Kerala

    • ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബം അപകടത്തില്‍പെട്ടു; നാലു പേരുടെ നില ഗുരുതരം, 7പേര്‍ക്ക് പരിക്ക്

      തൃശൂര്‍: ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ തിരുവനന്തപുരം സ്വദേശികളായ എട്ടു പേര്‍ക്ക് പരിക്കേറ്റു.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മോനിഷ്(19), മോളി (50), അഖില്‍ ( 25 ), ആദര്‍ശ് (26), രാധാകൃഷ്ണൻ( 31), ഹര്‍ഷ ( 25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ 4 പേരുടെ  പരിക്ക് ഗുരുതരമാണ്.

      Read More »
    • ദത്തുപുത്രിക്ക് പൊരുത്തപ്പെടാനാകുന്നില്ല; ദത്ത് റദ്ദാക്കാന്‍ ദമ്പതിമാര്‍ ഹൈക്കോടതിയില്‍

      കൊച്ചി: ദത്തെടുത്ത മകള്‍ക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിനാല്‍ ദത്ത് റദ്ദാക്കാന്‍ അനുമതിതേടി തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി. ദത്തുപുത്രിയോട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം സ്വാദര്‍ ഹോമിലാണ് കഴിയുന്നത്. രക്ഷിതാക്കള്‍ക്ക് തന്നോടൊപ്പം കഴിയാനിഷ്ടമില്ലാത്തതിനാലാണ് ഇവിടെ കഴിയുന്നതെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സര്‍ക്കാര്‍ അഭിഭാഷക ഹൈക്കോടതിയില്‍ അറിയിച്ചു. ഹര്‍ജി നവംബര്‍ 17-ന് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരുടെ 23 വയസുകാരനായ ഏകമകന്‍ 2017 ജനുവരി 14-ന് കാറപകടത്തില്‍ മരിച്ചിരുന്നു. ആ വേദന മറക്കാനാണ് 2018 ഫെബ്രുവരി 16-ന് നിയമപ്രകാരം പഞ്ചാബിലെ ലുധിയാനയിലെ ആശ്രമത്തില്‍നിന്ന് 13 വയസ്സുകാരിയെ ദത്തെടുത്തത്. കേരളത്തില്‍നിന്ന് ദത്തെടുക്കാനുള്ള കാലതാമസം കാരണമായിരുന്നു ഇത്. എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയെങ്കിലും കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്ന് ഹര്‍ജിയില്‍ പറയുന്നു. 2022 സെപ്റ്റംബര്‍ 29-നാണ് കുട്ടിയെ തിരുവനന്തപുരം…

      Read More »
    • രണ്ട് മന്ത്രിമാരുടെ ‘കാലാവധി’ ഈ മാസം അവസാനിക്കും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

      തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വര്‍ഷ കാലാവധി ഈ മാസം തീരാനിരിക്കെ നിര്‍ണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഉച്ചയ്ക്ക് മൂന്നിന് ഇടതുമുന്നണി യോഗവുമാണ് നടക്കുക. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജു, ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) പ്രതിനിധി അഹമദ് ദേവര്‍കോവില്‍ എന്നിവരുടെ കാലാവധി ഈ മാസം 20 നാണ് പൂര്‍ത്തിയാവുക. മന്ത്രിസഭാ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് പുനഃസംഘടന നടക്കേണ്ടത്. ഇവര്‍ക്ക് പകരം കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍, നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ് പൂര്‍ത്തിയായിട്ട് മതിയോ പുനഃസംഘടനയെന്നാണ് ഇന്ന് ചര്‍ച്ചയാവുക. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന പരിപാടിയാണ് നവകേരള സദസ്.…

      Read More »
    • പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നഴ്സിന് വിരമിക്കും വരെ പൂർണ ശമ്പളം നൽകണമെന്ന് ഭിന്നശേഷി കമ്മിഷൻ, വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

           പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നഴ്സിന് വിരമിക്കുന്നതു വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവ്. ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചെമ്മരുതി കുടുംബാരോ​ഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സി.ടി അജിമോൾക്ക്  2017 ഒക്ടോബർ 18ന് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് നവംബർ 19ന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു.  എന്നാൽ നൂറു ശതമാനം വൈകല്യം സംഭവിച്ച അജിമോൾക്ക് ഭിന്നശേശി അവകാശ നിയമപ്രകാരമുള്ള സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി ഭർത്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ചലനശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ട അജിമോൾക്ക് ഭിന്നശേഷി നിയമത്തിന്റെ സംരക്ഷണത്തിന് അർ‌ഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. അതിനാൽ വിരമിക്കുന്നതുവരെ മുഴുവൻ ശമ്പളം, ഉദ്യോ​ഗക്കയറ്റം, ​ഗ്രേഡ് പ്രമോഷൻ, ഇൻക്രിമെന്റ്, എന്നിവയെല്ലാം 3 മാസത്തിനകം അനുവദിക്കണമെന്ന് നിർദേശിച്ചു. ഇൻവാലിഡ് പെൻഷൻ ഉത്തരവ് കമ്മീഷൻ റദ്ദാക്കി. രോഗ‌ബാധിതയായ ദിവസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിർദേശിച്ചു. ജോലി ചെയ്യാനാകാത്ത വിധം രോ​ഗം ബാധിക്കുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ…

      Read More »
    • വിഴിഞ്ഞം വഴി കളിയിക്കവിള-കരുനാഗപളളി കെഎസ്ആർടിസി സർവീസ് 

      വിഴിഞ്ഞം:തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്നാരംഭിച്ച് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരപ്രദേശത്ത് കൂടെ പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിക്കുന്നു.  കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെയാണ് സർവ്വീസ്.ഊരമ്പ്, പൂവാർ, വിഴിഞ്ഞം, കോവളം, പൂന്തുറ, ബീമാപള്ളി, വലിയതുറ, വെട്ടുകാട്, വേളി, തുമ്പ, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല വഴിയാണ് സർവ്വീസ്. ഫ്ലാഗ് ഓഫ് നവംബർ 15 വൈകിട്ട് അഞ്ചിന് വെട്ടുകാട് നടക്കും…

      Read More »
    • അനങ്ങൻമലയില്‍ നിന്നും വെള്ളപ്പാച്ചിൽ; പനമണ്ണ സെന്ററിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി

      ഒറ്റപ്പാലം: അനങ്ങൻമലയില്‍നിന്നുള്ള വെള്ളപ്പാച്ചിലില്‍ പനമണ്ണ സെന്ററിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡിലെ വാഹനഗതാഗതവും ദുഷ്കരമായി.   വ്യാഴാഴ്ച വൈകീട്ട് നാലോടെ പെയ്ത ശക്തമായ മഴയിലാണ് പാതയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടായത്. കടക്കാര്‍ക്ക് ചെറിയതോതിലുള്ള നാശനഷ്ടം നേരിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ചെറിയ തോതിലുള്ള ഉരുള്‍പൊട്ടലാകാം പനമണ്ണ സെന്ററിലേക്ക് ഇത്തരത്തില്‍ വെള്ളപ്പാച്ചിലുണ്ടാകാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. ഇരുചക്ര വാഹനങ്ങളിലെ യാത്രികരാണ് കൂടുതലും വെട്ടിലായത്.പ്രദേശത്തെ വിദ്യാലയങ്ങള്‍ വിട്ട് കുട്ടികള്‍ വീടുകളിലേക്ക് പോയ സമയമായതിനാല്‍ അപകടങ്ങള്‍ ഒഴിവായി.

      Read More »
    • കനത്തമഴ; കാന്തല്ലൂർ ഇരച്ചില്‍പാറ വെള്ളച്ചാട്ടം കാണാൻ വൻ ജനത്തിരക്ക് 

      കാന്തല്ലൂര്‍ പഞ്ചായത്തില്‍ പ്രശസ്ത ഇരച്ചില്‍ പാറ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ വൻതിരക്ക്. ആയിരത്തലധികം സഞ്ചാരികളാണ് ദിവസേന വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയായി കാന്തല്ലൂര്‍ മലനിരകളില്‍ കനത്തമഴ തുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തില്‍ നല്ല നീരൊഴുക്കുണ്ട്.ഇതാണ് സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്. നൂറടി ഉയരത്തില്‍നിന്ന് വീഴുന്ന വെള്ളചാട്ടം മറ്റേതൊരു വെള്ളച്ചാട്ടത്തേക്കാളും ഭംഗിയേറിയതാണ്. സുരക്ഷിതമായി ഇവിടെ കുളിക്കുവാനും കഴിയും. വെള്ളച്ചാട്ടത്തിനടുത്ത് പത്തടി അകലം വരെ ചെറുവാഹനത്തില്‍ എത്താൻ കഴിയും എന്നതും മറ്റൊരു പ്രത്യേകതയാണ്. കോവില്‍ക്കടവ് ടൗണില്‍ നിന്നും ഇടക്കടവ് റോഡില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതേസമയം റോഡിന് വീതിയില്ലാത്തതും വെള്ളച്ചാട്ടത്തിന് മുൻവശത്തുള്ള അനധികൃത പെട്ടിക്കടകളും സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

      Read More »
    • ക്രിസ്മസ് ആഘോഷമാക്കാന്‍ ഇത്തവണ സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകൾ

      തിരുവനന്തപുരം: ക്രിസ്മസ് ആഘോഷമാക്കാന്‍ ഇത്തവണ സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളെത്തും. കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4,866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനെത്തുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്തമായ ക്രിസ്മസ് ട്രീകള്‍ ഉപയോഗിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മൂന്ന് ഇനങ്ങളിലുള്ള ക്രിസ്മസ് ട്രീകളാണ് കൃഷിവകുപ്പ് വിതരണം ചെയ്യുന്നത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളില്‍പ്പെട്ട ചെടികളാണ് വളര്‍ത്തിയതെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മണ്‍ചട്ടിയിലും ഗ്രോബാഗിലും ലഭ്യമാക്കും. നാല് കൊല്ലം വരെ ചട്ടിയില്‍ വളര്‍ത്തിയാല്‍ പിന്നീട് വീട്ടുമുറ്റത്ത് വളര്‍ത്താം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 31 സര്‍ക്കാര്‍ ഫാമുകളിലായാണ് 4,866 ക്രിസ്മസ് ട്രീകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മുതല്‍ മൂന്ന് അടിവരെ ഉയരമുള്ളവയാണ് ചെടികള്‍. 200 മുതല്‍ 400 രൂപവരെയാണ് തൈകളുടെ വില. നവംബര്‍ അവസാനത്തോടെയാണ് വില്‍പ്പന ആരംഭിക്കുക. ഓണ്‍ലൈന്‍ വഴിയും തൈകള്‍ ലഭിക്കും.

      Read More »
    • പത്തനംതിട്ടയിൽ ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

      പത്തനംതിട്ട:  ബേക്കറിയില്‍ നിന്ന് ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.ഇലവുംതിട്ടയിലാണ് സംഭവം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേര്‍ ഇലവുംതിട്ട നെല്ലാനിക്കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇലവുംതിട്ടയിലെ ദീപാ ബേക്കറിയില്‍ നിന്ന് ചിക്കൻ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബര്‍ഗര്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവര്‍മ്മ കഴിച്ചവര്‍ക്കും പ്രശ്നങ്ങളുണ്ടോയിട്ടുണ്ട്.സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.അതേസമയം ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.

      Read More »
    • തുലാമഴ തകർക്കുന്നു;  സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 12 ശതമാനം അധിക മഴ

      പത്തനംതിട്ട:തുലാമഴ തകര്‍ത്ത് പെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 12 ശതമാനം അധിക മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്തനംതിട്ടയില്‍ 67 ശതമാനവും തിരുവനന്തപുരത്ത് 57 ശതമാനവും അധിക മഴ ലഭിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ശരാശരിയെക്കാള്‍ കുറവ് മഴ ലഭിച്ചത്. ആലപ്പുഴ 34 ശതമാനവും കാസര്‍കോട് 13, കൊല്ലം 12, കോട്ടയം 16, മലപ്പുറം 6, പാലക്കാട് 10, തൃശൂര്‍ 3, എറണാകുളം 20 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ലഭിച്ച അധിക മഴ.

      Read More »
    Back to top button
    error: