NEWS
-
‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ
പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.
Read More » -
‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്‌സ്റ്റീന്‍ ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്‌സ്റ്റീന്‍ ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീന്‍ മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു. അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന്‍ വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ്…
Read More » -
ഇമ്രാൻ ഖാനെതിരെ ഗൂഢാലോചന നടത്തുന്നത് മുനീറിനും നഖ്‌വിയും!! ഇമ്രാനോ, ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല- സഹോദരി.. വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ
ഇസ്‍ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ. ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ ഈ ആളുകൾ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർക്കു വേണ്ടത് ഇമ്രാന്റെ രക്തം. അവർ ആ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും…
Read More » -
പോലീസുകാർക്കായി പുതിയ വണ്ടികൾ; എക്സ് പൾസും 4X4 എസ്.യു.വികളും അടക്കം 146 പുത്തൻ വാഹനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കായി പുതിയ വാഹനങ്ങൾ കൈമാറി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായാണ് വിവിധ യൂണിറ്റുകൾക്കായി പുതിയ വണ്ടികൾ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുക. മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‌റെ ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി 146 വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്. ഇതിൽ മറ്റ് വാഹനങ്ങൾ മുമ്പ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിൻ്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും…
Read More » -
പാലായിൽ നിഷയോ ? സ്ത്രീ വോട്ടുകൾ കൂടും, മണ്ഡലം തിരികെ കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് എം; റോഷി പക്ഷത്തിന് പിടിച്ചിട്ടില്ല
കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. നിഷ മത്സരിച്ചാൽ കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അങ്ങനെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ മാണി ഇതിനകം തന്നെ സജീവ സാന്നിധ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നത് തീർച്ചയാണ്. അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ്…
Read More » -
തക്കം കിട്ടിയപ്പോൾ തനി സ്വഭാവം കാണിച്ചു ;ചൈനീസ് നീക്കം തൽസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ എഐ അധിഷ്ഠിത പ്രവചന ടൂളുകൾ; ഇളിഭ്യരായി മടങ്ങി; സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തർക്ക മേഖലയിൽ ചൈനീസ് സൈനിക നീക്കത്തിൻ്റെ ആദ്യ സൂചനകൾ കണ്ടെത്താൻ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായി ലഫ്റ്റനൻ്റ് ജനറൽ റാണ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകി. ഇങ്ങനെയൊരു നീക്കം ചൈന മുമ്പ് നടത്തിയിട്ടില്ല. അതിനാൽ തന്നെ…
Read More » -
കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് ഇത്തവണ പരീക്ഷാ ഡ്യൂട്ടി, 2025 ഏപ്രിൽ 25 ന് മരിച്ച റെസി ടൈറ്റസിന് വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ്!! സാങ്കേതിക പ്രശ്‌നമെന്ന് ഡയറക്ടറേറ്റിന്റെ വിശദീകരണം
കൊച്ചി: ഒരുവർഷം മുൻപ് മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ. കാറപകടത്തിൽ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്ന റെസി കഴിഞ്ഞ വർഷം ഏപ്രിൽ 25നായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. എന്നാൽ ഡയറക്ടറേറ്റിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഡയറക്ടറേറ്റ് പട്ടികയായി പുറത്തിറക്കുകയാണ് പതിവ്. കീഴില്ലം സെന്റ് തോമസ് സ്‌കൂൾ അപ്‌ലോഡ് ചെയ്ത ലിസ്റ്റിൽ റെസിയുടെ പേരില്ല എന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്ത് വന്ന പട്ടിക കഴിഞ്ഞ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണാണ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്. സാങ്കേതിക പ്രശ്‌നത്തിന് പിന്നാലെയുണ്ടായ പിശക് എന്നാണ് ഡയറക്ടറേറ്റിന്റെ നിലവിൽ വ്യക്തമാക്കിയത്. വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ…
Read More » -
ഇറാന്റെ സമീപത്ത് സൈനിക വിന്യാസം ശക്തമാക്കി യുഎസ്!! 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോഗതി- യുഎസ്
വാഷിങ്ടൺ: ഇറാനുമായി ആണവ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ യുഎസ് വ്യോമ-നാവിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50-ലധികം യുഎസ് യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ മാധ്യമമായ Axios റിപ്പോർട്ട് ചെയ്തു. F-35, F-22, F-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകൾ ഇതിനകം തന്നെ മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം, ചൊവ്വാഴ്ച ജനീവയിൽ നടന്ന യുഎസ്–ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇനിയും നിരവധി കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അണവക്കരാർ ചർച്ചകൾ ഈ മാസം ആദ്യം മസ്കറ്റിൽ നടന്ന ആദ്യ റൗണ്ടിനെക്കാൾ കൂടുതൽ ക്രിയാത്മകമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി അറിയിച്ചു. പുതിയ ആണവ കരാറിനായുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേസമയം, ജനുവരി അവസാനം യുഎസ് തന്റെ വിമാനവാഹിനിയായ യുഎ്എസ് എബ്രഹാം ലിങ്കണിനെ അറേബ്യൻ കടലിലേക്ക് അയച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം ജോർദാനിലെ…
Read More » -
പ്രസവത്തോടെ കുഞ്ഞ് മരിച്ചു, സംഭവം മറച്ചുവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി, ഒരുമാസം മുൻപ് ഇവർ പ്രസവമെടുത്ത യുവതിയുടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവ്, മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥ… ഡോക്ടർക്ക് നിർബന്ധിത അവധി
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോക്ടർ നിർബന്ധത അവധിയിൽ പ്രവേശിച്ചു. സംഭവം മറച്ചുെവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയിൽ മരിച്ചത്. കഴിഞ്ഞ അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോൾ സിസേറിയൻ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉടൻതന്നെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളിൽ സിസേറിയൻ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടർ അറിയിച്ചു. പിന്നീടി നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടും ഈ വിവരം ഡോക്ടർക്കു മനസിലായില്ലേയെന്ന് കുട്ടിയുടെ വിനിൽ മനോഹർ ചോദിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക്…
Read More »
