India

  • മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി

    ബംഗളൂരു: മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബി.ജെ.പി. കർണാടക യൂണിറ്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്ബോള്‍ മുസ്‍ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. എക്സില്‍ നാല് മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. പലരും വിഡിയോ തെരഞ്ഞെടുപ്പ് കമീഷന് ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം വിഡിയോയില്‍ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ സമീപനത്തെ വിമർശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ ഇത്രത്തോളം ദുർബലമായ അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഒരു തമാശയായി മാറി. ബി.ജെ.പിക്കും മോദിക്കും ഒരു നിയമവും ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്.…

    Read More »
  • വിശുദ്ധ ഗ്രന്ഥം കീറി; പഞ്ചാബിലെ ഗുരുദ്വാരയില്‍ യുവാവിനെ തല്ലിക്കൊന്നു

    ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകള്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ച്‌ 19കാരനെ തല്ലിക്കൊന്നു. ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു. അതേസമയം യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി കുടുംബം പറയുന്നു.രണ്ട് വർഷമായി മകൻ മാനസിക പ്രശ്നങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് ബക്ഷീഷിന്റെ പിതാവ് ലക്വിന്ദർ സിംഗ് പറഞ്ഞു.ഇനി തന്റെ കുടുംബം ഒരിക്കലും ഗുരുദ്വാര സന്ദർശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • പോക്‌സോ കേസ് പ്രതിയെ  വെടിവെച്ചിട്ട് പോലീസ് 

    ബംഗളൂരു: പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പോലിസ് വെടിവെച്ച്‌ കീഴ്‌പ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്‌സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച്‌ കീഴ്‌പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതിയായ സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച്‌ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യഗിരി പോലീസ് ഇന്‍സ്‌പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയും പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. വെടിയേറ്റ സദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം…

    Read More »
  • സ്റ്റേഷന്‍ മാസ്റ്റര്‍ ഉറങ്ങിപ്പോയി; സിഗ്നൽ കിട്ടാതെ ട്രെയിൻ കാത്തുകിടന്നത് അര മണിക്കൂറോളം !

    ന്യൂഡല്‍ഹി: സ്റ്റേഷന്‍ മാസ്റ്റര്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയതിനേത്തുടര്‍ന്ന് സിഗ്നല്‍ കിട്ടാതെ ട്രെയിൻ നിർത്തിയിട്ടത് അരമണിക്കൂറോളം. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്തുള്ള ഉദി മോര്‍ റോഡ് സ്‌റ്റേഷനിലാണ് സംഭവം. പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനാണ് നിഗ്നല്‍ ലഭിക്കാതെ വന്നതോടെ നിർത്തിയിടേണ്ടി വന്നത്. ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയെങ്കിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉണര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന്‍ മാസ്റ്റര്‍ വീഴ്ച സമ്മതിച്ചതായും മാപ്പപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്റ്റേഷന്‍ മാസ്റ്ററോട് ആഗ്ര റെയില്‍വേ ഡിവിഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആഗ്ര റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു

    Read More »
  • ചൈനയ്ക്ക് പിന്നാലെ നേപ്പാളും; ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി  ഭൂപടം

    ന്യൂഡൽഹി: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധിച്ച്‌ ഇന്ത്യ. നേപ്പാളിന്റെ പുതിയ 100 രൂപ നോട്ടിലെ ഭൂപടത്തിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെതായി ചിത്രീകരിച്ചിരിക്കുന്നത്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി പ്രദേശങ്ങളാണ് നേപ്പാളിന്റെതായി ഭൂപടത്തിലാക്കിയത്.വ്യാജ ഭൗമ വിപൂലികരണമെന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ പ്രചണ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ കറന്‍സി പുറത്തിറക്കാന്‍ തീരുമാനമെടുത്തതെന്നാണ് അറിവ്. സിക്കിം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി  1,850 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍.

    Read More »
  • അമിത് ഷായ്‌ക്കെതിരെ മത്സരിക്കരുത്’; ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാര്‍ഥികള്‍

    അഹ്‌മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. നാമനിർദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ സമ്മർദം ചെലുത്തി മത്സരരംഗത്തുനിന്നു പിൻവലിപ്പിച്ചെന്ന ആരോപണവും ഉയരുകയാണ്. ഗാന്ധിനഗറില്‍ 16 സ്ഥാനാർഥികളാണു പത്രിക പിൻവലിച്ചിരിക്കുന്നത്. ഇതില്‍ 12 പേർ സ്വതന്ത്രന്മാരും നാലുപേർ പ്രാദേശിക പാർട്ടി നേതാക്കളുമാണ്. പത്രിക സമർപ്പിച്ചവരില്‍ മൂന്നുപേരാണ് ബി.ജെ.പിക്കും ഗുജറാത്ത് പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായുടെ ആള്‍ക്കാർ തങ്ങളെ നിരന്തരം പിന്തുടരുകയും സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും പ്രവർത്തകരും മുതല്‍ ക്രൈംബ്രാഞ്ച്, പൊലീസ് ഉദ്യോഗസ്ഥർ വരെ ഭീഷണികളുമായി പിന്നാലെയുണ്ടെന്നു വെളിപ്പെടുത്തലുമുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം അപകടത്തിലാണെന്നും ഇവർ പറയുന്നു.   ജിതേന്ദ്ര ചൗഹാൻ എന്ന 39കാരനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആദ്യമായി ബി.ജെ.പിക്കെതിരെ ആരോപണമുയർത്തിയത്. ഗാന്ധിനഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്…

    Read More »
  • ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം ; പഞ്ചാബിൽ കർഷകൻ കൊല്ലപ്പെട്ടു

    പട്യാല: പഞ്ചാബിലെ സെഹ്റ ഗ്രാമത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. കിസാൻ യൂണിയൻ പ്രവർത്തകൻ സുരേന്ദർപാല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബി.ജെ.പി. നേതാക്കള്‍ സുരേന്ദറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണവുമായി കിസാൻ യൂണിയൻ രംഗത്തെത്തി. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും മുൻ കോണ്‍ഗ്രസ് നേതാവുമായ പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെയായിരുന്നു ഒരു സംഘം കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ എതിർക്കാനെന്നോണം ബി.ജെ.പി. പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പിന്നാലെ കർഷകൻ വീണു മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്യാലയില്‍ നിന്നുള്ള സിറ്റിങ് എം.പി.യാണ് പ്രണീത് കൗർ. നേരത്തെ കോണ്‍ഗ്രസിലായിരുന്ന പ്രണീതിനെ പിന്നീട് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇവർ ബി.ജെ.പിയില്‍ ചേർന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ വൻ പൊലീസ് സന്നാഹമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.

    Read More »
  • പാലിൽ വിഷാംശം! ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

          പാൽ ആരോഗ്യദായകമാണ്, പോഷക സമ്പന്നമാണ്, രുചികരമാണ്. അതുകൊണ്ടു തന്നെ പ്രായഭേദമന്യേ പ്രതിദിനം നാം പാൽ  ഉപയോഗിക്കുന്നു. പക്ഷേ ഈ പാൽ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ…? ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഡൽഹിയിൽ വിതരണം ചെയ്യുന്ന പാലിൽ ഓക്‌സിടോസിൻ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസാണ് ഞെട്ടിക്കുന്ന ഈ വസ്തുത റിപ്പോർട്ട് ചെയ്‌തത്. ഓക്സിടോസിൻ കന്നുകാലികളിൽ, പ്രത്യേകിച്ച് പശുക്കളിൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന  ഹോർമോണ്‍ ആണ്. എന്നാൽ, ഇത് പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. കറവയുള്ള കന്നുകാലികളിൽ പാൽ അളവ് വർധിപ്പിക്കുന്നതിനായി ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കന്നുകാലികളുടെ ആരോഗ്യത്തെ മാത്രമല്ല, പാൽ കഴിക്കുന്ന മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഏപ്രിലിൽ കേന്ദ്ര സർക്കാർ ഈ മരുന്ന് നിരോധിച്ചിരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലു കന്നുകാലികളെ വളർത്തുന്ന ഡെയറികളിൽ ഓക്‌സിടോസിൻ ദുരുപയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അതിന്റെ വ്യാജ…

    Read More »
  • ഗുരുവായൂർ സ്വദേശി ബഹിയക്ക് ‘നാഷണൽ ലിറ്ററേച്ചർ ബുക്ക് പ്രൈസ്’ പുരസ്‌കാരം

        ലോകമലയാളികൾക്കായി മലയാളം ലിറ്ററേച്ചർ ഫോറം ന്യൂ ഡൽഹി സംഘടിപ്പിച്ച ആദ്യ ഗോൾഡൻ പീക്കോക്ക് മലയാളം ലിറ്ററേച്ചർ ബുക്ക് പ്രൈസിന് അനുഭവക്കുറിപ്പ്/ ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ഗുരുവായൂർ സ്വദേശി ബഹിയയുടെ ‘ഹേ വേശ്യാസ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്?’ എന്ന കൃതി അർഹമായി. വിവിധ സാഹിത്യ വിഭാഗങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാർഡിനായി പരിഗണിച്ചത്. ഇരുപത്തി അയ്യായിരം രൂപയും  പ്രശസ്തിപത്രവും ഗോൾഡൻ പീക്കോക്ക് ശില്‌പവും അടങ്ങുന്നതാണ് അവാർഡ്. മെയ് 26ന് ഡൽഹിയിൽ ഡോ.അബേദ്കർ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയ യിലും സജീവമായ ബഹിയയുടേതായി കഥ, കവിത, നോവൽ തുടങ്ങി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹിയയുടെ കഥാസമാഹാരം ഉൾപ്പെടെ പല രചനകളും ഇംഗ്ലീഷിലും അറബിയിലും തമിഴിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വെന്മേനാട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായ ബഹിയ സോഷ്യോളജി, സൈക്കോളജി, മലയാളം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയും കൃഷി, കന്നുകാലി വളർത്തൽ, തുടങ്ങി പ്രകൃതി സൗഹൃദ…

    Read More »
  • പി.ആർ.ഒ അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാർ വിവാഹിതനായി

    ചലച്ചിത്ര പത്ര പ്രവർത്തകനും പി.ആർ.ഒയുമായ സി.കെ അജയ് കുമാറിൻ്റെ പുത്രൻ കൃഷ്ണകുമാറും, പാലക്കാട് എരിമയൂർ സ്വദേശി പൂജാ വൈഷ്ണവിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹാനന്തരം കോയമ്പത്തൂരിൽ നടന്ന സൽക്കാര ചടങ്ങിൽ നടൻ റഹ്മാൻ, വ്യവസായിയും സിനിമാ നിർമ്മാതാവുമായ ‘കോറൽ’ വിശ്വനാഥൻ ഉൾപ്പെടെ സിനിമാ, രാഷ്ട്രിയ,സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത് ദമ്പതികൾക്ക് ആശംസകൾ നേർന്നു.

    Read More »
Back to top button
error: