TRENDING
-
4-2 ന് ഇന്റര്‍ കാശിയെ മുക്കി ഗോകുലം കേരള
കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം കുറിച്ച് ഗോകുലം കേരള. കൊൽക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2 നാണ് ഗോകുലം ഇന്റര്‍ കാശിയെ തകർത്തത്. ഗോകുലത്തിനായി നികോളവാ സ്‌റ്റോയാനികോവ് ഇരട്ട ഗോളുകളടിച്ചു. കെ. അഭിജിതും അലക്‌സ് സാഞ്ചസും ഒരു ഗോള്‍ വീതമടിച്ചു. ജയത്തോടെ ഗോകുലം 12 മത്സരങ്ങളില്‍നിന്ന് 20 പോയിന്റുമായി നാലാമതായി. ഇന്റര്‍ കാശി ഏഴാം സ്‌ഥാനത്താണ്.
Read More » -
ഐഎസ്‌എല്‍; ഒഡീഷയെ സമനിലയില്‍ തളച്ച് എഫ്‌സി ഗോവ
ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തിലേ ലീഡെടുക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ ഗോവ മറുപടി നല്‍കി. രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒന്നാമതാണ് ഒഡീഷ. 12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവയാണ് രണ്ടാം സ്ഥാനത്ത്.13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
Read More » -
ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍
ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലും ഡിവിഷനുകളിലും വർക്ഷോപ്പുകളിലുമായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ട്രേഡുകൾ ഫ്രഷേഴ്സ് വിഭാഗത്തില്‍ ഫിറ്റർ, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), എം.എല്‍.ടി. (റേഡിയോളജി/പതോളജി/കാർഡിയോളജി) എന്നിവയാണ് ട്രേഡുകള്‍.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) യോഗ്യത ഫ്രഷേഴ്സ് വിഭാഗത്തില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യൻ ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത.ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം.…
Read More » -
ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും; 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും
ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും ഉണ്ടാകും.പ്രൊഫഷണല്‍ ഫുട്ബോളിലെ സിൻ ബിന്നുകളുടെ പരീക്ഷണത്തിൻ്റെ ഭാഗമായാണ് പുതിയ പരീക്ഷണം. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് നീല കാര്‍ഡ് എന്നാണ് ഫുട്ബോള്‍ അസോസിയേഷൻ ബോർഡ് നൽകിയിരിക്കുന്ന വിശദീകരണം. മല്‍സരത്തിനിടെ ഉദ്യോഗസ്ഥനോട് അനാദരവ് കാണിച്ചാല്‍ കളിക്കാർ 10 മിനിറ്റ് ഫീല്‍ഡ് വിടേണ്ടി വരും.വരുന്ന പന്ത്രണ്ടു മാസം ഇത് പയറ്റി നോക്കും.കളിയില്‍ വലിയ മാറ്റം ഒന്നും വന്നില്ല എങ്കില്‍ ഇത് ഉപേക്ഷിക്കും എന്നാണ് അറിയപ്പെടുന്നത്.
Read More » -
2026 ഫുട്ബോള്‍ ലോകകപ്പ്: മത്സര വേദികള്‍ പ്രഖ്യാപിച്ചു
സൂറിച്ച്: 2026 ഫുട്ബോള്‍ ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മെക്സിക്കോയിലും സമാപന മത്സരം അമേരിക്കയിലെ ന്യൂജഴ്സിയിലുമാണ്. ആകെ 48 ടീമുകളാണ് 39 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റില്‍ പങ്കെടുക്കുന്നത്. 2026 ജൂണ്‍ 11നാണ് ടൂർണമെന്റിലെ ആദ്യ മത്സരം. മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയതിനുശേഷം നടക്കുന്ന ആദ്യ ലോകകപ്പിന് മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിനു വേദിയാവുന്ന അസ്ടെക്ക 87,500 പേരെ ഉള്‍ക്കൊള്ളും. ക്വാർട്ടർ ഫൈനല്‍ മുതലുള്ള മത്സരങ്ങളെല്ലാം യുഎസിലാണ് നടക്കുക. 1970ലും 1986ലും മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്. 1994ല്‍ യുഎസിലും ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ ആദ്യമായാണ് ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്.
Read More »