NEWS

  • കപ്പല്‍പടയ്ക്കു പിന്നാലെ ഖത്തറിലെ യുഎസ് താവളത്തില്‍ മിസൈല്‍ വിന്യാസം; മൊബൈല്‍ ലോഞ്ചറുകളിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ മാറ്റി അമേരിക്ക; മറ്റു താവളങ്ങളിലും വിമാനങ്ങളുടെ എണ്ണം കൂട്ടി; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സമാധാന ചര്‍ച്ചകള്‍ പൊളിഞ്ഞാല്‍ യുദ്ധം?

    അല്‍-ഉദൈദ്: ജനുവരി മുതല്‍ ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍-ഉദൈദില്‍ (al-Udeid) യുഎസ് സൈന്യം മിസൈലുകള്‍ ട്രക്ക് ലോഞ്ചറുകളിലേക്ക് മാറ്റിയെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. യുദ്ധമുണ്ടായാല്‍ മിസൈലുകള്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു വേഗമെത്തിക്കാനാണു മൊബൈല്‍ ലോഞ്ചറുകളിലേക്കു മാറ്റുന്നത്. നേരത്തേ, അമേരിക്ക കപ്പല്‍പടയെ അയച്ച് നാവിക വിന്യാസവും ശക്തമാക്കിയിരുന്നു. പേട്രിയറ്റ് (Patriot) മിസൈലുകളെ സ്ഥിരമായ വിക്ഷേപണ തറകളില്‍ (Launcher Stations) സൂക്ഷിക്കുന്നതിന് പകരം മൊബൈല്‍ ട്രക്കുകളില്‍ സജ്ജമാക്കിയത് വഴി, ഇറാനില്‍നിന്ന് ആക്രമണം ഉണ്ടായാല്‍ വേഗത്തില്‍ പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ അമേരിക്കയ്ക്ക് സാധിക്കും. മേഖലയില്‍ സംഘര്‍ഷം എത്രത്തോളം രൂക്ഷമാണെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍, പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ, ആഭ്യന്തര പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയുടെ പേരില്‍ ഇറാനില്‍ ബോംബ് ഇടാന്‍ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം,…

    Read More »
  • നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വച്ച്

    രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്‍റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Read More »
  • റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ്’ ഏറ്റെടുത്തു ആരോഗ്യ ഭക്ഷണ ശ്രേണിയിൽ വരുന്ന മന്ന ബ്രാൻഡ് കൂടി റിലയൻസിന് സ്വന്തം

    കൊച്ചി / ബെംഗളൂരു, : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ്. മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഇതിനകം തന്നെ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്ന്റെ ശ്രേണിയിൽ ഉണ്ട് . രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ‘ആഗോള നിലവാരം, മിതമായ വിലയിൽ’ എന്ന കമ്പനിയുടെ അടിസ്ഥാന ദർശനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഹെൽത്ത് ഫുഡ്സ് മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതും ഈ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നു. “തമിഴ്നാട്ടിലെ ഹെൽത്ത്-ഫോക്കസ്ഡ് ഫുഡ് മാർക്കറ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിൽ ഒന്നാണ് മന്ന. സമീപ സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മില്ലറ്റ് അടിസ്ഥാനത്തിലുള്ള…

    Read More »
  • മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെ; പ്രതി പിടിയിൽ

    മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ സ്കൂട്ടറിൽ ഒരാളുടെ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

    Read More »
  • സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്; കണ്ണൂരില്‍ കണ്ണുവെച്ച് സുധാകരന്‍, കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും പട്ടികയില്‍; എറണാകുളത്ത് മത്സരിക്കണമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സീറ്റുമാറ്റം അന്തിമഘട്ടത്തില്‍; 20 എംഎല്‍എമാര്‍ക്ക് സീറ്റ്

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ. സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി. ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു.…

    Read More »
  • ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിന് ഉപാധികളോടെ ജാമ്യം; കുറ്റപത്രം സമർപ്പിക്കാത്തത് അനുകൂലമായി

    കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിലായ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു .എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതും എൻ വാസുവിന്റെ ജാമ്യാപേക്ഷയ്ക്ക് അനുകൂല വിധി വരുന്നതിന് കാരണമായി. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും.…

    Read More »
  • സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ പേരിൽ കോടികളുടെ നിക്ഷേപം; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കവെ ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്ന് എസ്ഐടി

    കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി 18-ന് വിധി പറയും. ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണസംഘം എതിർത്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ജാമ്യം സ്ഥിരമാകില്ലെന്നാണ് വിലയിരുത്തൽ.ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ഇതിനുശേഷം മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പൂർത്തിയായിട്ടുണ്ട്. മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ റിമാൻഡ് 24 വരെ നീട്ടി. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ഠർ രാജീവരുടെ പേരിൽ 2.05 കോടിയുടെ ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. 2024-25 സാമ്പത്തികവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് 7.25 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നതിനാൽ തന്ത്രിയെ പൊതുസേവകനായി പരിഗണിക്കുമെന്നും അഴിമതി നിരോധനനിയമം അദ്ദേഹത്തിനുണ്ട്. ബാധകമാണെന്ന് പ്രോസിക്യൂട്ടർ സിജുരാജൻ വാദിച്ചു. അതേസമയം, ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിൽ പുരാവസ്തു…

    Read More »
  • ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ഉടൻ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമായിമാറുമെന്നുംയുഎസ്

    ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്ന പേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ടത്. അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവ ഇതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായ വ്യാപാര നടപടികൾക്കെതിരെ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്റ്റ്ഷീറ്റ് പുറത്തുവിടുന്നത്. കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിൻ്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ ചെയ്യുകയോ ചെയ്യുമെന്ന് അതിൽ…

    Read More »
  • 70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ആലുവ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഐ.ബി

    ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപ ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒമ്പതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നത്. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലെത്.

    Read More »
  • ‘അമേരിക്ക ഞങ്ങളെ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു!! അഫ്​ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ചരിത്രപരമായ ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… നഷ്ടങ്ങൾ ഇനി ഒരിക്കലും പരിഹരിക്കാനാവില്ല’- അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാൻ

    ഇസ്‌ലാമാബാദ്: സ്വന്തം താൽപ്പര്യങ്ങൾക്കായി അമേരിക്ക പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയൊരു തെറ്റായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. അതോടുകൂടി രാജ്യം സാമ്പത്തിക തകർച്ചയിലേക്കു നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 1999ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാക്കിസ്ഥാന് വലിയ ദോഷം ചെയ്തു. വാഷിംങ്ടണിന്റെ പിന്തുണ നേടാനുള്ള ഈ ശ്രമം രാജ്യത്തെ അക്രമങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ടു അതേസമയം അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ പങ്കുചേർന്നത് മതപരമായ കടമ (ജിഹാദ്) മൂലമാണെന്ന പതിറ്റാണ്ടുകളായുള്ള വാദം അദ്ദേഹം തള്ളി. രാഷ്ട്രീയ ലാഭത്തിനായി ‘ജിഹാദ്’ എന്ന പേരിൽ ജനങ്ങളെ യുദ്ധത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും ഇത്…

    Read More »
Back to top button
error: