Newsthen Special

  • ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം; തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം; സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം; കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഓര്‍മപ്പെടുത്തല്‍

      തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരാണെങ്കിലും അവരെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വും ബാധ്യതയും മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനുണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് പരസ്യമായി തന്നെ തിരുവനന്തപുരം ജില്ലകമ്മിറ്റിയോഗം വിമര്‍ശനമുന്നയിച്ചു. ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് ജില്ല കമ്മിറ്റിയിലുണ്ടായത്. തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് തലസ്ഥാനത്തെ ജില്ലഘടകം വെള്ളാപ്പള്ളിയെ നിയന്ത്രിക്കാനുള്ള ആവശ്യമുയര്‍ത്തിയത്. സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം വന്നു. കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ഓര്‍മപ്പെടുത്തലും ഉണ്ടായി.   തദ്ദേശ തെരഞ്ഞടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ വോട്ട് ചോരാന്‍ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹമാണെന്ന് തുറന്നടിക്കാന്‍ സിപിഎം ജില്ലകമ്മിറ്റി അംഗങ്ങള്‍ മടിച്ചില്ല. എന്നാല്‍ തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരെ എന്തിന് അകറ്റിനിര്‍ത്തണമെന്ന് ചോദ്യവും എതിരുയര്‍ന്നു. ചേര്‍ത്തുനിര്‍ത്തുകയാണെങ്കിലും വിമര്‍ശനത്തിനും തിരുത്തലിനും ആരും അതീതരല്ലെന്ന് തിരിച്ചടിച്ച് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവരും വാദിച്ചു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി…

    Read More »
  • മുഖ്യമന്ത്രിക്കുപ്പായം മോഹക്കുപ്പായം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി; ഉറക്കെയല്ലെങ്കിലും രഹസ്യനീക്കങ്ങള്‍ തകൃതി; മൂന്നുപേരുകള്‍ കോണ്‍ഗ്രസില്‍ അലയടിക്കുന്നു

      തിരുവനന്തപുരം; ഇനി കേരളം തങ്ങള്‍ ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതിനു കൊടുത്ത ഷോക്കിന്റെ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നവര്‍ തറപ്പിച്ചു പറയുന്നു. അതിനുള്ള പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും പിണറായിയും കൂട്ടരും പടിയിറങ്ങാന്‍ ഒരുങ്ങിക്കോട്ടെയെന്നുമാണ് യുഡിഎഫ് നേതാക്കള്‍ ഇന്നേവരെയില്ലാത്ത വര്‍ധിതവീര്യത്തോടെ പറയുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും അടുത്ത കേരള മുഖ്യമന്ത്രി എന്ന ചോദ്യവും ഇതോടൊപ്പം യുഡിഎഫില്‍ അലയടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപ്പായം ചേരുന്ന മൂന്നുപേരുടെ പേരുകള്‍ കോണ്‍ഗ്രസിനകത്ത് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്നതിന് ഇപ്പോള്‍ ശക്തി കൂടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഷ്ട്രീയ പടനിലം കേരളമാക്കാന്‍ തീരുമാനിച്ചെത്തുന്ന കെ.സി.വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി കസേരയിലേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണത്തില്‍ യുഡിഎഫ് എത്തുകയാണെങ്കില്‍ ഈ മൂവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും മുഖ്യമന്ത്രി പദമെന്ന കാര്യത്തില്‍ ഏതാണ്ടുറപ്പായിട്ടുണ്ട്. ഇവര്‍ക്ക് മത്സരിച്ചു ജയിക്കാന്‍ ഏറ്റവും സുരക്ഷിത മണ്ഡലം തന്നെ തെരഞ്ഞെടുത്തു നല്‍കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാലിനും പ്രതിപക്ഷ…

    Read More »
  • മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും മത്സരിക്കണ്ട എന്നു പറഞ്ഞാല്‍ മത്സരിക്കില്ല; യുഡിഎഫിന് കരുത്തേകുമെന്ന് പി.വി.അന്‍വര്‍;പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും

      മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് യുഡിഎഫ് സീറ്റുകൊടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ യുഡിഎഫ് ഒന്നും പറഞ്ഞില്ലെങ്കിലും അന്‍വര്‍ ദാ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. ജനുവരിയിലേ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയതിനു പിന്നാലെ തന്നെ അന്‍വറും നയം വ്യക്തമാക്കിയിരിക്കുകയാണ്. സീറ്റുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് ശക്തിപകരാന്‍ താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ തീരുമാനം. അതിന്റെ കൂട്ടത്തില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാര്‍. എന്തുവന്നാലും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി.വി .അന്‍വര്‍ തറപ്പിച്ചു പറയുന്നു. താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്…

    Read More »
  • ഇനി യാത്രകളുടെ കാലം; ക്രിസ്മസ് അവധിക്കാല യാത്രയല്ല; പൊളിറ്റിക്കല്‍ യാത്രകളുടെ കാലം; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യാത്രകള്‍ തുടങ്ങുകയായി; കേരള യാത്ര പ്രഖ്യാപിച്ച് വി.ഡി.സതീശന്‍

      തിരുവനന്തപുരം: ഇനി യാത്രകളുടെ കാലമാണ്, ക്രിസ്മസ് വെക്കേഷനിലെ അവധിക്കാല യാത്രകളല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള യാത്രകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. ഒരുപാട് ദൂരെയല്ലാതെ വന്നുകിടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തങ്ങളാണ് പൊളിറ്റിക്കലി കറക്ട് എന്ന് കേരളത്തിന്റെ പതിനാലു ജില്ലകളിലുമുള്ള വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ യാത്രകള്‍ തുടങ്ങാറായിരിക്കുന്നു. 100 സീറ്റ് ലക്ഷ്യമിട്ട് കേരള യാത്രയുമായി വി.ഡി സതീശന്‍ യുഡിഎഫിനു വേണ്ടി യാത്ര തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കേരള യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ്…

    Read More »
  • സുരേഷ്‌ഗോപിക്ക് കോടതി കയറേണ്ടി വരുമോ; വ്യാജവോട്ട് കേസില്‍ കോടതി നടപടികള്‍ തുടങ്ങി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി; ജനുവരി 20ന് ഹാജരാകണം; പരാതി നല്‍കിയത് ടി.എന്‍.പ്രതാപന്‍

    തൃശൂര്‍: ചിന്താമണി കൊലക്കേസിലും ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലുമൊക്കെ സുരേഷ്‌ഗോപി കോടതി കയറിയിട്ടുണ്ടെങ്കിലും വ്യാജവോട്ട് കേസില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി കോടതി കയറുമോ എന്നാണ് രാഷ്ട്രീയകേരളവും സിനിമാലോകവും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയിന്‍മേല്‍ ബിഎല്‍ഒയ്ക്ക് കോടതി നോട്ടീസയച്ചിരിക്കുകയാണ്. പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പരാതി നല്‍കിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച…

    Read More »
  • പോലീസ് ആക്ഷന്‍ തുടങ്ങി; മാര്‍ട്ടിന്റെ വീഡിയോ പണം വാങ്ങി ദുരുദ്ദേശപരമായി ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍; വീഡിയോ എത്തിയത് 200ഓളം സൈറ്റുകളില്‍; എല്ലാം നശിപ്പിച്ചു;

      തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ അപ്പ് ചെയ്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃൂശൂര്‍ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി.   ബി എന്‍ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 200 ഓളം സൈറ്റുകളില്‍ വീഡിയോ കണ്ടെത്തി ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. വീഡിയോ ഷെയര്‍ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന…

    Read More »
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് മന്ത്രി എം.ബി.രാജേഷ്; കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്നും മന്ത്രി; ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നും ആരോപണം; മന്ത്രി രാജന്‍ ചര്‍ച്ച നടത്തി; രാം നാരായണന്റെ കുടുംബം പ്രതിഷേധം നിര്‍ത്തി

      തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി എം.ബി.രാജേഷ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലയ്ക്ക് പിന്നിലെന്നും ബംഗ്ലാദേശിയാണെന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നും മന്ത്രി പറഞ്ഞു. അതിനിടെ മന്ത്രി കെ.രാജന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് എം.വി.ഗോവിന്ദനും; സിപിഎമ്മും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ്   വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് നേതാക്കളെന്ന് കുറ്റപ്പെടുത്തിയ മന്ത്രി രാജേഷ് പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രിയും…

    Read More »
  • ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം; ആകാശത്തു വെച്ച് എന്‍ജിന്‍ ഓഫായി; മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു

      ന്യൂഡല്‍ഹി: ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം. ഒരു വിമാനത്തിന്റെ എന്‍ജിന്‍ ഭൂമിയില്‍ വെച്ച് ഓഫായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ടെന്‍ഷന്‍ തോന്നാം, അപ്പോള്‍ വിമാനത്തിന്റെ എന്‍ജിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നറിയുമ്പോഴോ…അതാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഇന്നുണ്ടായത്. ആകാശത്തുവെച്ച് എന്‍ജിന്‍ ഓഫായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം എന്‍ജിന്‍ ഗുരുതരമായ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം കുറഞ്ഞ് പ്രവര്‍ത്തനം നിലച്ചതോടെയാണ് നിലത്തിറക്കിയത്. വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെയാണ് അധികൃതര്‍ക്ക് ശ്വാസം നേരെവീണത്. വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന്, രാവിലെ 6.40 ന് വിമാനത്തിന് എമര്‍ജന്‍സി പ്രഖ്യാപിച്ചു. സാങ്കേതികമായി സംഭവിച്ച തകരാറിനെക്കുറിച്ച് അധികൃതര്‍ പറയുന്നതിങ്ങനെ – ഫ്‌ളാപ്പ് പിന്‍വലിക്കല്‍ സമയത്ത് വലതുവശത്തെ രണ്ടാമത്തൈ…

    Read More »
  • ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി

      കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന് ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന…

    Read More »
  • ഇന്ത്യയില്‍ വകവരുത്തേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക അവര്‍ തയ്യാറാക്കിയിരുന്നുവെന്ന്; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഐഎ; സിറിയയില്‍ ആയുധ പരിശീലനം നേടിയവര്‍ ആയുധം വാങ്ങാനും ശ്രമിച്ചതായി എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

      ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി – എന്‍.?ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മയുടെ ബെഞ്ചില്‍ നടന്ന ഇന്‍ക്യാമറ വാദം കേള്‍ക്കലിലാണ് എന്‍.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി ഞെട്ടിപ്പിക്കുന്ന ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായും രാഹുല്‍ ത്യാഗി പറഞ്ഞു ആക്രമണം നടത്തി ഇന്ത്യയില്‍ ഇല്ലാതാക്കേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവര്‍ സൂക്ഷിച്ചിരുന്നതായും ത്യാഗി കൂട്ടിച്ചേര്‍ത്തു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട്…

    Read More »
Back to top button
error: