടുതല്‍ ഉത്തമം. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ശരീരഭാരം കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെയാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും.രാത്രി ഭക്ഷണം വൈകി കഴിക്കുന്നതും അപകടമാണ്.ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും.അതിനാൽതന്നെ രാത്രി ഭക്ഷണം വൈകി കഴിക്കുമ്ബോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു.അത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച്  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ്…

    Read More »
  • വീണ്ടും തിരിച്ചടി; പഞ്ചാബ് എഫ് സിയിലേക്ക് കൂടുമാറി കേരള ബ്ലാസ്റ്റേഴ്സിന്റെ താരം

    കൊച്ചി: അഡ്രിയാൻ ലൂണയും ഖ്വാമെ പെപ്രയും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഇതാ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ക്ലബ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ടയാണ് ക്ലബ് വിട്ടത്. ഈ ജനുവരിയിൽ നടന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരം ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് മാറിയത്. ഈ സീസണില്‍ അധികം അവസരം ബ്രൈസിന് ലഭിച്ചിരുന്നില്ല.ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൈസ് മിറാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ആദ്യ ഇലവനിലേക്ക് എത്താൻ ബ്രൈസിനും ആയില്ല. 2026വരെ ബ്രൈസിന് കേരള ബ്ലാസ്റ്റേഴില്‍ കരാർ ഉണ്ട്. ലോണ്‍ കഴിഞ്ഞ് താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് സൂചന. മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 2018ല്‍ എഫ്‌സി ഗോവയിൽ   ചേരുന്നതിന് മുമ്ബ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു…

    Read More »
  • ഐഎസ്‌എൽ ഇന്ന് പുനരാരംഭിക്കുന്നു;കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരം ഫെബ്രുവരി 2 ന്

    കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ഇന്ന് പുനരാരംഭിക്കുന്നു.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ജംഷഡ്‌പൂരും തമ്മിലാണ് മത്സരം. ജംഷെഡ്പുരിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം.സീസണിലെ 13-ാം റൗണ്ട് മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ആണ്  ഒന്നാം സ്ഥാനത്ത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ കഴിയാത്തത് മുന്‍ ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിക്കാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന് ഒഡീഷ എഫ്സിക്കെതിരെയാണ്.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരങ്ങൾ ഇങ്ങനെയാണ് :  Feb 2  ഒഡീഷ എഫ്സി(ഭുവനേശ്വർ) Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2  ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 …

    Read More »
Back to top button
error: