Kerala

    • നിയമ നടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു; കോടതിയില്‍ നാളെ കേസ് ഫയല്‍ ചെയ്യും

      തിരുവനന്തപുരം: നടുറോഡില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രന്‍, എംഎല്‍എ സച്ചിന്‍ ദേവ്, കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. അതേസമയം, ഡ്രൈവര്‍ യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. യദുവിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണവും നടത്തും. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡിസിപിക്ക് കൈമാറും. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയില്ല. തമ്പാനൂരില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം മുതലുളള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ രാത്രികാല ദൃശ്യങ്ങള്‍ക്ക് തെളിച്ചമില്ലെന്നതും പൊലീസിനു തലവേദനയാകുന്നുണ്ട്.

      Read More »
    • തെളിയിച്ചത് എണ്ണിയാല്‍ ഒടുങ്ങാത്ത ക്രിമിനല്‍ കേസുകള്‍; ഇടുക്കി ജില്ലാ പൊലീസിലെ സൂപ്പര്‍മാന്‍ എസ്.ഐ: സജിമോന്‍ ജോസഫ്

      ഇടുക്കി: നീണ്ട 31 വര്‍ഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പിടയിറങ്ങി എസ് ഐ സജിമോന്‍ ജോസഫ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം വി ആര്‍ എസ് എടുത്ത് സ്വയം സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു സജിമോന്‍ സ്വന്തം ശരീരത്തേയേം കുടുംബത്തെയും മറന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ എന്നും ഒരത്ഭുതതോടെയാണ് നോക്കി കണ്ടിരുന്നത്. ഇടുക്കി ജില്ലയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ഏതെങ്കിലും ഒരു ക്രൈം കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ തൊട്ട് പിറകെ എസ് ഐ സജിമോന് കോള്‍ വന്നിരിക്കും. ഒടുവില്‍ ആ പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടിവരുന്നതുവരെ സജിക്ക് വിശ്രമമില്ല. 1993 ഫെബ്രുവരി ഒന്നിന് കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോന്‍ ജോസഫിന്റെ (54) ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. അവിടുന്ന് തുടങ്ങി 31 വര്‍ഷവും നാല് മാസവും നീണ്ട സര്‍വ്വീസ് അവസാനിപ്പിച്ചത് കമ്പംമേട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിട്ടാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ട് ടീമിലെ…

      Read More »
    • മാസപ്പടി കേസില്‍ മുഖ്യനും മകള്‍ക്കുമെതിരെ കൂടുതല്‍ തെളിവുകളുമായി കുഴല്‍നാടന്‍

      തിരുവനന്തപുരം: മാസപ്പടി കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രി, മകള്‍ ടി. വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്നതെന്നു പറഞ്ഞാണു രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ വീണ്ടും വാദംകേള്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാല് രേഖകളാണു പുതുതായി ഹാജരാക്കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണം ഹരജിയില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ട തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിരുന്നില്ല. ഇതിനിടെ സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലന്‍സ് രംഗത്തുവന്നിരുന്നു. ഇത് തെളിയിക്കുന്ന റവന്യു വകുപ്പ് രേഖകളും വിജിലന്‍സ് ഹാജരാക്കിയിരുന്നു. വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കണമെന്ന ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരുന്നതെങ്കിലും കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് മാത്യു പിന്നീട് എത്തിയിരുന്നു.  

      Read More »
    • മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

      തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍…

      Read More »
    • രോഗികളുടെ ഡയാലിസിസിനിടെ ഫ്യൂസൂരി കെഎസ്ഇബി; പ്രതിഷേധം, പിന്നാലെ കണക്ഷന്‍ പുനഃസ്ഥാപിച്ചു

      എറണാകുളം: നാല്‍പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം. ഇന്നലെ രാവിലെ എട്ടരയോടെയാണ് കെഎസ്ഇബി. ലൈന്‍മാനെത്തി ഫ്യൂസ് ഊരിയത്. രോഗികള്‍ക്കു സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിനിടെയാണു സംഭവമുണ്ടായത്. ഇന്‍വെര്‍ട്ടര്‍ സംവിധാനം ഉപയോഗിച്ച് അല്‍പസമയം മാത്രമേ വൈദ്യുതി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റര്‍ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും ബില്‍ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. എംഎല്‍എ അടക്കമുള്ളവര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കല്‍, വാര്‍ഡ് മെമ്പര്‍ പി.പി.എല്‍ദോസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിക്കുകയായിരുന്നു. സംഭവം വഷളാകുമെന്നു കണ്ടതോടെ 11 മണിയോടെ…

      Read More »
    • ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

      കൊച്ചി: കേരളത്തില്‍ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതല്‍ ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ മാറ്റം വരുത്തി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സര്‍ക്കാരിന് ഈ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ലൈസന്‍സ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിച്ചിരുന്നു. ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കാതെ ടെസ്റ്റില്‍ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഗതാഗത വകുപ്പ് വരുത്തിയ…

      Read More »
    • പദവി നല്‍കിയതിനെ ചൊല്ലി ലീഗ് നേതൃത്വത്തില്‍ ഭിന്നത; അവസാനിക്കാതെ ഹരിത വിവാദം

      കോഴിക്കോട്: പാര്‍ട്ടിയിലെ ‘പുരുഷാധിപത്യത്തിനെതിരെ’യുള്ള പോരാട്ടം അവസാനിപ്പിച്ച് ഹരിത നേതാക്കളായ നജ്മ തബ്ഷീറയും ഫാത്തിമ തഹ്ലിയയും മുഫീദ തസ്നിയും മുസ്ലിം ലീഗിലെ പദവികള്‍ സ്വീകരിച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. മൂവരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങളുടെയും പരാതികളുടെയും കാര്യത്തില്‍ ലീഗ് നേതൃത്വത്തില്‍നിന്ന് എന്ത് അനുകൂല നടപടിയുണ്ടായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. എന്നാല്‍, പാര്‍ട്ടിയില്‍ തിരിച്ചെത്തി പദവികളിലെത്താനായി മൂവര്‍ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. എം.എസ്.എഫ് നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നജ്മ തബ്ഷീറയെ അശ്ലീലഭാഷയില്‍ അധിക്ഷേപിച്ചെന്ന കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാന്‍ നിയമപരമായി കോടതിയില്‍ സമര്‍പ്പിക്കേണ്ട അപേക്ഷ നജ്മ തബ്ഷീറ ലീഗ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. നജ്മ വാദിയും നവാസ് പ്രതിയുമായ ഈ കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നജ്മയുടെ സത്യവാങ്മൂലത്തോടൊപ്പം അടുത്ത ദിവസം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം. നജ്മയെയും മുഫീദയെയും യൂത്ത് ലീഗ് അഖിലേന്ത്യാ കമ്മിറ്റിയിലും തഹ്ലിയയെ സംസ്ഥാന കമ്മിറ്റിയിലുമാണ് ഭാരവാഹികളാക്കിയത്. ഇവര്‍ക്കൊപ്പം നടപടി നേരിട്ട…

      Read More »
    • വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോയുടെ മുഴ നീക്കംചെയ്തു

      കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ…

      Read More »
    • സംസ്ഥാനത്ത് വീണ്ടും കുഴഞ്ഞുവീണ് മരണം; ഇന്ന് മരിച്ചത് മത്സ്യത്തൊഴിലാളി

      കൊച്ചി: സംസ്ഥാനത്ത്‌ ഉഷ്ണ തരംഗം കനക്കവേ വീണ്ടും ഒരാൾ കുഴഞ്ഞുവീണ് മരിച്ചു.ചിറ്റാറ്റുകര നീണ്ടൂർ തെക്കേത്തറ ചന്ദ്രബാബു(48) ആണ് മരിച്ചത്. നോർത്ത് പറവൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയായിരുന്നു.ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. മത്സ്യമാർക്കറ്റില്‍ വാഹനത്തില്‍നിന്ന് ബോക്സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെയാണ് സംഭവം. ഭാര്യ: തൃപ്രയാർ സ്വദേശി ജീവ. മക്കള്‍: ലക്ഷ്മി, ആദിത്ത്.

      Read More »
    • ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന്‌ ഇടതുമുന്നണിക്ക്‌ 12 സീറ്റ്‌: സി.പി.ഐ

      തിരുവനന്തപുരം: ഇക്കുറി ലോക്‌സഭയിലേക്കു കേരളത്തില്‍നിന്ന്‌ ഇടതുമുന്നണിക്ക്‌ 12 സീറ്റ്‌ ലഭിക്കുമെന്ന്‌ സി.പി.ഐ. സി.പി.ഐ. മത്സരിച്ച തൃശൂര്‍, മാവേലിക്കര സീറ്റുകളില്‍ വിജയം ഉറപ്പാണ്‌. തിരുവനന്തപുരത്ത്‌ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയസാധ്യതയുണ്ടെന്ന പ്രതീക്ഷയും നിര്‍വാഹകസമിതിയോഗം പങ്കുവച്ചു. ഇവയ്‌ക്കുപുറമെ, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്‌, കണ്ണൂര്‍, വടകര, കാസര്‍ഗോഡ്‌, കോഴിക്കോട്‌ സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നാണ്‌ സി.പി.ഐ. വിലയിരുത്തല്‍. ഇത്തവണ രാഹുല്‍ അനുകൂല തരംഗമില്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇടതിനേ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്നും പാര്‍ട്ടി വിലയിരുത്തി.നേരത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റും 10 മുതൽ 12 സീറ്റുകൾ വരെ ലഭിക്കുമെന്ന സൂചന പങ്ക് വച്ചിരുന്നു.

      Read More »
    Back to top button
    error: