NEWS
-
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക…
Read More » -
റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് സുധാകരന്‍; സിപിഎം-ബിജെപി സംഘനൃത്തമെന്ന് ഷാഫി
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ പൊലീസുകാരെ പാഠം പഠിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കള്ളപ്പണം മുറിയിലുണ്ടെന്ന പരാതി കിട്ടിയിട്ടാണ് അന്വേഷിക്കുന്നതെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. അല്ലാതെയുള്ള അന്വേഷണമാണെന്ന് പിന്നീട് പറഞ്ഞു. പൊലീസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകണം. അല്ലെങ്കില്‍ കോടതിയില്‍ പോകും. അന്തസ്സും അഭിമാനബോധവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസുകാര്‍ കാണിച്ചത്. ഹോട്ടലില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവര്‍ക്ക് റെയ്ഡ് വിവരം നേരത്തേ ചോര്‍ന്നുകിട്ടി. അതു തന്നെ ആസൂത്രിതമാണെന്നും സുധാകരന്‍ പറഞ്ഞു. ഹോട്ടലില്‍ പണമെത്തിച്ച വിവരം പൊലീസിനു ലഭിച്ചത് എവിടെനിന്നാണെന്ന് ഷാഫി പറമ്പില്‍ എംപി ചോദിച്ചു. പാലക്കാട് കണ്ടത് സിപിഎംബിജെപി സംഘനൃത്തമാണ്. കേരളത്തിലെ പൊലീസ് കള്ളന്‍മാരേക്കാള്‍ മോശമായ രീതിയിലാണ് പെരുമാറിയത്. ജനങ്ങളോട് ഒന്നും പറയാനില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംശയനിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ചു. അതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടെന്നും ഷാഫി പറഞ്ഞു. പൊലീസ്…
Read More » -
‘മല്ലു ഹിന്ദു’ ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്സ് ആപ്പിന്റെ മറുപടി
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് സിറ്റി പൊലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും അദ്ദേഹം വിശദീകരിച്ചത്. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണെന്ന് പൊലിസ് അയച്ച കത്തിന് വാട്സ് ആപ്പ് മറുപടി നല്‍കി. ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്ന് പൊലീസ് ഗൂഗിളിനും വാട്സ് ആപ്പിനും വീണ്ടും കത്തയച്ചു. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസൈറ്റ് ചെയ്ത നിലയിലായിരുന്നു. ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു. ഗോപാലകൃഷ്ണനില്‍ നിന്ന് സിറ്റി സൈബര്‍ പൊലീസ് മൊഴിയെടുത്തു.
Read More » -
യു.എസില്‍ ട്രംപിന്റെ തേരോട്ടം, നിര്‍ണായക സംസ്ഥാനങ്ങള്‍ ഒപ്പം; പ്രസംഗം റദ്ദാക്കി കമല
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 210 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്. അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവര്‍ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക്…
Read More » -
അര്‍ധരാത്രിയിലെ റെയ്ഡില്‍ കലങ്ങി പാലക്കാടിന്റെ രാഷ്ട്രീയം; ഡീല്‍ ആരോപിച്ച് കോണ്‍ഗ്രസ്, ഭയമെന്തിനെന്ന് സിപിഎം
പാലക്കാട്: വാശിയേറിയ പോരാട്ടം നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിവാദം കത്തുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലെത്തിയപ്പോള്‍ അവര്‍ മുറി തുറക്കാന്‍ താമസിച്ചുവെന്നാണ് സിപിഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഷാനിമോള്‍. രാത്രി ഒന്നരയോടെ എംപിമാരായ ഷാഫി പറമ്പിലും വി.കെ ശ്രീകണ്ഠനും സ്ഥലത്തെത്തി. കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെങ്കിലും തര്‍ക്കം മുറുകിയതോടെ പതിവ് പരിശോധനയെന്ന് നിലപാട് മാറ്റി. രാത്രി 12 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞാണ് അവസാനിച്ചത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വനിതാ നേതാക്കള്‍ പറയുന്നു. അതിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ പലതവണ ഏറ്റുമുട്ടി. യുഡിഎഫ്…
Read More » -
സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര പെര്‍മിറ്റ് നല്‍കാം; 140 കിലോമീറ്റര്‍ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സ്‌കീം നിയമപരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം സര്‍വീസ് ദൂരം അനുവദിക്കാത്തവിധം ഗതാഗതവകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് നേരത്തേ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Read More » -
മാവേലി എക്‌സ്പ്രസില്‍ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം; ചാടി കാലൊടിഞ്ഞ പ്രതി ആശുപത്രിയില്‍നിന്ന് പിടിയില്‍
കണ്ണൂര്‍: തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിക്ക് പീഡനം. തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ചാടി കാലൊടിഞ്ഞ പ്രതി ആസ്പത്രിയില്‍ പിടിയില്‍. കണ്ണൂര്‍ മൊകേരി മുതിയങ്ങ കുടുവന്‍പറമ്പത്ത് ധര്‍മരാജന്‍ (53) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടെ ധര്‍മരാജന്‍ അപായച്ചങ്ങല വലിച്ച് ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു. ഇരുകാലുകള്‍ക്കും പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ്. തര്‍ക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെണ്‍കുട്ടിയെ അയാള്‍ അസഭ്യം പറഞ്ഞു. തര്‍ക്കം മുറുകിയപ്പോള്‍ എടക്കാടിന് സമീപം ധര്‍മരാജന്‍ ചങ്ങല വലിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ പിന്നീട് വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.
Read More » -
യാത്രക്കാരന് വിമാനത്താവളത്തില്‍വച്ചു തെരുവുനായയുടെ കടിയേറ്റു; യാത്ര മുടങ്ങി
തിരുവനന്തപുരം: വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ വച്ചു തെരുവുനായയുടെ കടിയേറ്റ് യാത്രക്കാരന്റെ യാത്ര മുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട മാരാമണ്‍ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടയില്‍ കാല്‍മുട്ടിനു താഴെയായി നായയുടെ കടിയേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. രാജ്യാന്തര ടെര്‍മിനലിന്റെ വെയിറ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു പരാതി ഏറെനാളായി ഉണ്ടെങ്കിലും നായകളെ നീക്കം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല. നിയമപരമായ തടസ്സങ്ങളുള്ളതിനാല്‍ നഗരസഭ തെരുവുനായ്ക്കളെ വന്ധീകരിച്ചാലും അതേ സ്ഥലങ്ങളില്‍ തന്നെ തുറന്നു വിടുകയാണു ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കടിയേറ്റ യാത്രക്കാരനു ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസത്തെ യാത്രയ്ക്കു സൗകര്യം ചെയ്തിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Read More » -
ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ ലൈംഗിക വേഴ്ച്ച; സൈബറിടത്തിലൂടെ പ്രചരിപ്പിച്ചത് നാനൂറിലേറെ സെക്സ് ടേപ്പുകള്‍; ഉന്നത ഉദ്യോഗസ്ഥന്‍ അഴിക്കുള്ളില്‍; ദൃശ്യങ്ങള്‍ നീക്കാന്‍ അധികൃതരുടെ നെട്ടോട്ടം
കൊണാക്രി(ഇക്വിറ്റോറിയല്‍ ഗിനിയ): ഉന്നതരുടെ ഭാര്യമാരുമായുള്ള സെക്സ് ടേപ്പ് പ്രചരിപ്പിച്ച ഉദ്യോഗസ്ഥ പ്രമുഖന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍നിന്ന് ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയയിലെ അധികൃതര്‍. ഗിനിയയിലെ ധനകാര്യമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയക്ടര്‍ ബല്‍ത്താസര്‍ എബാംഗ് എന്‍ഗോംഗയാണ് ഇത്തരത്തില്‍ വീഡിയോകള്‍ ചിത്രീകരിച്ചത്. നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി സ്വന്തം ഓഫീസില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ സ്വന്തം ഓഫീസിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി ഗിനിയയിലെ വൈസ്പ്രസിഡന്റ് അറിയിച്ചു. ഗിനിയയില്‍ ഇത്തരം വിവാദം ഇതാദ്യമല്ല. 24 മണിക്കൂറിനകം ഇത്തരം ദൃശ്യങ്ങള്‍ പിന്‍വലിക്കണം എന്നാണ് സര്‍ക്കാര്‍ ഇന്‍്‌റര്‍നെറ്റ് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നത് നോക്കിനില്‍ക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഫേസ്ബുക്ക്,…
Read More » -
മന്ത്രിയും അളിയനും ചേര്‍ന്നുള്ള ഗൂഢാലോചന; എംബി രാജേഷ് ഒരുനിമിഷം തുടരരുത്; രാജിവയ്പിക്കുമെന്ന് സതീശന്‍
തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാത്രിയിലെ റെയ്ഡ് മന്ത്രിയും അളിയും ചേര്‍ന്നുളള ഗൂഢാലോചനയാണെന്നും സിപിഎം പണപ്പെട്ടി തിരയേണ്ടത് കോണ്‍ഗ്രസുകാരുടെ മുറിയില്‍ അല്ലെന്നും സതീശന്‍ പറഞ്ഞു. അഴിമതിയുടെ പണപ്പെട്ടി ഉളളത് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലാണെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു രാഷ്ട്രീയ ഗൂഢാലോചയാണ് ഇന്നലെത്തെ പാലക്കാട്ടെ പാതിരാ നാടകത്തില്‍ ഉണ്ടായതെന്ന സതീശന്‍ പറഞ്ഞു. സിപിഎം – ബിജെപി നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമായിരുന്നു ഈ നാടകം. കൊടകര കുഴല്‍പ്പണക്കേസില്‍ മുഖം നഷ്ടപ്പെട്ട ബിജെപിയും അവര്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യത മറയക്കാന്‍ വേണ്ടിയാണ് ഈ റെയ്ഡ് തയ്യാറാക്കിയത്. ഇത് അരങ്ങിലെത്തും മുന്‍പേ ദയനീയമായി പരാജയപ്പെട്ടെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ പിന്തുണയോടെ, പാലക്കാട് നിന്നുള്ള മന്ത്രി എംബി രാജേഷും, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനുമായ സിപിഎം നേതാവും ബിജെപി നേതാക്കന്‍മാരുടെ…
Read More »