Lead News
-
“അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… ഇത്ര തറ മന്ത്രി വേറെ കാണില്ല, പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെബി ഗണേഷ് കുമാറിന് ഏറെയിഷ്ടം”- വെള്ളാപ്പള്ളി
ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം…
Read More » -
നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; നടപടി സർക്കാർ നല്കിയ അപ്പീലിന്റെ പശ്ചാത്തലത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്. കോടതി തെളിവുകൾ ശേഖരിച്ചത് പക്ഷപാതപരമാണെന്നും വിചാരണ നീതി പൂർവ്വം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നല്കിയത്. മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നുണ്ട്. ഇരുവരും ആറുതവണ പലയിടങ്ങളിൽ കണ്ടുമുട്ടിയെന്നതിന്റെ തെളിവുകളും സാക്ഷ്യമൊഴികളും ഹാജരാക്കിയിട്ടും ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രമോ ദൃശ്യങ്ങളോ ഇല്ലല്ലോയെന്ന് ചോദിച്ച് കോടതി അതെല്ലാം നിസാരമായി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ പക്കലെത്തിയെന്നതിനും തെളിവുണ്ട്. അതും കോടതി പരിഗണിച്ചില്ല. ഇത്തരത്തിൽ…
Read More » -
ലോൺ ആപ്പ് ഭീഷണി, തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ഫോട്ടോകൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു!! 21 കാരൻ ആസിഡ് കുടിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: ലോൺ ആപ്പ് വഴി എടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുണ്ടായ ഭീഷണിയിൽ 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിൽ മനംനൊന്ത് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി. ആനന്ദിന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ പ്രതികരിച്ചു.
Read More » -
ജി. സുധാകരനോട് ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം ; വീട്ടിലെത്തുന്നവരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽബ്രാഞ്ച്; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചെന്നു വിവരം. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നീങ്ങുന്നത്. ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന്…
Read More » -
യുഎസ്- ഇസ്രയേലിന് എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ- ട്രംപിന് മറുപടിയുമായി ഇറാൻ
ടെഹ്‌റാൻ: അമേരിക്ക, ഇറാൻ, ഇസ്രയേൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). മുൻപ് യുദ്ധം ഏകദേശം അവസാനിക്കാറായെന്നു ഒരഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയത്. ”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആർജിസി വ്യക്തമാക്കി. അതേസമയം ഇറാൻ യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ അവസാനിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസപ്പെടുത്തിയാൽ ഇതുവരെ നേരിട്ടതിനെക്കാൾ 20 മടങ്ങ് കഠിനമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Read More » -
സ്വർണ്ണ വില കൂടി: പവന് 520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് കേരളത്തിലെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില 1,20,00 രൂപയായിരുന്നു. പിന്നീട് ഇന്നേക്ക് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ്. ഈ മാസം ഇതുവരെയുള്ള സ്വർണ…
Read More » -
പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥ… ചെന്നിത്തലയുടെ നോവൽ ‘നിയോഗം’ ടി പത്മനാഭൻ സംവിധായകൻ ബ്ലെസിക്കു നൽകി പ്രകാശനം ചെയ്തു, അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചു- ചെന്നിത്തല!!
തന്റെ പൊതുജീവിതത്തിലെ അഞ്ചു പതിറ്റാണ്ടിലുണ്ടായ അനുഭവങ്ങൾ അക്ഷരങ്ങൾ ആയപ്പോൾ പിറന്നതാണ് നിയോഗം എന്ന നോവൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യ നോവലിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. നോവൽ പ്രകാശനം ചെയ്ത ടി പത്മനാഭൻ, ആസന്ന ഭാവിയിൽ ചെന്നിത്തലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചത് സദസ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അതേസമയം നോവലിസ്റ്റായ രമേശ് ചെന്നിത്തലയുടെ ആദ്യ കൃതി – നിയോഗം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭൻ സംവിധായകൻ ബ്ലസിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥയാണ് നിയോഗം എന്ന നോവൽ. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നിരൂപകൻ പി കെ രാജശേഖരൻ, മനോരമ ബുക്സ് എഡിറ്റർ…
Read More » -
മന്ത്രിസഭ യോഗത്തിറങ്ങും മുൻപ് മാപ്പ് പറച്ചിൽ!! ഗണേഷിന് 5000 പ്രണയങ്ങൾ ഉണ്ടെന്നു പറഞ്ഞത് എന്നെ വേദനിപ്പിച്ചു, പ്രതികരണങ്ങൾ വൈകാരികമായിരുന്നു, ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്, ഇതൊരു കുടുംബ പ്രശ്നം, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂ- ഭാര്യ ബിന്ദു
പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. താനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇന്നു രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതുപോലെ ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ താൻ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതേസമയം ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിൻറെ…
Read More » -
ഗണേഷ് കുമാറിന്റെ സർക്കാർ ആവശ്യപ്പെടുമോ? ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന് നേതാക്കൾ… ഉച്ചകഴിഞ്ഞ് ഗണേഷ്കുമാർ- പിണറായി കൂടിക്കാഴ്ച
തിരുവനന്തപുരം: ഗണേഷ് കുമാർ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ആദ്യ ഭാര്യയുമായുണ്ടായ പ്രശ്നത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ച നിലപാട് തന്നെ പിണറായിയും സ്വീകരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതും നിർണായക മന്ത്രിസഭായോഗം ചേരുന്നതിനിടെ. അതേസമയം മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ ഗണേഷ് കുമാറിന്റെ രാജി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാഹചര്യം ഗണേഷ് കുമാറിന് എതിരായിമാറിയത്. ഇതിനിടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ഗണേഷ് കുമാർ വാളകത്തെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ മുന്നണിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മാത്രമല്ല സിപിഐ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. എന്നാൽ തലസ്ഥാനത്ത് എത്തുന്ന ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്ന്…
Read More »
