Lead News
-
ആറുപേര്‍ അകത്തായി; പുറത്തുവരേണ്ടത് ഇനി ഗൂഢാലോചനയുടെ അണിയറക്കഥകള്‍; നിയമനടപടിയുമായി അതിജീവിത മുന്നോട്ടു തന്നെ പോകുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ അതിജീവിതയുടെ പഴയ അഭിമുഖങ്ങള്‍ വൈറല്‍
തൃശൂര്‍: ഇന്നലെ വരെ പുറത്തായിരുന്ന ആറുപേരും അകത്തായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ തടവറയിലേക്ക് നടിയെ ആക്രമിച്ച കേസിലെ ആറുപേര്‍ എത്തിയെങ്കിലും പുറത്തുവരേണ്ടത് ഈ കേസിലെ ഗൂഢാലോചന എന്ന പിടികിട്ടാപ്പുള്ളി തന്നെയാണ്. കോടതി ഗൂഢാലോചന എന്ന ഭാഗത്തേക്ക് കടന്നില്ലെന്ന് പരക്കെ ആക്ഷേപം പല കോണില്‍ നിന്നുമുയരുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച മറ്റൊരു അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും കോടതി തുറന്നിട്ടിട്ടുണ്ട് എന്ന് വ്യാഖ്യാനിക്കാം. മേല്‍ക്കോടതികളിലേക്ക് അപ്പീലുമായി പോവുകയാണെങ്കില്‍ ഇപ്പോള്‍ വിധി പറഞ്ഞ കോടതി പറയാതെ വിട്ടുകളഞ്ഞ ഗൂഢാലോചന എന്ന കാര്യം വിശദമായി തന്നെ മേല്‍ക്കോടതിയില്‍ വിചാരണയ്ക്ക് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിക്കേണ്ടതും ഗൂഢാലോചനയെക്കുറിച്ചാണ്. കേസില്‍ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിട്ടുള്ള ദിലീപ് അടക്കമുള്ളവര്‍ ഓര്‍ക്കേണ്ടതും ഒന്നും അവസാനിച്ചിട്ടില്ല എന്ന കാര്യമാണ്. പള്‍സര്‍ സുനിയും കൂട്ടരും നടിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരുടേയും പ്രേരണയില്ലാതെ നടത്തിയതാണ് എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ കോടതി വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ…
Read More » -
ദിലീപിനെതിരേയുള്ള കേസില്‍ നടനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം ; എന്താണ് നീതിയെന്ന് പോസ്റ്റിട്ട് പാര്‍വ്വതി തിരുവോത്ത്് ; ‘അവള്‍ക്കൊപ്പം’ ടാഗ്‌ലൈനുമായി നടിമാര്‍ ; ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്ന് റീമയുടെ കുറിപ്പ്
”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.’ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട് നടി പാര്‍വ്വതി തിരുവോത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്ഥാപക അംഗം കൂടിയായ പാര്‍വ്വതി തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് കുറിപ്പിട്ടത്. ‘നീതി എന്ത്?’ എന്ന് പാര്‍വ്വതി തന്റെ പോസ്റ്റിലൂടെ ചോദിച്ചു. ”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.” നടി കുറിപ്പില്‍ വിശദമാക്കി. റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്ലൈന്‍ പങ്കുവെച്ചുകൊണ്ട് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്നാണ് റിമ കുറിച്ചത്. വിധിക്ക് മുന്നോടിയായി ഡബ്‌ളുസിസി പങ്കുവെച്ച കുറിപ്പില്‍, 3215 ദിവസങ്ങള്‍ നീണ്ട അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഒരു ഇരയില്‍…
Read More » -
സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനത്ത് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ട് ; ഗില്ലിനെ ഓപ്പണറാക്കുന്നതിനെ ന്യായീകരിച്ച് സൂര്യകുമാര്‍ ; മൂന്ന് മുതല്‍ ഏഴു സ്ഥാനങ്ങളില്‍ കളിക്കുന്നവര്‍ക്ക് ബാറ്റിംഗില്‍ സ്ഥിരം പൊസിഷനില്ല, എവിടെയും ഇറങ്ങണം
കട്ടക്ക് : ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളിതാരം സഞ്ജു സാംസണെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുസാംസണ് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിന് ആവശ്യത്തില്‍ കൂടുതല്‍ അവസരം നല്‍കിയെന്നും എന്നാല്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം സന്നദ്ധനാണെന്നത് സന്തോഷകരമായ കാര്യമാണെന്നും സൂര്യകുമാര്‍ മറുപടി നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസണിന്റെ ബാറ്റിംഗ് ഓര്‍ഡറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സൂര്യകുമാര്‍. ഓപ്പണര്‍മാരൊഴികെ 3 മുതല്‍ 7 വരെയുള്ള സ്ഥാനങ്ങളില്‍ കളിക്കുന്ന ബാറ്റിംഗ്‌നിര സ്ഥിരമായ ഒരു സ്ഥാനത്ത്് തന്നെ നിലനില്‍ക്കാതെ സാഹചര്യത്തിനനുസരിച്ച് മാറാന്‍ തയ്യാറാകണം. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിനേക്കാള്‍ മുന്‍പേ ഗില്‍ ഇറങ്ങുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തതിനാല്‍ ആ സ്ഥാനത്തിന് ഗില്‍ അര്‍ഹനായിരുന്നു എന്ന് സൂര്യകുമാര്‍ പറഞ്ഞു. തിലക് വര്‍മ്മയോ ശിവം ദുബെയോ ഒക്കെ…
Read More » -
”മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്” ; ദിലീപിന്റെ പ്രതികരണം വന്നത് മഞ്ജു പറഞ്ഞതില്‍ നിന്നും ; മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് നടി പറഞ്ഞത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ആദ്യം നടത്തിയ വിമര്‍ശനം നടിയും മുന്‍ഭാര്യയുമായ മഞ്ജുവാര്യരെ. നടി പറഞ്ഞ ക്രിമിനല്‍ഗൂഡാലോചന എന്ന വാക്കില്‍ നിന്നുമായിരുന്നു ദിലീപ് പ്രതികരണം തുടങ്ങിയത്. ‘ഈ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്. അതിന് ചില പോലീസ് ഉദ്യോഗസ്ഥയും പോലീസ് ക്രിമിനലുകളും ചേര്‍ന്ന് തന്റെ കരിയറും ജീവിതവും കുടുംബവും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമായിരുന്നു ഇതെന്ന് ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ”കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേര്‍ന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേര്‍ത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു” ദിലീപ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നടി…
Read More » -
ഇതൊരു നിയമകാവ്യനീതി; അവളെ ആക്രമിച്ചവര്‍ അവളുടെ നാട്ടിലെ തടവറയില്‍; നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരെന്ന് കോടതി വിധിച്ച ആറു പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍; ഇനി ശിക്ഷ വിധിക്കും വെള്ളിയാഴ്ച വരെ വിയ്യൂരില്‍
തൃശൂര്‍: ഇതാണ് നിയമത്തിന്റെ കാവ്യനീതി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികളും അതിജീവിതയുടെ നാട്ടിലെ തടവറയിലായി. നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. നടി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിന് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. നടിയെ വാഹനത്തില്‍ ബലാല്‍സംഗം ചെയ്തതായി തെളിഞ്ഞ പള്‍സര്‍ സുനി അടക്കം ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവരെയാണ് വിയ്യൂരിലെത്തിച്ചിരിക്കുന്നത്.
Read More » -
കോടതി വെറുതേ വിട്ടതോടെ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ നടന്മാരുടെ സംഘടന ; ഇക്കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സൂചന ; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയ്ക്ക് പിന്നാലെ നടനെ എഎംഎംഎ യില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചയായെന്ന് സൂചന. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അമ്മ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ വിധിയില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷ മെന്നാണ് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസമെന്നും പറഞ്ഞു. കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് വിവരം. നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം…
Read More » -
ഗൂഡാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതേ വിട്ടു, കോടതി മാറ്റരുതെന്നു പറഞ്ഞു ; കേസില്‍ കോടതിവിധി പറഞ്ഞതിന് പിന്നാലെ നടിയുടെ പഴയ ഹര്‍ജികളും നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ നേരത്തേ അതിജീവിത നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു. ഈ കോടതി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത നേരത്തേ നടത്തി പ്രസ്താവനയാണ് വീണ്ടും ശ്രദ്‌ധേയമാകുന്നത്. കേസില്‍ കോടതി വിധി പറഞ്ഞതിന് പിന്നാലെ നടിയുടെ ഈ ഹര്‍ജികളും വീണ്ടും ചര്‍ച്ചയാകുകയാണ്. അതേസമയം, നേരത്തെ കോടതി മാറ്റത്തിനെതിരെ അവര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും അന്ന് ഇരുകോടതികളും ഹര്‍ജി തളളിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച തായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. സിബിഐ കോടതി യില്‍ നടക്കുന്ന വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ…
Read More » -
കൃത്യമായി ലൊക്കേറ്റ് ചെയ്ത് രഹസ്യമായി എത്തിയിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴുതിപ്പോകുന്നു ; അന്വേഷണസംഘത്തില്‍ തന്നെ ചാരന്മാരെന്ന് സംശയം ; പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് നേതാ വും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അ ന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവര ങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ ന്നാണ് ഈ നടപടി. പല തവണയായി വിവരംകിട്ടി കൃത്യമായി ലൊക്കേറ്റ് ചെയ്ത് അന്വേഷണസംഘം എത്തു മ്പോള്‍ രാഹുല്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. രണ്ടാമത്തെ കേസിലും അറസ്റ്റ തടയ ണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതിന് മുമ്പായി രാഹുലിനെ പൊക്കാനുള്ള നീക്ക ത്തിലാണ് പോലീസ്. രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിവരം ചോരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെക്കുറിച്ച് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗലുരുവില്‍ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.…
Read More » -
നടത്തിയത് ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര പീഡനം ; എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു
തിരുവനന്തപുരം: എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു രാഹുല്‍ മാങ്കൂട്ട ത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ശരീരമാകെ മുറിവേല്‍പ്പിക്കുന്ന രീതി യിലായിരുന്നു ലൈംഗികാതിക്രമമെന്നും അതിജീവിതയുടെ മൊഴി. പാനിക് അറ്റാക്കും ശ്വാ സം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ 23 കാരിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാ യിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും…
Read More » -
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ രക്ഷപ്പെട്ടു ; പക്ഷേ ഇത് അന്തിമ വിധിയല്ലെന്ന് പ്രോസിക്യൂഷന്‍ ; ദിലീപിനെതിരേ ഗൂഡാലോചന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാനാകാതെ എട്ടാം പ്രതി നടന്‍ ദിലീപ് രക്ഷപ്പെട്ടെങ്കിലും അത് അന്തിമമല്ലെന്നും നടനെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രൊസിക്യൂഷന്‍. വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികള്‍ ഇനിയുമുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. കേരളത്തിലെ സിനിമാമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ച കേസായിരുന്നു ദിലീപിന്റേതെന്ന് ബി സന്ധ്യ പ്രതികരിച്ചു. ”ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട്…
Read More »