Lead News
-
പ്രേംകുമാറിനെ ഏതു വിധേനയും കുപ്പിലാക്കണം; ഉറച്ച് സിപിഐഎം; നേരിൽ കാണാൻ കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി, ആളില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു,പ്രേംകുമാര്‍ തിരികെ വീട്ടിലെത്തുമ്പോൾ വീണ്ടും വരുമെന്ന് എംഎൽഎ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്…
Read More » -
നാലാം വയസില്‍ ദേശീയ അവാര്‍ഡ് ജേതാവ്; ചിരഞ്ജീവിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയം; പിന്നീടു സംഭവിച്ചത് അപ്രതീക്ഷിത മാറ്റം; അഭിനേത്രിയില്‍നിന്ന് ചിത്രകാരിയിലേക്കുള്ള കൂടുമാറ്റം; നിങ്ങളറിയും ഈ നടിയെ!
1990-ല്‍ മണിരത്‌നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ, ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയെ അവതരിപ്പിച്ച് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ആ നാലുവയസ്സുകാരിയെ ആരും മറക്കില്ല. ബേബി ശ്യാമിലിയുടെ ആ പ്രകടനം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി അവളെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയാക്കി. ഇന്ന്, 39-ാം വയസ്സില്‍, ഒരുകാലത്ത് തന്റെ മേല്‍ പതിഞ്ഞുനിന്ന പ്രകാശവലയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വയസ്സുള്ളപ്പോഴാണ് ശ്യാമിലി തന്റെ യാത്ര തുടങ്ങിയത്. മണിരത്‌നത്തിന്റെ ‘അഞ്ജലി’യിലൂടെയാണ് വലിയ ബ്രേക്ക് ലഭിച്ചതെങ്കിലും, മലയാളത്തില്‍ ‘മാളൂട്ടി’ (1990) എന്ന ചിത്രത്തിലൂടെ അവളുടെ കഴിവ് നേരത്തെ തിരിച്ചറിയപ്പെടുകയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബാലതാരമായി ഷാംലി മാറി. അതുമാത്രമല്ല, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളിലും ശ്യാമിലി ആധിപത്യം ഉറപ്പിച്ചു. ചിരഞ്ജീവിക്കും സഹോദരി ശാലിനിക്കുമൊപ്പം ‘ജഗദേക വീരുടു അതിലോകസുന്ദരി’ (1990), ഫാസിലിന്റെ…
Read More » -
തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്‍; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍
ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍. നിലയുറപ്പിക്കുന്ന ബാറ്റിങ്…
Read More » -
ചുമ്മാ ടെസ്റ്റ് ബുക്ക് നോക്കി കാണാപ്പാഠം പഠിക്കേണ്ടാ പാക്കിസ്ഥാനെ, ക്വസ്റ്റ്യൻസ് മുഴുവൻ ഔട്ട് ഓഫ് സിലബസാ… പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശമേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് പിൻതുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് എല്ലാരും കൂടാരം കയറി. സഹിബ്സദ ഫർഹാൻ (പൂജ്യം), സയിം അയൂബ് (ആറ്), സൽമാൻ ആഗ (നാല്), ബാബർ അസം (അഞ്ച്), ഉസ്മാൻ ഖാൻ (44), ശതാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്) ഫഹീം അഷറഫ് (10), ഷഹീൻ ഷാ (23*) ഉസ്മാൻ താരിഖ് (0), അബ്രാർ അഹമ്മദ് (0) എന്നിങ്ങനെയാണ് പാക് സ്കോറുകൾ. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ സഹിബ്സദ ഫർഹാനെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബുമ്രയുടെ രണ്ടാം ഓവറിൽ സയിം അയൂബും സൽമാൻ ആഗയും മടങ്ങി. പവർപ്ലേ തീരും മുൻപേ പാക്കിസ്ഥാനു നാലാം വിക്കറ്റുകളാണ് നഷ്ടമായി. അഞ്ചു റൺസെടുത്ത ബാബർ അസം അക്ഷർ പട്ടേലിന്റെ പന്തിൽ ബോൾഡായി. ആദ്യ ആറോവറിൽ 38 റൺസാണ്…
Read More » -
പാക്കിസ്ഥാൻ അഭിഷേകിനെ ഉന്നമിട്ടപ്പോൾ പണികൊടുത്തത് ഇഷാന്റെ വക, ഇന്ത്യ- പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി!!പാക്കിസ്ഥാന് 176 റൺസ് വിജയലക്ഷ്യം, അവസാന രണ്ട് ഓവറിൽ പാക്ക് ബോളർമാർ വീഴ്ത്തിയിട്ടത് നായകനുൾപ്പെടെ 3 വിക്കറ്റുകൾ, കഴിഞ്ഞ ആറ് കളിയിൽ അഭിഷേക് സംപൂജ്യനായി മടങ്ങിയത് 4 തവണ
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശമേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ഇന്ത്യ ഏഴിന് 175 റൺസെടുത്തു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായി. നാലു ബോൾ നേരിട്ട താരം ആഗയുടെ പന്തിൽ അഫ്രീദിക്ക് പിടികൊടുത്തു മടങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ ആറ് കളികളെടുത്താൽ നാലു തവണയും സംപൂജ്യനായി ആണ് താരത്തിന്റെ മടക്കം. അഭിഷേക് പുറത്തായെങ്കിലും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ (77) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.40 ബോളിൽ 3 സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. വെറും 27 പന്തിൽ അർധ സെഞ്ചുറി തികച്ച ഇഷാൻ, ഇന്ത്യ- പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡ് സ്വന്തമാക്കി. പവർപ്ലേ ഓവറുകളിൽ മാത്രം 42 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, ഈ ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന…
Read More » -
മർദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ്, ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി, ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ, അറസ്റ്റും ഇല്ല… എന്തൊരു നീതി നിർവഹണമാണിത്? ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാസംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചു-വിഡി സതീശൻ
തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാസംഘമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് പോലീസുകാരാണ് ഇന്നലെ ഒറ്റദിവസം സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിങ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ ഇങ്ങ് കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ. ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണം- സതീശൻ പരിഹസിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. എന്നാൽ പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി…
Read More » -
ഔദ്യോഗിക വാഹനം വൈകി; ഓട്ടോയില്‍ മടങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; മുന്‍ സീറ്റിലേക്ക് ഓടിക്കയറി സുരക്ഷാ ഉദ്യോഗസ്ഥന്‍; സീന്‍ കോണ്‍ട്രയായത് തൃശൂരില്‍
തൃശൂര്‍: ഔദ്യോഗിക വാഹനം വൈകിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയില്‍. ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം സ്ഥലത്തെത്തി. #SureshGopi, #Thrissur, #KeralaPolitics, #AutoRickshaw, #Sivaratri2026, #BreakingNews, #ViralVideo, #MalayalamNews, #KeralaNews, #ThrissurNews, #SureshGopiInAuto, #CentralMinister, #സുരേഷ്ഗോപി, #തൃശൂർ, #കേരളം, #വാർത്തകൾ, #വൈറൽ
Read More » -
പാക്കിസ്ഥാന്റെ ഒരു ആഗ്രഹം പോലെ അഭിഷേക് കളത്തിലിറങ്ങി, ആഗയുടെ ബോളിൽ തന്നെ പുറത്ത്!! റൺസെന്നുമെടുക്കാതെ പുറത്താകുന്നത് ഇത് രണ്ടാം തവണ, അർധശതകവുമായി ഇഷാനും പുറത്ത് ഇന്ത്യ 126-3
കൊളംബോ: പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 14.3 ഓവറിൽ 3ന് 126 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനും 25 റൺസെടുത്ത തിലകുമാണ് പുറത്തായത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 12 ഓവറിൽ രണ്ടിന് 108 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനുമാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ കളത്തിലിറങ്ങിയെങ്കിലും റൺസൊന്നുമെടുക്കാതെ പുറത്തായി. സൽമാൻ ആഗയുടെ ബോളിൽ ഷഹീൻ ഷാ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിലും അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. നാലു ബോൾ നേരിട്ട താരത്തിന് റൺസൊന്നും എടുക്കാനായില്ല. പിന്നീടങ്ങോട്ട് ഇഷാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അരങ്ങേറിയത്. പാക് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച താരം…
Read More » -
പാലക്കാട്ടെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളിക്കളയാതെ കണ്ണൻ ഗോപിനാഥൻ; ‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, കുട്ടിക്കാലം മുതൽക്കെ ഈ നാടിനോട് അഗാധമായ ബന്ധമാണുള്ളത്’
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും നിലവിൽ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടി എന്ത് തീരുമാനമെടുക്കുന്നോ അതിനനുസരിച്ച് നിൽക്കും. കുട്ടിക്കാലം മുതൽ പാലക്കാടുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൻ ഗോപിനാഥനെ പാലക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിചരിക്കുന്നുവെന്ന പ്രചരണങ്ങൾ മറുപടിയെന്നോണമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ”തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പാലക്കാട് മത്സരിക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ തീരുമാനമനുസരിച്ചാകും മത്സരിക്കുന്നതെല്ലാം. പാർട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ച് കൂടെയുണ്ടാകും. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കേരളത്തിൽ തന്നെയുണ്ടാകും”, കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ചു. 2025 ഒക്ടോബറിൽ കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വമെടുത്തു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിലും അദ്ദേഹം അംഗമായിരുന്നു.
Read More »
