TRENDING

  • ശമ്പളമില്ല ; യാത്രക്കാരെ വിളിച്ചു കയറ്റി കെ എസ് ആർ ടി സി ഡ്രൈവർ 

    ജോലിയോട് ആത്മാർത്ഥതയുള്ള ജീവനക്കാരും  കെഎസ്ആർടിസിയിലുണ്ട്.ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കൂ -ഡ്രൈവർ യാത്രക്കാരെ വിളിച്ച് കയറ്റുകയാണ്. ചോദിച്ചപ്പോൾ  കഴിഞ്ഞ തവണത്തെ ശമ്പളം കിട്ടിയപ്പോൾ മാസം തീരാറായിരുന്നു. കളക്ഷൻ കുറവ് ആണെങ്കിൽ ശമ്പളം കട്ടപ്പുറത്തും ആകും. സംഭവം ശരിയാണ്.ഇനി ചെറിയ ചെറിയ ഓഫറുകൾ കൂടി യാത്രക്കാർക്ക് കൊടുത്താൽ സംഗതി ക്ലച്ചു പിടിക്കും. ഉദാഹരണത്തിന് 2  കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം ഒരുമിച്ചു കയറിയാൽ മീട്ടായി, സിപ്പ് അപ്പ് തുടങ്ങി ഐറ്റംസ് ഫ്രീ നൽകണം. 5 പേര് കയറിയാൽ ഒരു സമോസ/ ലഡ്ഡു ഫ്രീ. അങ്ങനെ എന്തെങ്കിലും ഒക്കെ. 25 കൊല്ലം മുൻപ് എന്തായിരുന്നു കെ എസ് ആർ ടി സി യുടെ പവർ. സ്റ്റോപ്പിന് 100 മീറ്റർ മുൻപോ അല്ലെങ്കിൽ 50 മീറ്റർ പിറകിലോ ആകും നിർത്തുക. ഇറങ്ങാനുണ്ട് എന്ന് ഉറക്കെ കൂവിയാൽ പോലും കണ്ടക്ടർ കേട്ട ഭാവം കാണിക്കില്ല.  ടിക്കറ്റ് ബാക്കി കിട്ടാൻ മൂപ്പര് കനിയണം.കൈ നീട്ടി യാചിക്കണം.അല്ലെങ്കിൽ ചില്ലറയുമായി കയറണം.

    Read More »
  • തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി; സന്തോഷം പങ്കുവെച്ച് തുഷാര്‍

    ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി ദേവികയേയും വരന്‍ ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം തുഷാര്‍ വെള്ളപ്പാള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വരനും വധുവും കുടുംബാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി. ”ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു”-തുഷാര്‍…

    Read More »
  • ആർക്ക് വേണം ഇത്രവേഗം ? ഡോക്ടർ ഷാനവാസ് എഴുതുന്നു

    മുംബൈ അടൽ സേതു ? നീളം                         22 കി.മി. ചിലവ്                      18,000 കോടി ചിലവ്/ കി.മി           820 കോടി. വേണ്ട സമയം ‘       90 മിനിറ്റ് ഇപ്പോൾ സമയം     20 മിനിറ്റ് സമയ ലാഭം?           70 മിനിറ്റ് നിർമാണ കമ്പനി   JAlCA, JAPPAN വായ്പ 80%             15,000   കോടി പലിശ                       1 -1.4% വൻതുക ഗ്യാരൻ്റി                     കേന്ദ്ര സർക്കാർ വൻ തുക…

    Read More »
  • കുംഭത്തില്‍ നട്ടാല്‍ കുടത്തോളം; ചേന നടാൻ ഇതാണ് പറ്റിയ സമയം; മൂലക്കുരു മാറാൻ ചേന മതി

    ചേന നടാൻ അനുയോജ്യമായ സമയമാണ് കുംഭമാസം.‘കുംഭത്തില്‍ നട്ടാല്‍ കുടത്തോളം മീനത്തില്‍ നട്ടാല്‍ മീൻകണ്ണോളം’ എന്നാണ് പഴമക്കാർ പറയാറുള്ളത്. അത് സത്യവുമാണ്. വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ചേന സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രീ മെൻസ്ട്രല്‍ സിൻഡ്രം ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചേനയില്‍ വളരെ കൂടുതലായി അടങ്ങിയിട്ടുള്ള ഈസ്ട്രജൻ ആണ് ഇതിന് സഹായിക്കുന്നത്. കുടല്‍ ബാക്ടീരിയകളെ അകറ്റുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച്‌ ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചേന സഹായിക്കും. ചേന എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. രണ്ടടിവ്യാസത്തില്‍ ഒരടി ആഴത്തില്‍ കുഴിയെടുത്തതിനുശേഷം 100 ഗ്രാം കുമ്മായം ചേർത്ത് പുട്ടുപൊടി നനയ്‌ക്കുന്നതുപോലെ നനച്ച്‌ രണ്ടാഴ്ച കാത്തിരിക്കണം. രണ്ടാഴ്ചയ്‌ക്കുശേഷം ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ കുറേശ്ശെ ചേർത്ത് കൊടുത്ത് പടം പകുതി മൂടിയെടുക്കണം. പിന്നീട് ചേന കഷ്ണങ്ങള്‍ വെച്ചുകൊടുക്കാം. പിന്നീട് ഇതിനു മുകളിലായി മണ്ണ് ഇട്ട് കരിയിലകള്‍ കൊണ്ട് പുതയിട്ടു കൊടുക്കാം. കുംഭത്തില്‍ നട്ടുകഴിഞ്ഞ ചേന ജൂണ്‍മാസം ആകുമ്ബോഴേക്കും മുള പുറത്തുവന്നു തുടങ്ങും. മുള…

    Read More »
  • വാലൻ്റൈൻസ് ദിന ഓഫർ; 79,900 രൂപ വിലയുള്ള 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക്

    വാലൻ്റൈൻസ് ദിനത്തിന് മുന്നോടിയായി ആപ്പിള്‍ ഐഫോണ്‍ 15-ന് വില കുറച്ചുകൊണ്ട് ഫ്ലിപ്കാർട്ട്.79,900 രൂപയുടെ 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക് വാലെന്റൈൻസ് ഡേയ്ക്ക് നിങ്ങള്‍ക്ക്  ലഭിക്കും. ആപ്പിളിൻ്റെ മുൻനിര ഐഫോണ്‍ 15 സീരീസിലെ ഏറ്റവും  മൂല്യമുള്ള മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 15. സ്വന്തമായി ഉപയഗിക്കാനോ അല്ലെങ്കില്‍ വാലൻ്റൈൻസ് ഡേ സമ്മാനമായോ  നല്‍കാൻ കഴിയും വിധമാണ് ഫ്ലിപ്കാർട്ട് ഈ‌ ഓഫറിലൂടെ അവസരമൊരുക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 15-ല്‍ പുതിയ ചിപ്‌സെറ്റ്, ഡൈനാമിക് ഐലൻഡ്, യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു.

    Read More »
  • ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം പോണ്ടിച്ചേരി സ്വദേശിയായ 33 കാരന് 

    തിരുവനന്തപുരം: 2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി.പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്‍റെ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കി. അയ്യപ്പന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി സംഭവത്തിൽ പ്രതികരിച്ചത്.  XC 224091 എന്ന നമ്ബറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 20 കോടിയില്‍ എത്ര ഭാഗ്യശാലിക്ക് ? 20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ഡിഡിഎസും ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ്…

    Read More »
  • ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിൽ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയിൽ

    ദോഹ: അത്യന്തം ആവേശകരമായ മത്സരത്തില്‍ മുൻ ചാമ്ബ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയില്‍. ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിലാണ് ഇറാൻ വിജയമുറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വഴുതിയത്. ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.അസ്‌മോനിനിന്റെ അസിസ്റ്റില്‍ മുഹമ്മദ് മൊഹേബിയിലൂടെ (55)  ഗോൾ മടക്കി ഇറാൻ സമനില നേടി. ഇതോടെ അവസാന അരമണിക്കൂറില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. ഒടുവിൽ ഇഞ്ച്വറി (90+6) ടൈമിൽ പെനാല്‍റ്റിയിലൂടെ ഇറാൻ വിജയഗോള്‍ നേടുകയായിരുന്നു.  ഇറാനിയൻ താരം ഹുസൈനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കുകയായിരുന്നു.

    Read More »
  • ഛെ…! പഞ്ചാബ് എഫ് സിയുടെ മുന്നിലും നാണംകെട്ട് ഛേത്രിയുടെ ബെംഗളൂരു എഫ് സി

    ന്യൂഡൽഹി: പഞ്ചാബ് എഫ്സിയോടും തോറ്റ് ബെംഗളൂരു എഫ് സി.  ഐഎസ്‌എല്ലില്‍ ഇന്നലെ ഡല്‍ഹിയില്‍ വച്ച്‌ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് സി പരാജയപ്പെടുത്തിയത്‌. തുടക്കത്തില്‍ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പതിനഞ്ചാം മിനിട്ടിലായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍‌.എന്നാൽ ഇതോടെ ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടില്‍ ജോർദാനിലൂടെ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 71ആം മിനുട്ടില്‍ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാല്‍ മൂന്നാമത്തെ ഗോള്‍ നേടിയതോടെ ബംഗളൂരു നാണം കെട്ട് മൈതാനം വിടുകയായിരുന്നു.   പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്ബതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്പ്യൻമാരായ…

    Read More »
  • കൊച്ചി മെട്രോയിൽ രണ്ട് ലക്ഷം വരെ ശമ്ബളം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22

    കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്ബനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് പ്രതിമാസ ശമ്ബളം. എഴുത്ത്, ഓണ്‍ലൈൻ ടെസ്റ്റ്, അഭിമുഖങ്ങള്‍ എന്നിവയ്‌ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡി മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഫെബ്രുവരി 22-ന് മുമ്ബ് ആവശ്യമായ രേഖകള്‍ സഹിതം കൊച്ചി മെട്രോ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.

    Read More »
  • തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

    ഭുവനേശ്വർ:  ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൈതാനത്തെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഒഡിഷ എഫ്.സി.ക്കെതിരേ 2-1 ന് ആയിരുന്നു തോൽവി. ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി മുന്നിലെത്തിയെങ്കിലും  രണ്ടാം പകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയാണ് ഒഡീഷ വിജയിച്ചത്. റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റിൽ കോർണറിൽനിന്ന് ജാവോയുടെ ഉശിരൻ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്സിൽ ആരും മാർക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി. ഇതോടെ കളി 1-1 സമനിലയായി. ബ്ലാസ്റ്റേഴ്സ് നിരയിൽ അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് രണ്ടാമത്തെ ഗോളും കണ്ടെത്തി. 57-ാം മിനിറ്റിൽ ഹെഡർ വഴിയായിരുന്നു ഇത്തവണത്തെ ഗോൾ. ഗോളി സച്ചിൻ സുരേഷിന് ഒന്നും ചെയ്യാനാവാത്ത വിധം അത് വലയിൽ ചെന്നു പതിച്ചു.ഇതോടെ ഗോൾവേട്ടയിലും റോയ് കൃഷ്ണ മുന്നിലെത്തി. ഒൻപത് ഗോളുകളാണ്…

    Read More »
Back to top button
error: