LIFE

  • നോക്കൗട്ടില്‍ എന്തു ചെയ്യും? ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്ഥാന്‍; ബംഗ്ലാദേശിനെ ഒഴിവാക്കിയതില്‍ കടുത്ത തീരുമാനം; പിഴയ്ക്കും കോടതി നടപടികള്‍ക്കും വഴിവയ്ക്കും; മുന്നറിയിപ്പുമായി പാക് മുന്‍ താരങ്ങളും

    ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയിരുന്നു. പകരം സ്‌കോട്ലന്‍ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം…

    Read More »
  • കുഞ്ഞു വിനോദിനിയുടെ വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും, വാക്കുപാലിച്ച് പ്രതിപക്ഷ നേതാവ്!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദ​ഗ്ദർ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ…

    Read More »
  • ഇ. ശ്രീധരന്‍ പറഞ്ഞതെല്ലാം വെറും തള്ളോ? ഹൈസ്പീഡ് റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; തമിഴ്‌നാടിനും ആന്ധ്രയ്ക്കും പദ്ധതി; കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് പതിനായിരം കോടി

    ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രത്യേക റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ ആരംഭിക്കും. അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി വരിക. ഖനനം മുതല്‍ ഉല്‍പാദനം വരെ കേന്ദ്രം ധനസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സെമികണ്ടക്ടര്‍ മിഷന്‍ 1.0 രാജ്യത്തിന്റെ സെമികണ്ടക്ടര്‍ ശേഷി ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ ഇന്ത്യന്‍ ഐപി വികസിപ്പിക്കുന്നതിനും, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0 ആരംഭിക്കും. കണ്ടെയ്‌നര്‍ നിര്‍മാണമേഖലയ്ക്ക് 10,000 കോടി പ്രഖ്യാപിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഖാദി, ഹാന്‍ഡ്ലൂം മേഖലയ്ക്കായി പദ്ധതികള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവതയുടെ കരുത്തില്‍ അധിഷ്ഠിതമാണ് ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ആമുഖമായി. പറഞ്ഞു. സാമ്പത്തികവളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവരുടെയും…

    Read More »
  • ബ്രിട്ടാനിയ ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ള മുതല്‍ വിമാനക്കമ്പനി ഉടമയായിരുന്ന തക്കിയുദ്ദീന്‍ വാഹിദും വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും വരെ; ബിസിനസില്‍ തിളങ്ങുന്ന മലയാളികളെ വടക്കേ ഇന്ത്യന്‍ സംഘങ്ങള്‍ ഇല്ലാതാക്കുന്നതോ? ദുരൂഹതകള്‍ ആവര്‍ത്തിക്കുമ്പോള്‍

    കൊച്ചി: ബ്രിട്ടാനിയ ബിസ്‌കറ്റുമായി എത്തിയ രാജന്‍ പിള്ളമുതല്‍ സി.ജെ. റോയ്‌വരെ ബിസിനസില്‍ തിളങ്ങിയ മലയാളികള്‍ക്കു പിന്നീടു സംഭവിച്ചത് എന്ത് എന്നു ചൂണ്ടിക്കാട്ടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍. രാജന്‍ പിള്ള ജയിലില്‍ അകാലത്തില്‍ മരിക്കുകയായിരുന്നു. വിമാനക്കമ്പനിയുമായി എത്തിയ തക്കിയുദീന്‍ വാഹിദ് വെടിയേറ്റു മരിച്ചു. വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റിനെ സാമ്പത്തികമായി വഞ്ചിച്ചു തകര്‍ത്തു. റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ തലവനെയും മരണത്തിലേക്ക് ആനയിച്ചെന്നാണു വിവാദം. റെയ്ഡിന് എത്തുമ്പോള്‍തന്നെ സ്ഥാപനത്തിലെ സകല സംഗതികളും പിടിച്ചെടുക്കുന്ന ഏജന്‍സികള്‍ എന്തുകൊണ്ടു തോക്ക് പിടിച്ചെടുത്തില്ലെന്ന ചോദ്യവും ഉന്നയിക്കുന്നു. പി.കെ. സുരേഷ് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.   രാജന്‍ പിള്ള മുതല്‍ ഡോ. സി.ജെ. റോയ് വരെ. വടക്കേ ഇന്ത്യന്‍ ലോബിക്ക് വേണ്ടി അകാലത്തില്‍ ജീവന്‍ പൊലിഞ്ഞുപോയ മലയാളി വ്യവസായികള്‍. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വടക്കേ ഇന്ത്യന്‍ ലോബികള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വളര്‍ന്നു വരുന്ന മലയാളി വ്യവസായികള്‍ക്ക് എന്നും അകാലമൃത്യു ആയിരുന്നു…

    Read More »
  • സൂര്യകുമാറും കൈവിട്ടോ? സെഞ്ചുറിക്കു പിന്നാലെ കീപ്പിംഗ് ഗ്ലൗസും കൈമാറി; സഞ്ജു ലോക കപ്പ് ടീമിനു പുറത്തേക്കെന്ന് ചര്‍ച്ചകള്‍; അഞ്ചു കളികളില്‍നിന്ന് ആകെ നേടിയത് 46 റണ്‍സ്

    തിരുവനന്തപുരം: വെടിക്കെട്ട് ബാറ്റിങിന് ശേഷം വിക്കറ്റ് കീപ്പിങും ലഭിച്ചതോടെ കാര്യവട്ടത്തെ ട്വന്റി 20 മത്സരം ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന്റെ സൂചനയാണെന്ന ചര്‍ച്ചകളുമായി ആരാധകര്‍. സ്ഥിരം വിക്കറ്റ് കീപ്പറായ സഞ്ജു സാംസണ് പകരം കാര്യവട്ടത്ത് കീപ്പങ് ജോലി ചെയ്തത് ഇഷാന്‍ കിഷനാണ്. പരമ്പരയിലെ നാലു മത്സരങ്ങളിലും സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പര്‍. പിന്നെ എന്തിന് കീപ്പിങില്‍ നിന്നും സഞ്ജുവിനെ മാറ്റി? ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇഷാനെ വിക്കറ്റ് കീപ്പിങിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഒറ്റരാത്രി കൊണ്ട് ഉണ്ടായതല്ലെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കുന്നു. തിലക് വര്‍മ ടീമില്ലാത്തതിനാലാണ് രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കും അവസരം ലഭിച്ചത്. എന്നാല്‍ വിക്കറ്റ് കീപ്പറെ മാറ്റാനുള്ള തീരുമാനം പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എടുത്തിരുന്നു എന്നാണ് മത്സരശേഷം ക്യാപ്റ്റന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘സഞ്ജു ആദ്യ മൂന്നു മത്സരങ്ങളിലും ഇഷാന്‍ ശേഷമുള്ള രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പരുക്ക് മൂലം നാലാം മത്സരത്തില്‍…

    Read More »
  • പാചക വാതക വില വീണ്ടും ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 49 രൂപ വര്‍ധന; ഹോട്ടല്‍ ഭക്ഷണം പൊള്ളും

    കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ക്ക് വില കൂടി. വാണിജ്യ സിലിണ്ടറിന്‍റെ വിലയിലാണ് വര്‍ധനയുണ്ടായത്. 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 49 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 1747 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകള്‍, റസ്റ്റൊറന്‍റുകള്‍, ബേക്കറികള്‍, കാറ്ററിങ് സംരംഭങ്ങള്‍ തുടങ്ങിയ ഭക്ഷ്യവിതരണ രംഗത്തുള്ളവരെയാകും വിലവര്‍ധന നേരിട്ട് ബാധിക്കുക. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225 രൂപ ഘട്ടംഘട്ടമായി കുറച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

    Read More »
  • ഇന്ത്യയില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമോ? ബില്‍ അവതരിപ്പിക്കാന്‍ മോദി സഖ്യകക്ഷിയുടെ നീക്കം; കുട്ടികളെ വച്ച് ഡാറ്റ ശേഖരിക്കാനുള്ള ഉപാധിയായി ഇന്ത്യന്‍ വിപണി മാറുന്നെന്നും വിമര്‍ശനം; നയങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ക്കു ചൂടേറുന്നു

    ന്യൂഡല്‍ഹി: മെറ്റയുടെയും യൂട്യൂബിന്റെയും ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ കുട്ടികള്‍ക്കു സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയിലെ (ടിഡിപി) എം.പിയാണ് ബില്ലുമായി രംഗത്തുവരുന്നത്. ‘നമ്മുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയയ്ക്ക് അടിമകളാകുന്നു എന്ന് മാത്രമല്ല, വിദേശ പ്ലാറ്റ്ഫോമുകള്‍ക്കായി ഡാറ്റ (വിവരങ്ങള്‍) നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തിരിക്കുന്നു’ നിയമസഭാംഗമായ എല്‍.എസ്.കെ. ദേവരായലു പറഞ്ഞു. ‘ഈ ഡാറ്റ ഉപയോഗിച്ച് ഈ കമ്പനികള്‍ അത്യാധുനിക എഐ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നു. ഫലത്തില്‍ ഇന്ത്യന്‍ ഉപയോക്താക്കളെ പ്രതിഫലം ലഭിക്കാത്ത ഡാറ്റാ ദാതാക്കളാക്കി മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ഇതിന്റെ തന്ത്രപരമായ സാമ്പത്തിക ലാഭം വിദേശ രാജ്യങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്യുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തിലെ മാറ്റങ്ങള്‍ കഴിഞ്ഞ മാസം, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ മാറി.…

    Read More »
  • യുദ്ധം ഒഴിവാക്കാന്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവം; അമേരിക്ക ആക്രമിച്ചാല്‍ ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്‍; ആക്രമണ സാധ്യത തള്ളാതെ ട്രംപ്; ജനകീയ പ്രക്ഷോഭത്തിനിടെ ഇറാന്‍ 6,563 പേരെ കൊന്നൊടുക്കിയെന്ന് മനുഷ്യാവകാശ സംഘടന

    ടെഹ്‌റാന്‍: ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാന്‍ സൈനിക മേധാവി ആവര്‍ത്തിക്കുമ്പോഴും പിന്നാമ്പുറത്ത് അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ഇറാന്‍. ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ സ്ഥിരീകരിച്ചെങ്കിലും ആക്രമണ ഭീഷണി തുടര്‍ന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് ഇടപെടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകളെ വാഷിംഗ്ടണ്‍ ഇറാന്റെ തീരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന യുദ്ധപ്രതീതിക്ക് വിപരീതമായി, ചര്‍ച്ചകള്‍ക്കായുള്ള സംഘടനാപരമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. വിപുലമായ ഒരു സംഘര്‍ഷം ഇറാനെയും അമേരിക്കയെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ശനിയാഴ്ച പറഞ്ഞു. ഈജിപ്ഷ്യന്‍…

    Read More »
  • എപ്‌സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും; ലൈംഗിക കുറ്റവാളിയുടെതായ ഫയലില്‍ ഉള്‍പ്പെട്ടത് നാണക്കേടെന്ന് കോണ്‍ഗ്രസ്; വെറും ജല്‍പനങ്ങള്‍ എന്ന് ബിജെപി

    ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പരാമര്‍ശിക്കുന്നതായുള്ള ആരോപണത്തില്‍ വിവാദം. പുറത്തുവന്നത് ജല്‍പ്പനങ്ങളാണെന്നും അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചു എന്നത് മാത്രമാണ് വസ്തുതയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകളാണെന്നും കടുത്ത ഭാഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്‍ശനം. രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ് പ്രധാനമന്ത്രിയുടെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നാണ് എപ്സ്റ്റീന്‍ വിവരിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയതാണ് എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍…

    Read More »
  • ഇറാനില്‍ സ്‌ഫോടന പരമ്പര; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇക്കുറിയും സംഭവിച്ചത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികള്‍?; കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; പങ്കില്ലെന്ന് ഇസ്രയേല്‍; ദുരൂഹത തുടരുന്നു

    ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.…

    Read More »
Back to top button
error: