Kerala

    • തടിലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്

          ചങ്ങനാശ്ശേരി: തടികയറ്റി വന്ന ലോറിയും കാറും എംസി റോഡിൽ  തുരുത്തി ഫൊറോനപള്ളിക്കു സമീപം കൂട്ടിയിടിച്ച് യുവതി മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ) നീതു (33) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. മൂന്നു പേരെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീതുവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും മകള്‍ ജാനകിയും ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ലോറിയും കോട്ടയം ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനു ഭാഗിക നാശം സംഭവിച്ചു. നീതുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചങ്ങനാശേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു

      Read More »
    • പത്തനംതിട്ടയിൽ കാറിടിച്ച് ചുമട്ടു തൊഴിലാളി മരിച്ചു; കാറിൽ നിറയെ മദ്യക്കുപ്പികൾ

      പത്തനംതിട്ട : പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍  മൈലപ്രയ്ക്ക് സമീപം അമിത വേഗതയില്‍ എത്തിയ എര്‍ട്ടിഗ കാര്‍ ഇടിച്ച്‌ ചുമട്ടു തൊഴിലാളി മരിച്ചു. പത്തനംതിട്ട മേലേവെട്ടിപ്രം വഞ്ചിപ്പൊയ്‌ക നെല്ലിക്കാട്ടില്‍ വീട്ടില്‍ പ്രസന്നന്‍ (53) ആണ് മരിച്ചത്. പത്തനംതിട്ടയിലെ സിഐടിയു യൂണിയനില്‍പ്പെട്ട ചുമട്ടു തൊഴിലാളിയാണ് പ്രസന്നന്‍. ഉച്ചയോടെ കുമ്ബഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപമായിരുന്നു അപകടം. റാന്നിയില്‍ നിന്ന് കുമ്ബഴ ഭാഗത്തേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് പ്രസന്നനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഡിവൈഡറും  സമീപമുള്ള പള്ളിയുടെ മതിലും  തകര്‍ത്താണ്  നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവർക്ക്  നിസാര പരിക്കേറ്റു. ഇവര്‍ മദ്യപിച്ചിരുന്നതായി പറയുന്നു. അപകടമുണ്ടാക്കിയ കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

      Read More »
    • സംസ്ഥാനത്തെ പൊലീസ് മേധാവിമാരില്‍ വൻ അഴിച്ചുപണി

      കൊച്ചി:സംസ്ഥാനത്തെ പൊലീസ് മേധാവിമാരില്‍വൻ അഴിച്ചുപണി. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയായി കിരണ്‍ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിൻ ജോസഫ് ഐപിഎസ്, തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവിയായി നവനീത് ശര്‍മ, എറണാകുളം റൂറല്‍ പൊലീസ് മേധാവിയായി വൈഭവ് സക്സേന, കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയായി ശില്‍പ്പ ഡി, കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധായായി ബിജോയ്‌ പി, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി വിഷ്ണു പ്രദീപ്  എന്നിവരെ നിയമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സുജിത്ത് ദാസിനെ സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്‌ പൊലീസ് സൂപ്രണ്ടായും നിയമിച്ചു.

      Read More »
    • കേരള പൊലിസില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം: നവംബര്‍ 29 വരെ അപേക്ഷിക്കാം

      കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ് വരെയും, എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്‌സ് സര്‍വ്വീസ് മെന്‍ – 41വയസ് വരെയും ഇളവുകളുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്ബളം. പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് thulasi.psc.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം.

      Read More »
    • നഴ്സുമാർക്ക് കാനഡ-സൗദി റിക്രൂട്ട്മെന്റ്: ഇപ്പോള്‍ അപേക്ഷിക്കാം

      തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആൻഡ് ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേക്കും (വനിതകള്‍) അവസരങ്ങളൊരുക്കി നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേക്ക് നവംബറിലും (26 മുതല്‍ 28 വരെ) കാനഡയിലേക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സി.വി (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിങ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് നവംബര്‍ 16 നകം അപേക്ഷ നല്‍കണം. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു.

      Read More »
    • സപ്ലൈകോയിൽ 13 സാധനങ്ങളുടെ വില വര്‍ധിപ്പിക്കും; വില കൂട്ടുന്നത് ഏഴ് വർഷങ്ങൾക്ക് ശേഷം

      തിരുവനന്തപുരം: സപ്ലൈകോയിൽ 13 സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനം.ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വില വർധിപ്പിക്കുന്നത്.വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.  എല്‍ഡിഎഫ് സർക്കാരിന്റെ ആദ്യ പ്രകടനപത്രികയിൽ അഞ്ച് വർഷം 13 നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടില്ലെന്ന് അറിയിച്ചിരുന്നു.

      Read More »
    • ഓൺലൈൻ തട്ടിപ്പുകാർ വിഹരിക്കുന്നു, മാവിലായിക്കാരി യുവതിക്ക് നഷ്ടപ്പെട്ടത് 6.6 ലക്ഷം, ഗൂഗിളിൽ നിന്ന് ലഭിച്ച ആശുപത്രിയുടെ നമ്പറിൽ വിളിച്ച കണ്ണൂർഏച്ചൂർ സ്വദേശി യുവതിക്ക് നഷ്ടമായത് 1 ലക്ഷം രൂപ

           കണ്ണൂരിലെ ഏച്ചൂരിൽ നിന്നും മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിന് വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കാനും ഒപ്പം 10 രൂപ അടക്കാനും ആവശ്യപ്പെട്ടു. തുടർന്ന് യുവതി അതിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കിൽ കയറി പണം അടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. കണ്ണൂർ മാവിലായി സ്വദേശിയായ യുവതിയെ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തോതിൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6,66,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ഇതിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും…

      Read More »
    • എഐ ക്യാമറയെ കൊഞ്ഞനം കുത്തിയതിന് പിഴ ബൈക്ക് വിലയേക്കാൾ കൂടുതൽ! കണ്ണൂരിൽ യുവാവിന് കിട്ടിയത് എട്ടി​ന്റെ പണി

      കണ്ണൂർ: എഐ ക്യാമറയെ കൂസാതെ ബൈക്കിൽ പലതവണയായി നിയമലംഘനം, ഒപ്പം കാമറയെ നോക്കി കൊഞ്ഞനം കുത്തൽ. യുവാവ് പിഴയായി അടക്കേണ്ടത് ബൈക്കിന്റെ വിലയേക്കാൾ വലിയ തുക.മൂന്ന് മാസത്തനിടെ മൂന്ന് മാസത്തിനിടെ നൂറ്റിയൻപതിലധികം തവണ നിയമലംഘനം നടത്തിയതിന് കണ്ണൂരിലെ യുവാവിന് പിഴയിട്ടത്ത 86,500 രൂപയാണ്. കണ്ണൂർ പഴയങ്ങാടിയിലെ ക്യാമറയിലാണ് യുവാവിന് പിടിവീണത്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലിൽ ലഭിച്ചിട്ടും യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്തു. പിഴയടക്കാത്തതിനെതുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തിയാണ് യുവാവിനെതിരെ നടപടിയെടുത്തത്. നിയമലംഘനം തുടർന്നതിന് യുവാവിൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ 25കാരനാണ് പലതവണയായി നിയമലംഘനം നടത്തിയതെന്ന് കണ്ണൂർ എൻഫോഴ്സ്മെൻറ് ആർടിഒ എസി ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കിൽ യാത്ര ചെയ്തതിനും പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തതിനുമാണ്…

      Read More »
    • സ്വിഫ്റ്റ് ബസ്സില്‍ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം; ജീവനക്കാരന് സസ്പെന്‍ഷന്‍

      തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ കഴിഞ്ഞ മാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം നടത്തി സര്‍വീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടരായ ദീപു പിള്ളയെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചെങ്ങന്നൂരില്‍ നിന്നും പാലക്കാട് നടത്തിയ സര്‍വീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

      Read More »
    • പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് ക്ഷണിച്ചാലും പോകില്ല; ഹമാസിനെയും കോണ്‍ഗ്രസിനെയും തള്ളി സിറോ മലബാര്‍ സഭ

      കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കാതെ സിറോ മലബാര്‍ സഭ. കോഴിക്കോട് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് താമരശേരി രൂപത അറിയിച്ചു. മതമേലധ്യക്ഷന്‍മാരെ ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് ക്ഷണിച്ചാലും പോകില്ലെന്ന ശക്തമായ നിലപാട് അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്. ഹമാസ് നടത്തുന്നത് മതഭീകരവാദ പ്രവര്‍ത്തനമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിറോ മലബാര്‍ സഭ. ഹമാസിനെ വെളളപൂശാനാണ് കേരളത്തില്‍ ശ്രമം നടക്കുന്നതെന്ന് സഭ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഭീകരവാദത്തെ തള്ളി പറയണം. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാര്‍ഢ്യം അംഗീകരിക്കാനാകില്ല. കേരളത്തില്‍ അപ്രിയ സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുന്ന ഭീകരവാദമുഖം ശക്തമാകുന്നുവെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയതിന് പിന്നാലെ സമസ്തയും പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. സിപിഎഎമ്മും ഇതിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ റാലി നാളെ കോഴിക്കോട് നടക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോഴിക്കോട്…

      Read More »
    Back to top button
    error: