NEWS

  • തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും മാർച്ച് ആദ്യം കേരളത്തിൽ; പിന്നാലെ പ്രഖാപനം

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ എസ്.എസ്.സന്ധു, വിവേക് ​​ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരമാണ് സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തുക. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് നന്ദദർശനം. സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. ഒപ്പം രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിൻ്റെയും നിലപാട് കമ്മിഷൻ ആരയും. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് കമ്മിഷൻ്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദർശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി ഇടങ്ങൾ സന്ദർശിക്കുക. കേരളത്തിൽ സന്ദർശനത്തിന് ശേഷമുള്ള കമ്മിഷൻ ബംഗാളിൽ സന്ദർശനം നടത്തുക. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

    Read More »
  • ‘വിദ്യാഭ്യാസ കുറവുകൊണ്ട് പറ്റിയ അബദ്ധം; അടുത്ത പടത്തില്‍ മികച്ച പ്രതിഫലം നല്‍കും’; ചെക്കു കേസില്‍ കുടുങ്ങിയ ബോളിവുഡ് നടന് പിന്തുണയുമായി പ്രിയദര്‍ശന്‍; പിന്തുണയുമായി മറ്റു താരങ്ങളും

    ന്യൂഡല്‍ഹി: ചെക്ക് ബോണ്‍സ് കേസിലെ ഒത്തുതീര്‍പ്പ് തുക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് നിയമക്കുരുക്കില്‍. ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. രാജ്പാലിനെ സഹായിക്കുന്നതിനായി തന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പ്രതിഫലം ലഭ്യമാക്കുമെന്നും ഇതിനുള്ള ശ്രമത്തിലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഭാഗം ഭാഗ്, ചുപ് ചുപ് കെ, ദേ ദനാ ദന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ പറഞ്ഞത്: തന്റെ പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ‘കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് രാജ്പാലിനെ അറിയാം. ‘ജംഗിള്‍’ (2000) എന്ന സിനിമയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അന്നത്തെ പ്രകടനം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സിനിമകളില്‍ ‘മാലമാല്‍ വീക്കിലി’ (2006) മുതലാണ് അദ്ദേഹം അഭിനയിച്ചു…

    Read More »
  • ശബരിമല കൊടിമരക്കേസിൽ ഷാജി കൈലാസിന്റേയും രണ്‍ജിപണിക്കരുടേയും സുരേഷ് കുമാറിന്‍റേയും മൊഴി രേഖപ്പെടുത്തി

    തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിൻ്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി വെളിപ്പെടുത്താൻ തയ്യാറാണെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തും. സെലിബ്രിറ്റികൾ വെളിപ്പെടുത്തുന്ന 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയതിനാണ് വിജിലൻസ് കണ്ടെത്തൽ. 2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാർ ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്താനുള്ളത്. എക്‌സ്‌ബോർഡീവ് ഓഫീസറെ ദേവസ്വം ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എസ്പി കുറുപ്പ്…

    Read More »
  • എക്സറെ എടുത്തപ്പോൾ സമീനയുടെ വയറ്റിൽ ഒരു കമ്മലും! എനിമ ഫലം കണ്ടു…സ്വർണ്ണ മാല താഴേക്ക് പോന്നു തുടങ്ങി, കാത്തിരിപ്പ് തുടരുന്നു

    കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ ട്വിസ്റ്റ്. എനിമ നൽകി വയറ്റിൽ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ യുവതിയുടെ എക്‌സറേ പരിശോധനയിൽ മറ്റൊരു ആഭരണം കൂടി കണ്ടെത്തി. ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. പുതിയതായി നടത്തിയ എക്സറേ പരിശോധനയിൽ ആണ് കമ്മൽ കണ്ടെത്തിയത്. കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചു എന്ന് യുവതി പൊലീസിനോട് പറിഞ്ഞിട്ടില്ല. നിലമ്പൂർ ജില്ലാ ആശുപത്രി ഡോക്ടറെ കാണിക്കാനെത്തിയ കുട്ടി 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീനയെ (35) തട്ടിപ്പറിച്ച് വിഴുങ്ങിയത്. ഇവരെ കയ്യോടെ പിടികൂടി നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്‌സ്‌റ്റേ പരിശോധന നടത്തി വയറിൽ ആഭരണം കണ്ടെത്തി. യുവതിയുടെ വയറിളക്കി മാല വീണ്ടും ഫലമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടി മുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട്…

    Read More »
  • ദേശീയപാതയില്‍ പറന്നിറങ്ങി പ്രധാനമന്ത്രിയുടെ വിമാനം! അസമിലെ റോഡ് വികസനത്തില്‍ പുതിയ ചരിത്രം; വടക്കുകിഴക്കന്‍ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പ് സജ്ജം

    ദിസ്പൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അസമിലെ ദേശീയപാതയില്‍ ലാന്‍ഡ് ചെയ്തു. വ്യോമസേനയുടെ വിമാനങ്ങള്‍ക്കും വിവിഐപി വിമാനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ പാകത്തില്‍ ദേശീയപാതയില്‍ നിര്‍മിച്ച പ്രത്യേക ‘എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പിലാണ്’ (ELF) പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരുത്ത് ദേശീയപാത 37-ന്റെ (NH 37) ഭാഗമായി നിര്‍മ്മിച്ച ഈ റണ്‍വേ, വടക്കുകിഴക്കന്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും വലിയ കരുത്ത് പകരുന്നതാണ്. സാധാരണ വിമാനത്താവളങ്ങളിലെ റണ്‍വേയ്ക്ക് സമാനമായ ഗുണനിലവാരത്തോടെയാണ് ഹൈവേയിലെ ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നതിനും പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇത്തരം ഹൈവേ റണ്‍വേകള്‍ സഹായിക്കും. ‘ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ ഇന്ത്യ ഇന്ന് രാജ്യത്തിന്റെ വികസന എന്‍ജിനായി മാറിയിരിക്കുകയാണ്. ഈ ഹൈവേ ലാന്‍ഡിംഗ് കേവലം ഒരു പരീക്ഷണമല്ല, മറിച്ച് ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യ…

    Read More »
  • ‘ട്രംപിന്റെ ഉത്തരവ് കിട്ടിയാലുടന്‍ യുദ്ധം; സിറിയയില്‍ നടത്തിയത് ‘ട്രയല്‍ റണ്‍’?; ഇറാനെതിരെ ആഴ്ചകള്‍ നീളുന്ന സൈനിക നീക്കത്തിന് അമേരിക്കന്‍ സൈന്യം; ഇതിനുമുമ്പ് കാണാത്ത യുദ്ധമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; കരാറിലെത്താന്‍ പ്രയാസമെന്ന സൂചന നല്‍കി ട്രംപ്

    ന്യൂയോര്‍ക്ക്: ഇറാനെതിരെ ആഴ്ചകളോളം നീണ്ടുനിന്നേക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്കായി അമേരിക്കന്‍ സൈന്യം തയ്യാറെടുപ്പുകള്‍ നടത്തുന്നെ എക്‌സക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ട് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. നേരത്തേ, ഒറ്റപ്പെട്ട ആക്രമണങ്ങളാണ് പദ്ധതിയിട്ടിയിരുന്നതെങ്കില്‍ നിലവില്‍ വിപുലമായ സൈനിക നീക്കത്തിനാണു നീക്കം. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ ലക്ഷ്യം: മുന്‍പത്തെ ആക്രമണങ്ങളില്‍ (2025 ജൂണിലെ ‘മിഡ്നൈറ്റ് ഹാമര്‍’) നിന്ന് വ്യത്യസ്തമായി, ഇത്തവണ ഇറാന്റെ ആണവനിലയങ്ങള്‍ മാത്രമല്ല, പ്രധാനപ്പെട്ട സര്‍ക്കാര്‍-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സൈനിക വിന്യാസം: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കനൊപ്പം ചേരാനായി പുറപ്പെട്ടു കഴിഞ്ഞു. ഇതിനുപുറമെ ആയിരക്കണക്കിന് അധിക സൈനികരെയും, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളെയും, എഫ്-35 (എഫ്35) യുദ്ധവിമാനങ്ങളെയും പെന്റഗണ്‍ വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ നിലപാട്: ഫെബ്രുവരി 13ന് ഫോര്‍ട്ട് ബ്രാഗില്‍ വെച്ച് സംസാരിക്കവെ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് ഇറാനുമായി ഒരു കരാറിലെത്താന്‍ പ്രയാസമാണെന്നാണ്. ഇറാനിലെ ‘ഭരണമാറ്റം’ ആയിരിക്കും സംഭവിക്കാവുന്ന ഏറ്റവും നല്ല…

    Read More »
  • സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ വേസ്റ്റ് ബിന്നിലിട്ട് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, സമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ആശുപത്രി അധികൃതർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

    ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഇരുമ്പുവാതിലിൽ കുടുങ്ങി വിരലുകളറ്റത്. ഇതോടെ കുട്ടി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല.പകരം രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിച്ചു. രക്തസ്രാവം അധികമായതോടെ മുറിവ് തുണികൊണ്ട് കെട്ടി. തുടർന്ന് അറ്റ രണ്ടുവിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടയിലുപേക്ഷിക്കുകയായിരുന്നു. ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്. കുട്ടിയുടെ കൈമുറിഞ്ഞതായി സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കളെത്തിയാണ് കുട്ടിയെ തുമകൂരു ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ചികിത്സയുടെ നിർണായകസമയം കഴിഞ്ഞതിനാൽ വിരലുകൾ തുന്നിച്ചേർക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതുപോലെ വിരലുകൾ സൂക്ഷിച്ച് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ വിരലുകൾ തുന്നിച്ചേർക്കാൻ കഴിയുമായിരുന്നുവെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ തുമകൂരു റൂറൽ പോലീസിൽ പരാതിനൽകി. അടിയന്തര ശുശ്രൂഷ നൽകേണ്ട…

    Read More »
  • ‘നിന്നെ പിന്നെ കണ്ടോളാ’മെന്ന് അന്നേ ഭീഷണി!! പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു, ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചു, അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെു- എഫ്ഐആർ- സേനയിൽ പ്രതിഷേധം പുകയുന്നു, പോലീസ് കമ്മിഷണർക്ക് എതിരെ അസോ. വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ട്രോളുകൾ

    തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളിൽവെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തിൽ പോലീസ് സേനയിൽ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കേസെടുത്ത നടപടിക്കതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും. മാളിൽ നിന്ന പോലീസുകാരനും സഹോദരിക്കും നേരെ എസ്എഫ്ഐ പ്രവർത്തകർ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ പോലീസുകാരനും സഹോദരിയും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആർ. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാൻ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ പുറത്ത് വന്ന വീഡിയോകളിൽ എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസിൽ മെല്ലെ പൊക്ക് ആണെന്നും പോലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാത്തിലും സേനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പോലീസ് അസോസിയേഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സിറ്റി പോലീസ് കമ്മിക്ഷണർക്ക് എതിരെ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടു.…

    Read More »
  • സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, ധനസഹായത്തിനായി ഓഫിസുകൾ കയറിയിറങ്ങി, മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തി കൃഷിയിടത്തിൽ ജീവനൊടുക്കിയ നിലയിൽ, മരണത്തിനു പിന്നിൽ സാമ്പത്തിക ബാധ്യത?

    ചെറുപുഴ (കണ്ണൂർ): സാമ്പത്തിക കടബാധ്യതയെ തുടർന്ന് കർ‌ഷകൻ ജീവനൊടുക്കി. ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) കൃഷിയിടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഏലിയാസ്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. അതുപോലെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.

    Read More »
  • ഇന്ത്യയ്ക്കും പാകിസ്ഥാനും ക്ഷണം, ബം​ഗ്ലാദേശിൽ താരിഖ് റഹ്മാൻ ഭരണകൂടത്തിന്റെ സത്യപ്രതിജ്ഞ 17ന്, പാക് പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിടണ്ടാൻ ഇന്ത്യയ്ക്ക് വൈമനസ്യം, പങ്കെടുത്തേക്കില്ല

    ഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ്റെ നേതൃത്വത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയിലേക്ക്, പാക് പ്രധാനമന്ത്രിയുടെ ചടങ്ങ് ബംഗ്ലാദേശ് നാഷണൽ പാർട്ടി ക്ഷണിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡൻറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ചടങ്ങിൽ പങ്കെടുത്തു. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടണോയെന്നതിലും ഇന്ത്യ ആലോചനയിലാണ്. സാർക്ക് രാജ്യങ്ങളുടെ പ്രതിനിധ്യം ചടങ്ങിലുറപ്പിക്കാനാണ് ബംഗ്ലാദേശിൻ്റെ തീരുമാനം. അതിനിടെ രാജ്യ താൽപര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വിദേശകാര്യ നയമെന്ന് താരിഖ് റഹ്മാൻ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും സ്വന്തമാക്കിയാണ് താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം പിടിച്ചെടുത്തത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് നേട്ടം ഉണ്ടായില്ല. ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട്…

    Read More »
Back to top button
error: