Crime
-
ഗുണ്ടാപ്പാര്‍ട്ടിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഇരുപതോളം പേര്‍ക്കെതിരെ
തൃശൂര്‍: ജയില്‍ മോചിതനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഗുണ്ടാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാത്തലവനടക്കം ഇരുപതോളം ക്രിമിനലുകളെ പൊലീസ് വിളിച്ചുവരുത്തി കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടാത്തലവന്‍ കുറ്റൂര്‍ അനൂപ്, കാപ്പ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ 2 ഗുണ്ടകള്‍, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു മോചിതരായവര്‍ എന്നിവരടക്കമാണ് അറസ്റ്റിലായത്. സിആര്‍പിസി 151ാം വകുപ്പു പ്രകാരം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരിലാരും നിലവില്‍ പൊലീസ് തിരയുന്നവരല്ല എന്നതിനാല്‍ താക്കീതിന്റെ സ്വഭാവത്തില്‍ കസ്റ്റഡിയിലെടുക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. 4 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ മാസം 13നാണ് അനൂപ് മോചിതനായത്. തിരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ 28നു കുറ്റൂരില്‍ അനൂപ് പാര്‍ട്ടി സംഘടിപ്പിച്ച വിവരം അറിഞ്ഞിരുന്നുവെന്നാണു പൊലീസ് വിശദീകരണം. പാര്‍ട്ടി നടക്കുമ്പോള്‍ പൊലീസ് എത്തുന്ന ദൃശ്യം ഗുണ്ടകള്‍ പ്രചരിപ്പിച്ച റീലില്‍ കാണാം. ബന്ധുവിന്റെ മരണസമയത്തു താന്‍ ജയിലിലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഭക്ഷണം നല്‍കുന്ന ചടങ്ങാണിതെന്നും അനൂപ് വിശദീകരിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു മദ്യം വിതരണം…
Read More » -
മദ്യലഹരിയില്‍ കൂടപ്പിറപ്പിനെ കുത്തിക്കൊലപ്പെടുത്തിയ ക്രൂരത, ഒളിവിൽ പോയ പ്രതി പൊലീസ് വലയിൽ കുടുങ്ങി
മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കണ്ണൂരിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ ജ്യേഷ്ഠന്‍ രാജീവനെ(43) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അനുജന്‍ സജീവനെ(40) ആണ് ഒളിവില്‍ കഴിയവെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇരിക്കൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് ആറിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ സജീവൻ വീട്ടുമുറ്റത്ത് നിന്ന രാജീവനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇരിക്കൂര്‍ സി ഐ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വീരാജ് പേട്ട, സിദ്ധാപുരം, ഗോണിക്കുപ്പ, തുടങ്ങിയ സ്ഥലങ്ങളിലും കര്‍ണാടക വനത്തിലും അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ റെയില്‍വെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.…
Read More » -
പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന,പിടിച്ചെടുത്തത് 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 200 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പെരുമ്പാവൂർ ടൌൺ, കണ്ടന്തറ, ബീവറേജസ് പരിസരം, ഭായ് മാർക്കറ്റ് എന്നിവിടങ്ങളിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 71 കേസുകൾ രജിസ്റ്റർ ചെയ്തു. വൈകിട്ട് 4 മണിമുതൽ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ നീണ്ടു. റെയ്‌ഡിൽ ജില്ലയിലെ 14 ഓഫീസുകൾ പങ്കെടുത്തു. ജില്ലയിലുടനീളം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കും, ബീവറേജ് പരിസരങ്ങളിലെ പരസ്യ മദ്യപാനത്തിനും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം, വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് സ്‌കൂട്ടർ മറിച്ചിട്ടു ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന…
Read More » -
”രാഹുലും അമ്മയും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചു, നിര്‍ബന്ധിച്ച് കുടിപ്പിച്ചെങ്കിലും ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു” …നവവധുവിന്റെ മൊഴിയില്‍ കുടുംബവും കുടുങ്ങും, ഇടപെട്ട് ഗവര്‍ണറും
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതിയെ കേരളത്തില്‍ നിന്ന് കടത്താന്‍ അടുത്ത ബന്ധുക്കലും കൂട്ടു നിന്നു. ഇതിനിടെ നവവധുവിന്റെ മൊഴിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തു വന്നു. അതിനിടെ രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്നും ഏതാണ്ട് ഉറപ്പായി. ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലര്‍ച്ചെയാണെന്നാണ് മൊഴി. മറ്റൊരു യുവതിയെ രജിസ്റ്റര്‍ മാരീജ് ചെയ്തത് മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്ത വില്ലനാണ് രാഹുല്‍. രാഹുലിന്റെ സംശയ രോഗത്തെ വിശദീകരിക്കുന്നതാണ് യുവതിയുടെ മൊഴി. അതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടപെടുകയാണ്. സര്‍ക്കാരിനോട് രാജ്ഭവന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ മൊഴിയില്‍ രാഹുലിന്റെ അമ്മയ്ക്കെതിരേയും ഗുരുതര ആരോപണമുണ്ട്. ഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു. എന്നെ മര്‍ദ്ദിക്കുമ്പോള്‍ തൊട്ടടുത്ത മുറികളില്‍ പോലും ആളുകള്‍ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട്…
Read More » -
കോടികളുടെ തട്ടിപ്പ്, ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടി; മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് ഉടമ അറസ്റ്റില്‍
കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഫിന്‍സെര്‍വിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. നേരത്തേ കണ്ടുകെട്ടിയിരുന്നു. എബിന്‍ വര്‍ഗീസിന്റെ ഭാര്യ എ. ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എബിനെ ഇ.ഡി. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലൈയ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവരുകയും പോലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.…
Read More » -
ടിടിഇമാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍നിന്ന് പൊക്കിയ പ്രതികളുടെ കൈയില്‍ കഞ്ചാവും
കൊച്ചി: സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 5.30ഓടേയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു. ഉടന്‍ തന്നെ…
Read More » -
ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതില്‍ പക; കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍
കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അലനെ അറസ്റ്റില്‍. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലനെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ ഇന്നലെ വൈകിട്ട് 7.45ന് കുത്തിക്കൊന്നത്. ഇതിനു ശേഷം ഒളിവിലിരുന്ന വീട്ടിലെത്തി അലന്‍ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. അലന്റെ വീടിനടുത്തു തന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലന്‍ പറയുന്നുണ്ട്. എന്നാല്‍, ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താന്‍ നോക്കിയതാണോ തെറ്റ് എന്ന രീതിയില്‍ ബിനോയിയും സംസാരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ്…
Read More » -
വനത്തില്‍വെച്ച് യുവതിയുടെ ഇരുകാല്‍മുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: പാലോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു. ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Read More » -
”തല്ലിയത് ശരിയാണ്, എന്റെ ഭാവി എന്താകുമെന്ന് അറിയില്ല; ഏതോ സ്ഥലത്ത് തെണ്ടിത്തിരിയുന്നു”… സമൂഹമാദ്ധ്യമ ലൈവില്‍ രാഹുല്‍ ഗോപാല്‍
കോഴിക്കോട്: ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാല്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29). സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍. ”എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോള്‍. നാട്ടില്‍ നില്‍ക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു. കൊണ്ടോട്ടിയിലൊക്കെ ആള്‍ക്കാരുണ്ട് നിന്നെ കാണിച്ചുതരാമെന്നാണ് അവളുടെ ചേട്ടനൊക്കെ ഭീഷണിപ്പെടുത്തിയത്. അങ്ങനെയുള്ള കൈക്രിയകള്‍ക്ക് നിന്നുകൊടുക്കാന്‍ താത്പര്യമില്ലായിരുന്നു. നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് എന്റെ ജീവിതമാണ്. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാന്‍ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാര്‍ ചോദിച്ചോ കൊണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി…
Read More » -
യുവതിയായ വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി നഗ്‌നചിത്രങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി; തൊട്ടില്‍പ്പാലം സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൊട്ടില്‍പ്പാലം സ്വദേശിയായ പാറശ്ശേരി വീട്ടില്‍ ബിജോ സെബാസ്റ്റ്യനെയാണ് (കുണ്ടുതോട്-45) കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. കൂരാച്ചുണ്ടിലെത്തിയ യുവാവിനെ പോലീസ് തന്ത്രപൂര്‍വം അറസ്റ്റു ചെയ്യുകയായിരുന്നു. കൂരാച്ചുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍. സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ. മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More »