NEWS
-
തന്നെ തടയാൻ നോക്കിയാൽ നടക്കില്ലെന്ന് ട്രംപ്.. പത്തിന് പകരം 15… ആഗോള ഇറക്കുമതിത്തീരുവ ഉയർത്തി കോടതിയോടുള്ള പ്രതികാരം!! വരുന്ന മാസം മുതൽ കടുത്ത നികുതി പ്രഖ്യാപനങ്ങൾ…പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്, അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം- അമേരിക്കൻ പ്രസിഡന്റ്
വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പകരമെന്നോണം ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും നിർണായകമായ സാമ്പത്തിക പരിഷ്‌കാരത്തിന് കോടതി തടയിട്ടതിലുള്ള കടുത്ത പ്രതിഷേധമാണ് ഈ നീക്കത്തിനു പിന്നിൽ. അതുപോലെ കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ കോടതി വിധി യുഎസ് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും, നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാർഗങ്ങളിലൂടെ നികുതി വർധന നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം, ‘നിയമപരമായി അനുവദനീയമായ’ 15 ശതമാനം നിരക്കാണ് ഇനി…
Read More » -
ഇപ്പോൾ കാണുന്നതല്ല എന്റെ ആഗ്രഹം….ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം, അതാണ് എന്റെ ഏറ്റവുവലിയ ആഗ്രഹം…സുരേഷ് ഗോപി
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോൾ കാണുന്നതല്ല തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ദേവി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു. ‘ഇത് പറഞ്ഞാൽ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ നോർത്ത് ഇന്ത്യയിലെ പത്രങ്ങൾ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു. ALSO READ ‘മാഷ് എനിക്ക് ഉപകാരം ചെയ്തയാളാണ്; അത് ഞാന്‍ കിടന്നുതന്നിട്ടല്ല’; വി.ആര്‍. സുധീഷില്‍നിന്ന് ഷഹനാസിനു ദുരനുഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്ന ചാറ്റ് പുറത്ത്; ജാമ്യമില്ലാ വാറന്റിനു പിന്നാലെ ഷഹനാസിന് എതിരേ എഴുത്തുകാര്‍; ‘മിനിമം സത്യസന്ധത ഇല്ലാത്തവരോട് വിയോജിപ്പ്’ ‘എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഒത്തിരി…
Read More » -
സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, പിന്നാലെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ജീവനൊടുക്കി. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. തനിക്കു നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പെോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭർത്താവിൻറെ വീടിൻറെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പോലീസ്…
Read More » -
‘അണുബോംബ് നിർമിക്കില്ലെന്ന ഉറപ്പ് ഇറാൻ തരണം, അല്ലെങ്കിൽ ഖമനയിയേയും മകനേയും തീർക്കും… അവർ ചുമ്മാ സമയം പാഴാക്കുകയാണ്, കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും, ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ട്’…
വാഷിങ്ടൻ: അണുബോംബ് നിർമിക്കില്ലെന്ന് ഇറാന്റെ ഉറപ്പു കിട്ടിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അതുപോലെ യുഎസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാൻ ട്രംപിന് പദ്ധതി തയാറാക്കിയിട്ടുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസ് വെളിപ്പെടുത്തുന്നു. ഇറാനെ ആക്രമിക്കാൻ മധ്യേഷ്യയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ‘‘രാഷ്ട്രീയമായി ഗുണകരമായ ഒരു കരാർ സ്വീകരിക്കാൻ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഞങ്ങൾക്ക് ഒരു വാഗ്ദാനം നൽകണം. അവർ സമയം പാഴാക്കുകയാണ്. കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’’ – ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകൻ വെളിപ്പെടുത്തുന്നു.…
Read More » -
25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലും നിവേദനം തന്നാൽ ഞാൻ കീറിക്കളയുമോ? അത് ഞാൻ മാത്രം അറിയേണ്ട കാര്യമായിരുന്നു, ആരെങ്കിലും ചെറിയ തുണ്ടു കടലാസിൽ നിവേദനം തരുമോ? വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
കൊച്ചി: തനിക്കു കൊണ്ടെത്തന്ന നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് നിവേദനമായിരുന്നില്ല, താൻ മാത്രമറിയേണ്ട പരാതിയായിരുന്നെന്ന് സതീശൻ പറഞ്ഞത്. താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നത്. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് പേപ്പർ കീറിയത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു. അതുപോലെ എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിക്കിടെ…
Read More » -
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും, ആദ്യ പരിഗണന വിജയിക്കാൻ- ചെന്നിത്തല
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും ഹൈക്കമാൻഡിന് തന്നിൽ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടി. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുൻഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ ആ തീരുമാനം എല്ലാവരും അംഗീകരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് എന്നും എന്നെ വിശ്വാസമാണ്. ഒരു നിർണായകമായ തെരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു. പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്ത്. ഇക്കാര്യത്തിൽ ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ബിനാമി ഇടപാട് ആരോപണത്തിൽ സർക്കാർ അവർക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും ഷമ്മാസ് ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ദിവ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദിവ്യ പുതിയ വഴികൾ തേടുന്നത്. ഇതിനായി സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിയാലോചനകളും നടത്തി, ഇത്തരമൊരു നീക്കം നടക്കുന്നതുകൊണ്ടാണ് സർക്കാരിന് അവരെ സഹായിക്കേണ്ടി വന്നതെന്നും ഷമാസ് ആരോപിച്ചു. അതേസമയം ശനിയാഴ്ചയാണ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ കരാറുകളിൽ പി.പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഹമ്മദ് ഷമ്മാസിന്റെ…
Read More » -
ഇറാന്‍ പരമോന്നത നേതാവിനെ വധിക്കാന്‍ നീക്കം: ഖൊമേനിയെയും മകനെയും ലക്ഷ്യമിട്ട് ട്രംപിന്റെ സൈനിക പദ്ധതികള്‍; ‘നിരസിക്കാന്‍ കഴിയാത്ത വാഗ്ദാനം’ മുന്നോട്ടു വയ്ക്കൂ എന്നു ട്രംപ്; സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നു
വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ തര്‍ക്കം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെടുന്ന മകന്‍ മൊജ്തബയെയും നേരിട്ട് വധിക്കാനുള്ള സൈനിക പദ്ധതികള്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ആക്‌സിയോസ് ആണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഭീഷണിയുടെ മുനയില്‍ ഇറാന്റെ നേതൃത്വം ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് പുറമെ, ഭരണനേതൃത്വത്തെ തന്നെ ഇല്ലാതാക്കാനുള്ള (Decapitation Strike) വിവിധ ഓപ്ഷനുകള്‍ പെന്റഗണ്‍ ട്രംപിന് മുന്നില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ലക്ഷ്യങ്ങള്‍: പരമോന്നത നേതാവ് അലി ഖൊമേനി, മകന്‍ മൊജ്തബ, മറ്റ് പ്രമുഖ മൗലവിമാര്‍ എന്നിവരെ നേരിട്ട് ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതി. ട്രംപിന്റെ നിലപാട്: വധശിക്ഷാ പദ്ധതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ട്രംപിന് മുന്നിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ ആക്രമണം വേണോ വേണ്ടയോ എന്നതില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അടിയന്തര നീക്കം: ഈ വാരാന്ത്യത്തില്‍…
Read More » -
യോഗി ആദിത്യനാഥിനോട് ഇടഞ്ഞ സ്വാമി അവിമുക്തേശ്വരാനന്ദിനും ശിഷ്യനുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്; മാഘമേളയില്‍ വിലക്കിയതു മുതല്‍ ഉടക്ക്; കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിക്കാനിരിക്കേ അപ്രതീക്ഷിത തിരിച്ചടി
ന്യൂഡല്‍ഹി: ലൈംഗിക ചൂഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ ഗിരിക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാഗ്രാജിലെ പ്രത്യേക പോക്‌സോ കോടതി ശനിയാഴ്ച പോലീസിന് നിര്‍ദ്ദേശം നല്‍കി. എഡിജെ (പോക്സോ ആക്ട്) വിനോദ് കുമാര്‍ ചൗരസ്യയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടത്. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജുന്‍സി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ശന നടപടി ആവശ്യപ്പെട്ട് ശാകുംഭരി പീഠാധീശ്വര അശുതോഷ് ബ്രഹ്‌മചാരി മഹാരാജ് സമര്‍പ്പിച്ച സെക്ഷന്‍ 173(4) പ്രകാരമുള്ള അപേക്ഷയിലാണ് ഈ നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ മാസം പ്രയാഗ്രാജിലെ മാഘമേളയില്‍ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 11 ദിവസത്തെ ധര്‍ണ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സംസ്ഥാനത്ത് നിന്നുള്ള ബീഫ് കയറ്റുമതി നിര്‍ത്തലാക്കണമെന്നും…
Read More » -
ജലസേചന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കൈക്കൂലിയായി കരാറുകാരനിൽ നിന്ന് ബിജെപി എംഎൽഎ ആവശ്യപ്പെട്ടത് 11 ലക്ഷം, 5 ലക്ഷവുമായി കരാറുകാരൻ എത്തി, കൂടെ ലോകായുക്തയും… എംഎൽഎയെ തൊണ്ടിയോടെ പൊക്കിയത് സ്വന്തം ആശുപത്രിക്കുള്ളിൽ നിന്ന്
ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ- ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത പോലീസ് ചന്ദ്രുവിനായി വലവിരിച്ചു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവെച്ചായിരുന്നു പണം കൈമാറ്റം. ഈ സമയം ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.
Read More »