TRENDING

  • ‘സത്യം എനിക്ക് അറിയണം, ഇതിന്റെ പുറകിലുള്ള മലയാളി സംവിധായകന്‍ ആരാണെന്ന് കണ്ടുപിടിക്കണം’; പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍

    ‘പ്രേമം’ സിനിമ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. അതിന്റെ പേരില്‍ ചേരന്റെ കയ്യില്‍നിന്നു താന്‍ ചീത്ത കേട്ടെന്നും ആ സംവിധാകന്‍ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ”കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടന്‍ അദ്ദേഹം…

    Read More »
  • ഏഴാം ക്ലാസ് മാത്രം മതി; കേരള പി.എസ്.സി വഴി സ്ഥിര ജോലി; ശമ്പളം 42,950 രൂപ വരെ

    പത്താം ക്ലാസ് തോറ്റവര്‍ക്കും സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവരാണ് നിങ്ങളെങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാന്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാം.കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്. പ്രായപരിധി 18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02011983 നും 01012005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും. യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്ബളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/) https://thulasi.psc.kerala.gov.in/thulasi/

    Read More »
  • വീട്ടുവേലക്കാരിയിൽ നിന്നും ‘വുമൺ ഓഫ് ദി ഇയർ’ അവാർഡിലേക്ക് 

    ആ പുതിയ വേലക്കാരിയെ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ്. വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് അവളുടെ പെരുമാറ്റത്തിൽ തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ ഇരുപത്തൊമ്പത്കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തുവന്നു. പക്ഷെ അതൊന്നുമല്ല, നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്. വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ് വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ! പലതവണ ഇത് ശ്രദ്ധിച്ചു. അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്. ഒടുവിൽ അദ്ദേഹം ചോദിച്ചു: “നീ വായിക്കുമോ?” വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും   ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത്…

    Read More »
  • കണ്ടറിയണം എന്ത് സംഭവിക്കുമെന്ന്, ലൂണയ്ക്ക് പിന്നാലെ പെപ്രയും പുറത്ത്; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്

    കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ക്വാമെ പെപ്ര പരിക്കേറ്റതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സ്ട്രൈക്കർ കൂടി പരിക്കിനെ തുടർന്ന് പിന്മാറിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു. ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തില്‍ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.സൂപ്പർ കപ്പിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ കപ്പിലടക്കം നാല് ഗോളൂകൾ നേടിയ താരം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണില്‍ ടീമിനൊപ്പം കളിച്ചിരുന്ന നൈജീരിയൻ താരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ വിട്ടിരുന്ന താരത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചത്. നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച്‌ കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണെങ്കിലൂം പെപ്രയ്ക്ക് പകരക്കാരനാകുമോ എന്ന കാര്യത്തിൽ സംശയമാണ്. ജസ്റ്റിന് കൂടുതല്‍ മത്സര പരിചയം ലഭിക്കാനാണ് താരത്തെ ഗോകുലത്തിനൊപ്പം വിട്ടിരുന്നത്.പരിക്ക്…

    Read More »
  • കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  

    റാന്നി: കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി  ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  ആയിട്ടാകും സർവീസ് നടത്തുക.ഡീലക്സ് ബസിന് സ്റ്റോപ്പ് കുറവായതിനാൽ രാത്രി യാത്രക്കാരടക്കം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മാറ്റം. റൂട്ട് :റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , പൊന്‍കുന്നം , പാലാ , കൂത്താട്ടുകുളം , രാമപുരം , മൂവാറ്റുപുഴ , പെരുമ്പാവൂര്‍ , അങ്കമാലി , ചാലക്കുടി , തൃശൂര്‍ , ഇടപ്പാള്‍ , കോഴിക്കോട് , താമരശ്ശേരി , വൈത്തിരി , കല്‍പ്പറ്റ , മാനന്തവാടി , കാട്ടിക്കുളം ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം = 5 pm ■ Pathanamthitta :- 5 pm ■ റാന്നി :- 5:30 pm ■ Ranni :- 5:30 pm ■ എരുമേലി :- 6 pm ■ Erumely :- 6 pm ■ കാഞ്ഞിരപ്പളളി :- 6:25 pm ■ Kanjirapally…

    Read More »
  • സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

    രണ്ട് തരത്തില്‍ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്‌ട്രിക് സ്കൂട്ടറായും ഇലക്‌ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം.ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും. ത്രീവീലറായും ടൂവീലറായും കൊണ്ടുനടക്കാവുന്ന ഈ വാഹനം കാർഗോ അല്ലെങ്കില്‍ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്‌ക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്ബനി പറയുന്നത്. ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നും കമ്ബനി അവകാശപ്പെട്ടു.സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്‌ക്ക് രണ്ട് വാഹനങ്ങള്‍ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിള്‍” എന്നാണ് വിളിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്ബോള്‍ തന്നെ ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറ്റാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പില്‍ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന്…

    Read More »
  • കേരളത്തിൽ കേന്ദ്ര സർക്കാർ  ക്ലിനിക്കുകളില്‍ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ നിയമനങ്ങള്‍; തപാല്‍ വഴി അപേക്ഷിക്കാം

    കേരളത്തിലെ എക്‌സ് സര്‍വ്വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS) ക്ലിനിക്കുകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് അവസരം.ആകെ 139 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. എഴുത്ത് പരീക്ഷയുടെയും, നേരിട്ടുള്ള ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തപാല്‍ വഴി ഫെബ്രുവരി 10നുള്ളില്‍ അപേക്ഷിക്കണം. മൊത്തം 139 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍.ഒഴിവുകൾ ഇങ്ങനെയാണ്: മെഡിക്കല്‍ ഓഫീസര്‍- 32, ഓഫീസര്‍ ഇന്‍ ചാര്‍ജ് പോളിക്ലിനിക്- 6, ഗൈനക്കോളജിസ്റ്റ്- 3, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്- 3, ഡെന്റല്‍ ഓഫീസര്‍- 13, റേഡിയോളജിസ്റ്റ്- 1, ഡെന്റല്‍ ഹൈജീനിസ്റ്റ്- 8, റേഡിയോഗ്രാഫര്‍- 5, ഫിസിയോതെറാപ്പിസ്റ്റ്- 2, ഫാര്‍മസിസ്റ്റ്- 13, നഴ്‌സിങ് അസിസ്റ്റന്റ്- 4, ലാബ് അസിസ്റ്റന്റ്- 6, ലാബ് ടെക്‌നീഷ്യന്‍- 10, ഡ്രൈവര്‍- 7, സ്ത്രീ അറ്റന്‍ഡന്റ്- 10, സഫായിവാല- 10, ചൗക്കിദാര്‍- 6 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രായപരിധി ഓഫീസര്‍- ഇന്‍ചാര്‍ജ് പോളിക്ലിനിക്,…

    Read More »
  • കൊച്ചി ഇന്ത്യയിൽ വേറിട്ടതാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !

    കേരളത്തിലെ ഏറ്റവും വലിയ സിറ്റി മെട്രോ റെയിൽ ഉള്ള ഏക നഗരം മലയാള സിനിമയുടെ ആസ്ഥാനം വാട്ടർ മെട്രോ ഉള്ള നഗരം വേൾഡ് ട്രേഡ് സെൻ്റർ ഉള്ള ഏക സിറ്റി ലണ്ടനിലേക്കും വിയറ്റ്നാമിലേക്കും വരെ നേരിട്ട് ഫ്ലൈറ്റ് സർവീസുള്ള നഗരം കേരളത്തിൻ്റെ ജുഡിഷ്യൽ , റീട്ടെയിൽ , ഫാഷൻ തലസ്ഥാനം ബഹു.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന നഗരം ഇന്ത്യൻ നേവിയുടെ ദക്ഷിണമേഖലാ ആസ്ഥാനം NIA യുടെ ദക്ഷിണേന്ത്യൻ ആസ്ഥാനം ED , CBI , INCOME TAX, NARCOTICS CONTROL BUREAU , CUSTOMS എന്നിവയുടെയെല്ലാം കേരളത്തിലെ സോണൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറ്റി PORSCHE, DUCATI, LEXUS, MINI, JAGUAR, LAND ROVER, INDIAN MOTORCYCLES, VOLVO പോലെയുള്ള ലോകോത്തര ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഒരേയൊരു നഗരം GRAND HYATT, MARRIOTT, HOLIDAY INN, NOVOTEL, FOUR POINTS BY SHERATON, RAMADA, LE MERIDIEN, CROWNE PLAZA…

    Read More »
  • ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്ബളം

    ന്യൂഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റൻസ്, സീനിയർ പേഴ്സണല്‍ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും സീനിയർ പേഴ്സണല്‍ അസിസ്റ്റന്റ് – 41 ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566 പേഴ്സണല്‍ അസിസ്റ്റന്റ് – 383 അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകള്‍ എന്നിവർക്ക് ഫീസില്ല പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത -ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.

    Read More »
  • ഈസ്റ്റ് ബംഗാള്‍ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്‌റ്റ് ബംഗാൾ ജേതാക്കളായി.ഫൈനലിൽ 3-2ന് ഒഡീഷ എഫ്സിയെയാണ് അവർ തോല്‍പ്പിച്ചത്. മുഴുവൻ സയമത്ത് 2-2ന് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് വിജയഗോളെത്തിയത്.39-ാം മിനിറ്റില്‍ ഡിയേഗോ മൗറിസിയോ ഒഡീഷയെ മുന്നിലെത്തിച്ചു.51-ാം മിനിറ്റില്‍ നന്ദകുമാർ ഈസ്റ്റ് ബംഗാളിനു സമനില നല്കി. 62-ാം മിനിറ്റില്‍ സൗള്‍ പ്രീറ്റോ ബംഗാളിന് ലീഡ് നല്കി. ഇഞ്ചുറി ടൈമില്‍ അഹമ്മദ് ജാഹുവിന്‍റെ ഗോള്‍ ഒഡീഷയ്ക്കു സമനില നല്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കെത്തി. 111-ാം മിനിറ്റില്‍ ക്ലീറ്റൻ അഗസ്റ്റോ ബംഗാളിന്‍റെ വിജയഗോള്‍ നേടി. 12 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു ദേശീയ ട്രോഫിയില്‍ മുത്തമിടുന്നത്.

    Read More »
Back to top button
error: