politics
-
അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി
പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം. എൽഡിഎഫിലെ വല്യേട്ടൻ എന്ന് സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്. അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…
Read More » -
റിപ്പബ്ലിക് ആഘോഷം തുടങ്ങാന്‍ മണിക്കൂറുകള്‍; രാജസ്ഥാനില്‍ നിന്ന് പതിനായിരം കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും പിടികൂടി; ചെങ്കോട്ട സ്‌ഫോടനത്തിനു സമാന നീക്കത്തിന് പദ്ധതി? രാജ്യം അതീവ ജാഗ്രതയില്‍
ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ഉഗ്ര സ്‌ഫോടന ശേഷിയുള്ള 10,000 കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളുമാണ് ഇന്നലെ രാത്രിയോടെ നാഗുര്‍ ജില്ലയിലെ ഹര്‍സൗറില്‍ നിന്ന് പിടികൂടിയത്. വയലില്‍ ഒളിപ്പിച്ച നിലയില്‍ 187 ചാക്കുകളിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് നാഗുര്‍ എസ്പി മൃദുല്‍ കഛ്വ അറിയിച്ചു. ഇതിന് പുറമെ ഒന്‍പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 ബോക്‌സുകളിലായി സൂക്ഷിച്ച 15 കെട്ട് നീല ഫ്യൂസ് ഫയറും 12 ബോക്‌സിലായി അഞ്ച് കെട്ട് ചുവപ്പ് ഫ്യൂസ് വയറും ഇവിടെ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഭീകരര്‍ ഉപയോഗിച്ചതും അമോണിയം നൈട്രേറ്റായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സുലൈമാന്‍ ഖാന്‍ പിടിയിലായി. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അനധികൃത ഖനനത്തിനായി ആളുകള്‍ക്ക് വെടിമരുന്ന് നല്‍കിവരുന്നയാളാണ് സുലൈമാനെന്നാണ്…
Read More » -
ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ- എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി…
Read More » -
മഞ്ഞക്കുറ്റികൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ : അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ: പാth യാഥാർത്ഥ്യമായാൽ തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് വെറും 3.15 മണിക്കൂര്‍; പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് മെട്രോമാൻ
L പാലക്കാട്: കേരളത്തിലെത്ര പുതിയ ചരിത്രമെഴുതാൻ അതിവേഗ റെയിൽപാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.പല എതിർപ്പുകൾ മൂലം മാറ്റിവയ്ക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതി വീണ്ടും വരാൻ പോകുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം മെട്രോമാൻ ഇ. ശ്രീധരൻ നടത്തിക്കഴിഞ്ഞു. അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ. പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍,…
Read More » -
പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ റെഡിയായി ജി.സുധാകരൻ : മത്സരിക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും വെളിപ്പെടുത്തൽ : മന്ത്രിയായി ചെയ്യാവുന്നതെല്ലാം ജനങ്ങൾക്ക് ചെയ്തു കാണിച്ചു കൊടുത്തു കഴിഞ്ഞു
ആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയുടെ തെറ്റുകളെയും നേതാക്കളുടെ വഴിവിട്ട നടപടികളെയും രൂക്ഷമായി വിമർശിക്കുന്ന സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെടുന്നതിനിടയിലാണ് പാർട്ടി പറഞ്ഞാൽ താൻ കളത്തിലിറങ്ങും എന്ന് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു. അതിനുള്ള കാരണമായി സുധാകരൻ പറയുന്നത് ഇതാണ് – എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. സുധാകരനെ ഇക്കുറി നിയമസഭയിലേക്ക് അയക്കാൻ പാർട്ടി മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.നേതൃത്വവുമായി വലിയ സുഖത്തിലല്ലാത്ത…
Read More » -
ഒരു സംശയം തിരുവനന്തപുരം കോപ്പറേഷൻ നമ്മളല്ലേ ഭരിക്കണത്: പിന്നെ എന്തടെ നമുക്ക് പിഴ: തലസ്ഥാനത്തെ ബിജെപി നേതാക്കൾ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പിഴയിട്ടതിൽ അമ്പരക്കുന്നു : മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട കോർപ്പറേഷൻ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം ഭരിക്കുമ്പോൾ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്നാണ് തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റിയിലെ നേതാക്കൾ ചിന്തിക്കുന്നത്. തങ്ങൾ ഭരിക്കുന്ന കോർപ്പറേഷൻ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന് കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തിരുവനന്തപുരമാകെ അലങ്കരിച്ച് ആഘോഷമാക്കിയത്. പക്ഷേ തീരെ പ്രതീക്ഷിക്കാതെ ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ദാ വരുന്നു പിഴ അടയ്ക്കാൻ ഉള്ള നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പും അമർഷവും രൂക്ഷം. കോർപ്പറേഷൻ പ്രതിപക്ഷത്തിന് പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് ബിജെപി ജില്ലാ കമ്മിറ്റിയിലെ പല അംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ഇത്തരമൊരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്ന് നേതൃത്വവും പറയുന്നു.…
Read More » -
വീണ്ടും പിണങ്ങി; മൈന്‍ഡ് ചെയ്യാത്ത രാഹുല്‍ ഗാന്ധിയോടും അതൃപ്തി; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും എടുക്കാതെ ശശി തരൂര്‍; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; അനുനയിപ്പിക്കാന്‍ നേതാക്കളുടെ തീവ്ര ശ്രമം
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ തരൂര്‍, നേതാക്കളുടെ ഫോണും എടുത്തിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി അവഗണിച്ചെന്ന് ആരോപിച്ചാണ് തരൂര്‍ വിട്ടുനിന്നത്. മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രസംഗിക്കണമെന്നും രാഹുല്‍ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. അതനുസരിച്ച് ആദ്യം പ്രസംഗിച്ചു. പക്ഷെ രാഹുല്‍ വേദിയിലെത്തിയിട്ടും പിന്നെയും അഞ്ചുപേര്‍ക്ക് കൂടി പ്രസംഗിക്കാന്‍ അവസരം കൊടുത്തു. രാഹുല്‍ എത്തും മുമ്പ് തന്നെ പ്രസംഗം തീര്‍ക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നാണ് തരൂര് കരുതുന്നത്. താന്‍ വേദിയിലിരിക്കുന്നത് കണ്ടിട്ടും പ്രസംഗത്തിനിടെ ഒരിടത്തുപോലും രാഹുല്‍ഗാന്ധി തന്റെ പേര് പരാമര്‍ശിച്ചില്ല. ഇതാണ് തരൂരിന്റ കടുത്ത അതൃപ്തിക്ക് കാരണം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന തരൂരിനെ രാവിലെ മുതല്‍ ദീപ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.…
Read More » -
പ്രിയപ്പെട്ട മോദിജീ, ഞങ്ങള്‍ക്കു ഗുജറാത്ത് ആകേണ്ട! വികസന രേഖയെന്ന ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊളിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പദ്ധതിയെവിടെ മോദി’ കാമ്പെയ്ന്‍; നാണംകെട്ട് തിരുവനന്തപുരം മേയര്‍; മോദിയുടെ ഗുജറാത്ത് താരതമ്യവും തിരിച്ചടിക്കുന്നു
തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മോദി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന പ്രചാരണം പൊളിഞ്ഞു. ആദ്യ സന്ദര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉരുണ്ടുകളിച്ച് മേയര്‍ വി.വി. രാജേഷ്. വികസന രേഖമുതല്‍ അതിവേഗ റെയില്‍വരെ പ്രഖ്യാപിക്കുമെന്നു പറഞ്ഞ് എത്തിയ മോദി, ഒരു മണിക്കൂര്‍ കഴിഞ്ഞു തമിഴ്‌നാട്ടിലും കേരളത്തിലെ പ്രസംഗം ആവര്‍ത്തിച്ചു മടങ്ങി. ഇതോടെ ‘പദ്ധതികള്‍ എവിടെ മോദി’ എന്നു ചോദിച്ച് ഇടതുപക്ഷം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചു. വര്‍ഗീയതയാണ് കേരളത്തിലും ബിജെപിയുടെ അജണ്ടയെന്ന് വ്യക്തമായെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. ഓടിവന്ന് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വി.വി. രാജേഷിന്റെ വിശദീകരണം. റോഡ് ഷോയും ആള്‍ക്കൂട്ടവും പുഷ്പവൃഷ്ടിയുമൊക്കെയായി വമ്പന്‍ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി വന്നതും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചതും. റെയില്‍വേ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് വേദിയില്‍ സില്‍വര്‍ലൈനിന് പകരമുള്ള അതിവേഗ റയില്‍ പ്രഖ്യാപിക്കുമോയെന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. ഒന്നും കിട്ടിയില്ല. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്ന് തലസ്ഥാന വികസനരേഖ പ്രഖ്യാപിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ്…
Read More »

