NEWS

  • ‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ

    തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു. ‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്. പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി…

    Read More »
  • ‘മമ്മൂട്ടി രണ്ട് തവണ ഫോൺ ചെയ്തു; വീഡിയോ കോളിലും വന്നു; എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി; ഈ വിവാദങ്ങൾ ഇനി വളരരുത്‘: കെ. റഫീഖ്

    കൽപറ്റ: നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചതായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ കുറിപ്പ്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് നടൻ ഫോണിൽ ബന്ധപ്പെട്ടത്. തന്നെ രണ്ടു തവണ മമ്മൂട്ടി വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്നും സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് കുറിച്ചു. സ്വകാര്യ സന്ദർശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പിലെ വിവിധയിടങ്ങൾ സന്ദർശിക്കുന്നതിനിടെ പിന്തുടർന്ന റഫീഖിനോട് മമ്മൂട്ടി നീരസം പ്രകടിപ്പിക്കുകയായിരുന്നു. ‘‘നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ’’ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മമ്മൂട്ടി റഫീഖിനോട് സംസാരിക്കുന്ന വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മമ്മൂട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിലുണ്ടായത്. സിപിഎം പ്രൊഫൈലുകളിൽ നിന്നായിരുന്നു ആക്രമണം. എന്നാൽ‌ മമ്മൂട്ടിക്ക് എതിരെ സിപിഎം നേതാക്കളാരും പ്രതികരിച്ചില്ല. മലയാളത്തിന്റെ…

    Read More »
  • ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം

    ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു. യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു. അണിയറയില്‍ ചൊവ്വാഴ്ച…

    Read More »
  • ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

    കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ “ടെക്‌സ്‌ല” യുടെ ലോഞ്ച് മാർച്ച് ആറിന് ചെന്നൈയിൽ വെച്ച് നടന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന ലോഞ്ച് ചടങ്ങിൽ നാം തമിഴർ കച്ചി ചീഫ് കോർഡിനേറ്റർ സീമാൻ, ലതാ രജനീകാന്ത്, മുതിർന്ന നിർമ്മാതാവ് R.B. ചൌധരി, പ്രശസ്ത സംവിധായകൻ ബാല എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. തമിഴ് ചലച്ചിത്ര രംഗത്തു നിന്നുള്ള നിരവധി പ്രമുഖ നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ,…

    Read More »
  • സന്താനം നായകനായ “സാന്റാ 20” ചിത്രീകരണം ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

    സന്താനം നായകനായ ടൈം ലൂപ്പ് ഡിറ്റക്ടീവ് ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് “സാന്റാ 20” എന്നാണ്. വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ കെ ജെ ഗണേഷ്, വിജയ് കെ സെല്ലയ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധമാൻ കൃഷ്ണ. ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ആവേശകരമായ ഈ ഡിറ്റക്ടീവ് ത്രില്ലറിൽ, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്. ഒരു കുറ്റകൃത്യം പുറത്തു കൊണ്ട് വരാൻ, അപ്രതീക്ഷിതവും സാഹസികവും ആവേശകരവുമായ ഒരു യാത്രയിലേക്ക് പുറപ്പെടുന്ന ഒരു ഡിറ്റക്റ്റീവിന്റെ കഥയാണ് ചിത്രം പറയുന്നത്. ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണ്ണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, സന്താനത്തിനൊപ്പം ഗോപിക രമേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശക്തമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ, ഒരു വമ്പൻ ദൃശ്യാനുഭവം നൽകാനുള്ള…

    Read More »
  • ‘ജീവതാളം…വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയും…‘ പ്രിയതമയ്ക്ക് വനിതാദിനാശംസകൾ കുറിച്ച് സുരേഷ് ​ഗോപി

    തിരുവനന്തപുരം: ജീവിത പങ്കാളിയ്ക്ക് വനിതാദിനാശംസകൾ നേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്​ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് സുരേഷ് ​ഗോപി പ്രിയതമയോടുള്ള തന്റെ സ്നേഹം പകർത്തയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു. ‘ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. 1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി – രാധിക വിവാഹം. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. വനിതാ ദിനത്തിൽ സിവിൽ സർവീസ്…

    Read More »
  • കെൻ കരുണാസിന്റെ പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനര്‍ ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്തിറങ്ങി

    തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ…

    Read More »
  • ‘അയാൾക്കുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ട്രംപിനെ ഉന്നമിട്ട് ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

    ടെഹ്‌റാൻ: യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖമനേയിയെ വധിച്ചതിന് ട്രംപ് വില കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി അലി ലരിജാനിയും രംഗത്തെത്തി. സാമൂഹികമാധ്യമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും. ട്രംപിന് അതിന് വിലകൊടുക്കേണ്ടിവരും, കൊടുക്കുകയും ചെയ്യും- എന്നായിരുന്നു അലി ലരിജാനി കുറിച്ചത്. ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലും ട്രംപിനെതിരേ അലി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഞങ്ങൾ അയാളെ വെറുതെ വിടില്ല. ചെയ്തതിന് അയാൾ വില കൊടുക്കേണ്ടിവരും. അയാൾ ഞങ്ങളുടെ നേതാവിനെ കൊല്ലുകയും ആയിരത്തിലധികം ജനങ്ങളെ രക്തസാക്ഷികളാക്കുകയും ചെയ്തു. അതൊരു ചെറിയ കാര്യമല്ല, എന്നും ട്രംപിനെ ഉന്നമിട്ട് അലി പറഞ്ഞു. ഖമനേയിയുടെ അടുത്ത അനുയായി ആയിരുന്ന അലി, ഐആർജിസിയുടെ…

    Read More »
  • സഞ്ജുവിനു വേണ്ടി ഗംഭീര്‍ പലരോടും പടവെട്ടി; ആ തിരിച്ചുവരവ് കസറി; കൈയടിച്ച് ഷോയ്ബ് അക്തര്‍; മലയാളിയുടെ പ്രകടനം പാകിസ്താനിലും ചര്‍ച്ച

    ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും.…

    Read More »
  • ‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

    തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് രമേശ് ചെന്നിത്തല. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടിയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്രയും കടത്തിന്റെ കുറച്ചു ഭാ​ഗമെങ്കിലും ഇവർ ജനങ്ങൾക്ക് എന്തെങ്കിലും ​ഗുണകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ സങ്കടമില്ലായിരുന്നു. വരുത്തിവച്ച കടത്തിന് പലിശയടയ്ക്കാനാണ് കൂടുതൽ തുകയും ഉപയോ​ഗിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവർ നടത്തിയ പ്രഖ്യാനങ്ങൾക്കൊന്നും തെറ്റില്ല. അതെല്ലാം അടുത്ത ​ഗവൺമെന്റിന്റെ തലയിൽ വരും. അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ശങ്കരനാരയണനാണ് ​ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന സംവിധാനമായ കിഫ്ബി കൊണ്ടുവന്നത്. ഇന്ന് ഈ സംവിധാനത്തിന്റെ പ്രവർത്തനം പാഴാണ്. പ്രത്യുൽപാദന പരമായ കാര്യങ്ങൾക്ക് ഇവർ പണം ചിലവഴിക്കുന്നില്ല. മാത്രവുമല്ല, അനാവശ്യ ചെലവും വരുത്തുന്നു. കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ അതിന് മാറ്റം വരുത്തും. ‘സ്ഥാനമാനങ്ങളുടെ പുറകേ നടക്കുന്ന് ശീലമൊന്നും എനിക്കില്ല. എന്നെ കേന്ദ്രമന്ത്രിയാക്കാനും ഉപമുഖ്യമന്ത്രിയാക്കാനുമൊക്കെ പാർട്ടി…

    Read More »
Back to top button
error: