Kerala

    • കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ വാർത്ത; ജനം ടിവിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തു

      കൊച്ചി:  കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ  ജനം ടിവിക്കെതിരെ കേസ്‌. യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പാരതിയിൽ എറണാകുളം സിറ്റി പൊലീസാണ്‌ കേസെടുത്തത്‌. ജനം ടിവി റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ സ്‌പർധയുണ്ടാക്കുന്ന രീതിയിൽ പ്രകോപനപരമായ വാർത്തകൾ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ പോലീസ് കേസെടുത്തു. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

      Read More »
    • കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ

      ന്യൂഡൽഹി:കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം പ്രകടമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രൂക്ഷമായിട്ടായിരുന്നു ഗവർണറുടെ പ്രതികരണം.   കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്.കേരളം ലോകത്തിന് ഒപ്പം സഞ്ചരിക്കുന്നു എന്ന യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുക എന്നതാണ് കേരളീയത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

      Read More »
    • വനത്തിൽ നിന്നും പിടിച്ചുകൊണ്ടു വന്ന കാട്ടുപന്നികളെ ജനവാസ മേഖലയിൽ തുറന്നു വിട്ടു; വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി

      മുണ്ടക്കയം:ശബരിമല വനത്തിൽ നിന്നും പിടിച്ചു കൊണ്ട് വന്ന കാട്ടുപന്നികളെ ജനവാസ മേഖലയായ ചെന്നാപ്പാറ ഭാഗത്തു കൂട്ടത്തോടെ ഇറക്കി വിട്ട വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച്  പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. നാളുകളായി വന്യ മൃഗശല്യം രൂക്ഷമായ മേഖലയിലാണ് വനം വകുപ്പിന്റെ ഈ ജനദ്രോഹ നടപടി. ഇതൊരു സൂചന സമരം ആണെന്നും ആയിരക്കണക്കിന് ആളുകളെ അണിനിരത്തിക്കൊണ്ട് എൻഎച്ച് ഉപരോധം ഉൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ധർണ്ണ സമരത്തിന് ശ്രീ വി സി ജോസഫ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.ശ്രീ ഷാജഹാൻ മഠത്തിൽ ഉത്ഘാടനം ചെയ്തു. ജോൺ പി തോമസ്, നൗഷാദ് ഇല്ലിക്കൽ,അയൂബ് ഖാൻ, ജയചന്ദ്രൻ,പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ നിജിനി ഷംസുദ്ധീൻ, ശ്രീജ ഷൈൻ, KK ജനാർദ്ദനൻ,ഷാജി പുല്ലാട്ട്, KR വിജയൻ,ബൈജു ER,ഷീബ ബിനോയ്‌,ടോംസ് കുര്യൻ,ശരത് ഒറ്റപ്ലാക്കൻ, എബി പാലൂർക്കാവ് , ജയപ്രകാശ്,PK ഷാജി, സത്യൻ ചെന്നാപ്പാറ എന്നിവർ സംസാരിച്ചു. മണ്ഡലകാലം തുടങ്ങുന്നതിന് മുന്നോടിയായി പമ്ബയില്‍ അലഞ്ഞുതിരിയുന്ന…

      Read More »
    • നിലയ്ക്കലിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ആശുപത്രി: മന്ത്രി കെ രാധാകൃഷ്ണന്‍

      പത്തനംതിട്ട : നിലയ്ക്കല്‍ കേന്ദ്രീകരിച്ച്‌ എല്ലാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിര്‍മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിലയ്ക്കലില്‍ പുതുതായി നിര്‍മിക്കുന്ന ഡോര്‍മെറ്ററികളുടെ ആദ്യഘട്ടനിര്‍മാണത്തിന്റെയും ദേവസ്വം ക്ലോക്ക് റൂമിന്റെയും നവീകരിച്ച നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം നിലക്കല്‍ മഹാദേവ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  തദ്ദേശവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആശുപത്രി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്ഥാപങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. 50 ലക്ഷത്തിലധികം ഭക്തര്‍ എത്തിയ കഴിഞ്ഞവര്‍ഷത്തെ തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാക്കി. ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഈ വര്‍ഷവും സുഗമമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്നും ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്‌ ആദിവാസി വിഭാഗത്തില്‍പ്പെട്ട 330 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റും 50 രോഗബാധിതര്‍ക്ക് ചികിത്സസഹായവും മന്ത്രി വിതരണം ചെയ്തു.സംസ്ഥാനത്ത് ട്രൈബല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 1284 കേന്ദ്രങ്ങളാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാതെയിരുന്നത്. ഇതില്‍ 1083…

      Read More »
    • വീട്ടുകാര്‍ അറിയാതെ റോഡിലേക്കിറങ്ങിയ ഒരുവയസുകാരനെ രക്ഷപ്പെടുത്തി കാര്‍ യാത്രികന്‍

      പാലക്കാട്: പട്ടാമ്ബി കൊപ്പത്ത് വീട്ടുകാര്‍ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി കാര്‍ യാത്രികന്‍ .കൊപ്പം-വളാഞ്ചേരി റൂട്ടിലാണ് സംഭവം. കുട്ടി റോഡിലേക്കിറങ്ങുന്നതും, അതിവേഗമെത്തിയ  കാര്‍ പെട്ടെന്ന് വഴിയില്‍ ഒതുക്കി കുട്ടിയെ എടുത്ത് തിരികെ വീട്ടിലെത്തിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും. പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടിലാണ് കടന്നുപോയത്.ഇതിനിടയിലെത്തിയ  കാറിലെ യാത്രക്കാരൻ വാഹനം നിർത്തി  കുട്ടിയെ എടുത്ത്  വീട്ടിലാക്കുകയായിരുന്നു. ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാൻ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടി നടന്നുതുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്.

      Read More »
    • ആലപ്പുഴയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

      ആലപ്പുഴ: കലവൂരിനു സമീപം ട്രെയിൻതട്ടി വിദ്യാര്‍ത്ഥി മരിച്ചു. കലവൂര്‍ ജോയല്‍ ഭവനില്‍ ജോയി ലാസറിന്‍റെ മകൻ ജോയല്‍ ജോയി(16) ആണ് മരിച്ചത്.ആലപ്പുഴ ലിയോ തേര്‍ട്ടീൻത് എച്ച്‌എസ്‌എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്.മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

      Read More »
    • ചൈനയെ തോല്‍പ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍

      തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രൊഫ. അമർത്യ സെൻ. കേരളീയം ഉദ്ഘാടന വേദിയിൽ വീഡിയോ വഴി ആശംസ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതൽ വാർത്തകൾ കേരളത്തിൽനിന്ന് ഉയർന്നു കേൾക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളീയത്തിന് സംഗീതാർച്ചന നേരാൻ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ പറഞ്ഞു. ‘കേരളത്തിൽ ആയിരിക്കുമ്പോൾ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയിൽ ഏറ്റവും മികവ് പുലർത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണ്’-ഉസ്താദ് പറഞ്ഞു. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാൻ ക്ഷണിച്ച സംസ്ഥാന സർക്കാരിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.…

      Read More »
    • 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല

      തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശുപാർശകൾ മൂന്നംഗ സമിതി പരിശോധിക്കും. കേന്ദ്ര പെൻഷൻ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നതിൽ അന്തിമ തീരുമാനത്തിലേക്കെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

      Read More »
    • ഇന്‍ഡക്ഷന്‍ കുക്കറാണോ ഉപയോഗിക്കുന്നത്? മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

      തിരുവനന്തപുരം: പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി നല്‍കുന്ന മുന്നറിയിപ്പ്. ”1500-2000 വാട്സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക.”- കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

      Read More »
    • കാലിക്കറ്റിലെ എസ്എഫ്ഐ കോട്ടകളില്‍ വിള്ളല്‍; തേരോട്ടവുമായി കെ.എസ്.യു.

      കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി കെ.എസ്.യു. കാലങ്ങളായി എസ്.എഫ്.ഐ. യൂണിയന്‍ ഭരിച്ചിരുന്ന പല കോളജുകളും കെ.എസ്.യുവും എം.എസ്.എഫും ഇരുവരും ചേര്‍ന്ന സഖ്യവും പിടിച്ചടക്കി. താരതമ്യേന കനത്ത തിരിച്ചടിയാണ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളില്‍ എസ്.എഫ്.ഐയുടേത്. പാലക്കാട് ജില്ലയില്‍ തൃത്താല ഗവണ്‍മെന്റ് കോളജ്, പാട്ടാമ്പി ഗവ. കോളജ്, ഗവ. വിക്ടോറിയ കോളജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ്, നെന്മാറ എന്‍.എസ്.എസ്. കോളജ്, പറക്കുളം എന്‍.എസ്.എസ്. കോളജ്, പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളജ്, ആനക്കര എ.ഡബ്ല്യൂ.എച്ച്. കോളജ്. പട്ടാമ്പി ലിമന്റ് കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു. സഖ്യം വിജയിച്ചു. മലപ്പുറം മഞ്ചേരി എന്‍.എസ്.എസ്. കോളജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, വയനാട് സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളജ്, കോഴിക്കോട് താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജ്, വയനാട് ബത്തേരി സെന്റ് മേരീസ് കോളജ്, മലപ്പുറം അംബേദ്കര്‍ കോളജ്, കോഴിക്കോട് നാദാപുരം ഗവ. കോളജ് എന്നിവിടങ്ങളിലും…

      Read More »
    Back to top button
    error: